ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടുമായി യുഎന്‍ രക്ഷാസമിതി യോഗത്തിന്‍റെ അധ്യക്ഷപദവിയില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. ഭീകരതയോട് ലോകം ഒട്ടും വിട്ടുവീഴ്ച്ച ചെയ്യരുതെന്ന് ജയ്ശങ്കര്‍ ആവശ്യപ്പെട്ടു . ഭീകരവിരുദ്ധ നീക്കങ്ങളെ തകിടം മറിക്കുന്ന ചില രാജ്യങ്ങളുണ്ടെന്ന് പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചു. ലഷ്ക്കറെ തയിബയും ജയ്ഷെ മുഹമ്മദും അടക്കമുള്ള സംഘടനകള്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ഭീഷണിയുയര്‍ത്തുന്നു. ഭീകരതയെ മതവുമായി ബന്ധപ്പെടുത്തരുതെന്നാണ് ഇന്ത്യയുടെ നിലപാട്. െഎഎസിന്‍റെ സാമ്പത്തിക സ്രോതസ് ബലപ്പെട്ടു. ബിറ്റ്കോയിനായും ഇപ്പോള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നു. യുവാക്കളെ ഒാണ്‍ലൈന്‍ വഴി ഭീകരസംഘടനകള്‍ സ്വാധീനിക്കുന്നത് വലിയ ആശങ്കയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.













