LIMA WORLD LIBRARY

സൗഗന്ധികം – ബിന്ദു.കെ.എം

രചന: ബിന്ദു.കെ.എം

മധുരോദാരമാം നഷ്ടസ്മൃതിയുടെ സ്മൃതി മണ്ഡപത്തിലിരുന്നീടാനായ്
കുതുകം വിടർത്തുന്ന മിഴികളുമായി
അരളി പ്പൂവിൻ കവിതക്കണ്ണിൽ തൂലിക പ്പീലിയാലൊന്നു തൊട്ടു
പുഷ്പ കാലത്തിന്നാദ്യ യാമിനിയിൽ നവനീതചന്ദ്രിക മിഴി തുറന്നു
സുരതാനന്തര ലാസ്യഭാവത്തിലാ മലർവാടി പുളകിതയായി
ഋതുക്കൾ സമ്മാനിച്ച
മുകളങ്ങളുണർന്നു. നാണത്താൽ വിറയാർന്ന ഹിമകണ മുതിർത്ത നീർമുത്തുകൾ ഹൃദയാന്തരങ്ങളെ തഴുകിയപ്പോൾ പരിണീതയാം നറുമലരുപോൽ എൻ മനം മധുര മനോഹരിയായി
കതിർമണ്ഡപത്തിലണഞ്ഞ നേരം
വർണ ദലമെല്ലാമടർന്നു വീണു
മധുരസംഗീതവും ലയ ലാസ്യ നടനവും തരളിതയാക്കിയെൻ മാനസത്തെ
ഉണരുവിൻ രാഗങ്ങളേ നിങ്ങളെനിക്കായ് പകരുക മുഗ്ദ്ധ സംഗീതത്തിന്നലയൊലികൾ …….

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px