വിശിഷ്ടമായ ഒന്നിനെ
ചേർത്തണയ്ക്കുവാനായി,
കൈയിൽ
ശിഷ്ടമുള്ള കാലത്തിൻ
മിടിപ്പുകൾ
വന്നുചേരുമെന്ന മോഹം.
ശിഷ്ടമാത്രകൾ അനുനിമിഷം
നിഷ്കരുണം
ചോർന്നു പോകും
ചില്ലുകുപ്പിയിലെ നീരു പോലെ.
നഷ്ടമാത്രകൾ
പൊട്ടിച്ചിരിക്കുമ്പോൾ
ഉള്ളിൽ
അസ്ഥി നുറുങ്ങിയ
ഇറച്ചി പോലെ…
ബാക്കിയുള്ള മാത്രകൾ
സൂചി മുനകളോ,
മലരമ്പുകളോ!
കുപ്പിയിലെത്രയിറ്റുകൾ
ഒരു കുപ്പയായി മാറും മുന്നേ!
സുനിത ഗണേഷ്
About The Author
No related posts.
2 thoughts on “ശിഷ്ടം – ഡോ. സുനിത ഗണേഷ്”
ഒഴുകിയാലേ നദിയാകൂ,
അല്ലാതെ
നദിയൊഴുകുന്നു
എന്നതസാധ്യമാം;
ജീവിച്ചാലേ മനുഷ്യനാകൂ
ആരും
ജീവിക്കുന്ന മനുഷ്യനായ്
മാറണ്ടാ.
GREAT MAM, CONGRATULATIONS