LIMA WORLD LIBRARY

കർക്കടകം – രാജു.കാഞ്ഞിരങ്ങാട്

വാനമാം ഘോരകാന്താരത്തിലൂടെ
കൊമ്പനാംകർക്കടം വീറോടെപായുന്നു
ചിന്നംവിളിനാലുദിക്കും മുഴങ്ങുന്നു
വാരുറ്റമസ്തകം കുത്തിവീണീടുന്നു

തിരിയാനിടയില്ല വന്യകുഞ്ജരമേ
മരണക്കുണ്ടിലേക്കു നീയെന്നെ,യാഴ്ത്തുന്നു
മനുഷ്യരോദനത്തിൽ നീയാർത്തുചിരിക്കുന്നു
നിരങ്കുശം ശരമാരി നിൻശരവ്യം

പുല്ലുമേഞ്ഞതെങ്കിലുമെൻ്റെ വാസഗൃഹം
പുല്ലുപോൽ വലിച്ചെറിഞ്ഞു നീ മദിക്കുന്നു
വപ്രി,യിതല്ലാതെന്തു വേണമെനിക്കിനി
ശിരസ്സിന്നുമേലെ തരസാ ആടുന്നൊരു അസി-
യീജീവിതം

പിടഞ്ഞുവീണിതാ മണ്ണിൽ കുഴിയാനപോൽ
മനുഷ്യജന്മങ്ങൾ
തുമ്പി നീട്ടിച്ചാടിപ്പിടിച്ചു മിന്നൽവേഗത്തിലെ-
ടുത്തെറിയുന്നു നീ
കോൾമയിർകൊള്ളുന്നു നീമൃഗമേ, രാക്ഷ –
സാകാരംപൂണ്ടു
കലിതുള്ളി,യീമണ്ണിനെ കോരിക്കുടിച്ചൂറ്റം –
കൊള്ളുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px