ചണ്ഡാലഭിക്ഷുകിയിൽ സൂര്യനെ വർണ്ണിക്കുന്നുണ്ട് —
അതൊരു പഴയ കഥയാണ് .
ബൗദ്ധകഥ —കവിയുടെ സൂര്യനിതാ ഉയർന്നു വരുന്നു
“മന്നിൽ മലിന മുഖത്തിൽ നിത്യം
പൊന്നിൻ പൊടി
പൂശും ദേവൻ ”
ഈ ദേവൻ ദേവസേന പൊന്നിന്റെ പൊടി മന്നിന്റെ മലിനമുഖത്ത് പൂശുന്നു .ലോകം നവമാക്കുന്നതിന്റെ ചിത്രീകരണമാണ് ഇത് .
ഈ ലോകത്തിൽ മനുഷ്യനെ സേവിക്കുന്ന സമസ്ത വ്യക്തികൾക്കും അവകാശപ്പെട്ട കർമ്മവിധിയുടെ മനോഹരമായ കാവ്യാത്മക ചിത്രമാണ് അത് .
നമ്മുടെ കടമയിതാണ് —എപ്പോഴും നമ്മളീ ലോകത്തെ സ്‌നേഹിച് ,അതിന്റെ വാടിയ മുഖത്ത് പൊന്നിന്റെ പൊടി പൂശി തെളിമയുണ്ടാക്കുക –ഇതാണ് ആശാന്റെ ഉദ്‌ബോധനം .
സ്നേഹത്തിന്റെ ആ ഇന്ദ്രജാല സമവാക്യത്തെക്കുറിച്ച് തിരുവള്ളുവർ പറയുന്ന മധുരം ആസ്വാദ്യകരമാണ് .
അൻപേ ശിവം ,
അൻപാകെ പേശു ,
ഇനിമയാക പേശു ,
ഉൺമൈയേ പേശു ,
നന്മയേ പേശു ,
മെതുവാക പേശു ,
ചിന്തിത്തു പേശു ,
സഭൈയറിന്തു പേശു …….
അഹന്തയോ അസൂയയോ ഇല്ലാതെ അന്യരുടെ വളർച്ചയെ അനുമോദിക്കാൻ പഠിക്കാം …ആത്മ വിശ്വാസത്തിന്റെയും അഭിലാഷത്തിന്റെയും ആത്മാർത്ഥതയുടെയും മന്ത്രം മുറുകെപ്പിടിക്കാം .
ജീവിതം സഫലമായി ത്തീരട്ടെ .











