LIMA WORLD LIBRARY

രണ്ടാം വരവ് – മിനി സുരേഷ്

രണ്ടാം വരവിലവൾ താണ്ഡവമാടുന്നു
മുടിയഴിച്ച് … ചിലമ്പുതിർത്ത്
ഘോരരൂപിണിയായ് നടനമാടുന്നു.
അരങ്ങൊഴിയുന്നിതെത്രയോ പേർ
തിരിച്ചു പോകുന്നവരാരെന്നറിയാതെ
കേഴുന്നു സമയവും കാലവും .

ഇന്നലെയും തുണയായിരുന്നവർ
ഇന്നകലേക്ക് മറയുമ്പോൾ
തീരാനോവുകളിൽ തളരുന്നു.
ആഘോഷങ്ങളെല്ലാമൊടുങ്ങിയ
പെരുവഴികളിൽ മരണം പതുങ്ങുന്നു.
ഓർമ്മകളെല്ലാം ആത്മാവിൻ
വേരോളമെത്തി ചിതലരിക്കുന്നു.
ഭയത്തിൻ തണുപ്പിലും
വിറങ്ങലിക്കുന്നു സന്ധ്യകളും .
ഇന്നു ഞാൻ നാളെ നീ .. ഞാണൊലിയെവിടെയോ പ്രതിധ്വനിക്കുന്നു …
കാർമേഘക്കാട് താണ്ടിയെത്തും
വെളിച്ചത്തിലേക്ക് കൈ കൂപ്പുക
അരുണാസ്തമയത്തിലമ്പിളി
വാനിലൊരു നാൾ തെളിയും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px