LIMA WORLD LIBRARY

ഗണിക – രേഖ സി.ജി

സ്നേഹം അളന്നു തന്നൊരാ
പാത്രത്തിൽ ഉതിർന്നുപോയെൻ വിശപ്പിന്നാർത്തികൾ

ഇരുട്ടിൻ മഹാറാണിയെന്ന
ഭിസംബോധനയിൽ  വെറുത്തു
നിൻ കറുത്ത വെട്ടത്തെ .

ചവിട്ടിയരച്ച സ്വപ്നങ്ങളിൽ
നേർത്ത മഞ്ഞുതുള്ളിപോലുടഞ്ഞു
കലങ്ങി പിടയുന്നുവെൻ കണ്ണീർ.

അറിയാതെ വലയ്ക്കകത്ത്
ഇരയായ് പെട്ടു, കരയറിയാതെ
ഉഴലുന്നു പെട്ടിപെട്ടകമില്ലാതെ .

വിറയ്ക്കുന്നില്ലെൻ കരം, ചേർത്തു
പിടിക്കുന്ന കാമത്തിൽ മുഖപടം
ചീന്തിയെറിയുമ്പോൾ .

മുഖമറയിട്ടവർ കിതപ്പടക്കിയെന്നിൽ
അഴുക്കുചാലിൽ  മുങ്ങി
മുഖം തിരിച്ചറിയാത്തവരായി.

രക്തമുതിർന്ന നഖക്ഷതങ്ങളിൽ
നിലാവിന്റെ മൂടുപടം വീഴുമ്പോൾ
നീയെന്നും മാന്യനാകുന്നു.

വിയർത്തവരും വിയർപ്പിച്ചവരും
നീതിയ്ക്കായ്  ഉഴലുമ്പോൾ
ഗണികേ… നീ മാത്രം പിഴച്ചു പോകുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px