അമ്മ തൻ ഗർഭ പാത്രത്തിൽ
സുന്ദരശില്പമായി വളർത്തി
പാറി പറന്നെത്തി ഭർത്തുവിട്ടിൽ
പ്രാണൻ പിടയുന്നു കനലായി
കണ്ണുനീരിൻ കണക്കുകൾ പറയുവാൻ
മാതാപിതാ സഹോദരങ്ങൾ
അടങ്ങാത്ത കാറ്റായി പെൺമക്കൾ
ഒളിപ്പിച്ചുവെക്കുന്നു പീഡനങ്ങൾ
ഓരോരോ പുലരികൾ പൂവണിയുന്നു
നിലാവണയാത്ത രാവിൻ മിഴിനീർ
പൊഴിച്ചുകൊണ്ടുണരുന്നു ജീവിതം
വിലക്കുകൾ ആശ്വാസവാക്കുകൾ
പെണ്ണിന് പിശാചിൻ നാടായി കേരളം
വിരഹാർദ്ര വേദനയിൽ വിതുമ്പുന്നു
ഉറക്കമൗനത്തിലുറങ്ങാത്തയോർമ്മകൾ
വിങ്ങലായി കൊഴിയുന്നു പുക്കളെപോൽ
മാറണം സമൂഹത്തിന്നന്ധമാം
ആചാര മര്യാദ സ്ത്രീധന പാഠങ്ങൾ
സ്‌നേഹം വിടരണം തലച്ചോറിലെന്നും
ആത്മാനുരാഗത്തിൻ പ്രണയലീലകൾ
അന്ധനുവഴിയൊരുക്കും നിയമങ്ങൾ
കാട്ടാള മനസ്സിൽ നടവാതിൽ തുറക്കുന്നു
കരളുകവർന്നെടുക്കുന്നു പെൺ ജീവിതം
തൂക്കിലേറ്റു കാട്ടാള മനുഷ്യനെ.
………….
About The Author
No related posts.