LIMA WORLD LIBRARY

സ്വകാര്യതാ ലംഘനം: സൂം 8.5 കോടി ഡോളർ നഷ്ടപരിഹാരം നൽകും

സാൻഫ്രാൻസിസ്കോ (യുഎസ്) ∙ സ്വകാര്യതാനയ ലംഘനം നടത്തിയെന്ന കേസിൽ 8.5 കോടി ഡോളർ (620 കോടി രൂപ) നഷ്ടപരിഹാരം നൽകാമെന്നു സൂം വിഡിയോ കമ്യൂണിക്കേഷൻ സമ്മതിച്ചു.

ഉപയോക്താവിന്റെ വ്യക്തിവിവരങ്ങൾ ഫെയ്സ്ബുക്, ഗൂഗിൾ, ലിങ്ക്ഡ്ഇൻ എന്നിവയ്ക്കു കൈമാറിയതിനു പുറമേ സൂം യോഗങ്ങൾ ഹാക്കർമാർ തടസ്സപ്പെടുത്തുന്ന ‘സൂംബോംബിങ്’ എന്ന രീതിക്കുമെതിരെയായിരുന്നു കേസ്. നഷ്ടപരിഹാരം സംബന്ധിച്ച് എത്തിച്ചേർന്ന പ്രാഥമിക തീർപ്പിന് ഇനി ഡിസ്ട്രിക്ട് ജഡ്ജിയുടെ അംഗീകാരം കൂടി വേണം.

സൂം യോഗങ്ങൾക്കിടെ പുറമേ നിന്നുള്ളവർ നുഴഞ്ഞു കയറി അശ്ലീല വിഡിയോ അടക്കം പോസ്റ്റ് ചെയ്തു പ്രശ്നമുണ്ടാക്കുന്ന സൂം ബോംബിങ് സംബന്ധിച്ച് ഉപയോക്താക്കൾക്കു മുന്നറിയിപ്പു നൽകുന്ന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാമെന്നും കമ്പനി സമ്മതിച്ചു.

English Summary: Zoom Settles Privacy Lawsuit in California for $85 Million

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px