എന്റെ ജനലഴിക്കപ്പുറം രാവു കനത്തു…
നിശബ്ദത നീരാവിയായി നിറഞ്ഞു നിന്നു…
വെടിപ്പുകയെന്റെ കാഴ്ചകൾക്ക് വെള്ളെഴുത്തായ്..
നാസരാന്ധ്രങ്ങളിൽ വെന്ത മാംസഗന്ധം…
ഉന്മാദികൾ തിമിർത്താടിയ പകലുകൾ…
നരഭോജികൾ ചോരപുഴയിൽ നീരാടുമ്പോൾ..
ചിറകറ്റു വീണവെള്ളരിപ്പിറാവുകൾ..
ചിതറിയ ചിന്തകൾ കുഴയും ബോധമണ്ഡലം…
മുഖമില്ലാ പുലരികളിൽ ആർത്തനാദങ്ങൾ..
അശാന്തിത്തിരകൾ കവർന്ന തെരുവുകൾ..
പതിയിരിക്കുന്നു പാലായന പാതയിൽ..
മരണ കിടങ്ങുകൾ വിഷം തുപ്പും വ്യാളികൾ…
അസത്യവുമർദ്ധ സത്യവും മുഖാമുഖമായ്..
അടരാടി നേരിൻ ഗളം മുറിച്ചാർക്കേ…
ഭ്രാന്തന്റെ ചങ്ങലവടുക്കൾ പുറംതള്ളും..
ചോരച്ചലത്തിൽ നുരയ്ക്കും പുഴുക്കളായ്…
തീയുണ്ട തുളയിട്ട ഹൃത്തിന്റെയറകളിൽ..
ജീവൻതുടിപ്പിന്റെ അവസാനകണികയും.
മതത്തിമിരത്തിന്റെ അന്ധത പേറുന്ന..
നീചജന്മങ്ങൾ കളംനിറഞ്ഞാടുന്നോ—
രമ്മതൻ മാറിടം പൊട്ടിപിളർന്നുള്ളിൽ ഉറയുന്ന ശാപത്തിൻ ലാവയൊഴുകി പടർന്നതിൽ വെന്തമരട്ടെയീ ദുർമാർഗ്ഗചാരികൾ…
സിന്ധു🖋️🖋️












Speaking about disturbances and uncertainty which are existing in our life. Niece versification. Congratulations