ഗൂഗിൾ
18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഗൂഗിൾ സേർച്, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയിലുൾപ്പെടെ കൂടുതൽ സുരക്ഷാസൗകര്യങ്ങൾ. നിലവിൽ 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായിരുന്നു ഇവ.
പുതിയ ഫീച്ചറുകൾ പ്രകാരം കുട്ടിയുടെ ചിത്രം ഇന്റർനെറ്റിൽ ഉണ്ടെങ്കിൽ നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെടാം. പരസ്യങ്ങളിൽ അനുചിതമായ ഉള്ളടക്കം കുട്ടികൾ കാണുന്നത് ഒഴിവാക്കും. കുട്ടികളുടെ അക്കൗണ്ടുകളിൽനിന്നുള്ള ലൊക്കേഷൻ വിവരങ്ങൾ സൂക്ഷിക്കില്ല.
യുട്യൂബ്
18ൽ താഴെയുള്ളവർക്കു പോസ്റ്റ് ചെയ്യാൻ കഴിയില്ല, ഓട്ടോ പ്ലേ ഓപ്ഷൻ ഓഫാക്കും, ഉറങ്ങാൻ സമയമാകുമ്പോൾ സ്വയം ഓർമിപ്പിക്കും തുടങ്ങി ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാനും അനുചിതമായ പരസ്യങ്ങൾ കാണുന്നത് ഒഴിവാക്കാനുമുള്ള സൗകര്യങ്ങളാണു വന്നിട്ടുള്ളത്.
ഇൻസ്റ്റഗ്രാം
ലിമിറ്റ്സ്: ഇതുപയോഗിച്ചാൽ പോസ്റ്റിനു താഴെ ഫോളോ ചെയ്യുന്നവർക്കു മാത്രമേ കമന്റ് രേഖപ്പെടുത്താൻ കഴിയുകയുള്ളൂ.
ഹിഡൻ വേഡ്സ്: മോശം പ്രയോഗങ്ങൾ കണ്ടെത്തി മുന്നറിയിപ്പു നൽകുകയും പോസ്റ്റിൽനിന്ന് അദൃശ്യമാക്കുകയും ചെയ്യും.
∙ഗുരുതര പ്രശ്നങ്ങളിലേക്കു വഴിവച്ചേക്കാവുന്ന ഹാഷ്ടാഗുകൾ, ഇമോജികൾ തുടങ്ങിയവ കണ്ടെത്തി മുന്നറിയിപ്പു നൽകുന്ന സംവിധാനം മെച്ചപ്പെടുത്തി.
∙അനാവശ്യ റിക്വസ്റ്റുകൾ ഒഴിവാക്കുന്ന സംവിധാനം.
വാട്സാപ്
ഇമോജി: 217 പുതിയ ഇമോജികളിൽ താടിയുള്ളവരെയും വ്യത്യസ്ത ഹെയർ സ്റ്റൈലുകൾ ഉള്ളവരെയും ഉൾപ്പെടുത്തി.
ഇമേജ് എഡിറ്റർ: വാട്സാപ് വെബ് വേർഷനിൽ ലഭ്യമല്ലാതിരുന്ന ഇമേജ് എഡിറ്റിങ് ഉൾപ്പെടുത്തി. ഫിൽറ്ററുകൾ ഉപയോഗിക്കാനും പടങ്ങൾക്കൊപ്പം ഇമോജികളും സ്റ്റിക്കറുകളും കൂട്ടിച്ചേർക്കാനും കഴിയും.
English Summary: New updates in social media













