ശൂന്യമീ വഴിത്താരയെ
തേടിയെത്തുന്നു നിലാവും
പ്രണയവും
രാമഗിരിമേലെഴുന്നോരു
മേഘവും
പ്രഭാതം പോലത്ര മേലാ ർദ്രമായ്
സന്ധ്യ പോലത്ര മേൽ
തുടുത്തതായ്
പിന്നെയി മധ്യാഹ്നം
പോലെ
അത്രമേൽ ചുട്ടുപൊള്ളുമീ
വിരഹം വിഷാദാർദ്രം
ഒരു മൺകൂനക്കിരു –
പുറങ്ങളിൽ
നാവിരുവരും
ചക്രവാക്കിയായ്
തിരയുന്നു പരസ്പരം
നമുക്ക് നഷ്ടമാവുന്നതാം
നിമിഷങ്ങളെപ്പറ്റി
ഞാനൊരു മേഘമാലയിൽ
കൊരുത്തു നീട്ടുന്നീ-
അക്ഷരത്തുണ്ടായി
ദൂരെ ദൂരെയെങ്ങിരിപ്പൂ
നീയെന്നറിയാതെ
വെറുതെയെന്തിനോ
കുറിപ്പു ഞാനീ
തപ്തമാമീ നിമിഷത്തിൽ
നിന്നൊരു കണികയെ …….
ജയശ്രി കങ്ങഴ











