LIMA WORLD LIBRARY

വാക്സിൻ സ്ലോട്ടുകൾ ഇനി വാട്സ് ആപ്പിലൂടെ ബുക്ക് ചെയ്യാം ;

ന്യൂഡല്‍ഹി: കോവിഡ്​ വാക്​സിനേഷനായി ‘കോവിന്‍’ സൈറ്റ്​ ലോഗിന്‍ ചെയ്​ത്​ കാത്തിരുന്ന്​ മടു​ത്തിരിക്കുകയാണ്​ ജനങ്ങള്‍.

🗓️ 24/08/2021

ഇപ്പോള്‍ വാക്​സിനേഷന്‍ പ്രക്രിയ എളുപ്പമാക്കാന്‍ വാക്​സിന്‍ സ്ലോട്ടുകള്‍ ‘വാട്​സ്​ആപ്പ്’​ വഴ​ി ബുക്ക്​ ചെയ്യാനു​ള്ള സൗകര്യം ഒരു​ക്കിയിരിക്കുയാണ്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ്​ മാണ്ഡവ്യയാണ്​ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്​. സര്‍ക്കാറിന്‍റെ കോറോണ ഹെല്‍പ്​ ഡസ്​ക്കിന്‍റെ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ്​ ബുക്കിങ്​ നടത്തേണ്ടത്​.

വാട്​സ്​ആപ്പിലൂടെ ​വാക്​സിന്‍ ​സ്ലോട്ട്​ ബുക്ക്​ ചെ​േയ്യണ്ട ഘട്ടങ്ങള്‍ ചുവടെ:

✳️. +919013151515 എന്ന നമ്ബര്‍ കേണ്‍ടാക്​ട്​ ആയി സേവ്​ ചെയ്യുക

✳️. ‘Book Slot’ എന്ന്​ ഈ നമ്ബരിലേക്ക്​ സന്ദേശം അയക്കുക

✳️. SMS ആയി ലഭിച്ച ആറ്​ അക്ക ഒ.ടി.പി അടിക്കുക

✳️. വേണ്ട തീയതി, സ്​ഥലം, പിന്‍കോഡ്​, വാക്​സിന്‍ എന്നിവ തെരഞ്ഞെടുക്കുക

✳️. കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിച്ചാല്‍ വാക്​സിന്‍ സ്ലോട്ട്​ ബുക്ക്​ ആയി

_നേരത്തെ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റ്​ വാട്​സ്​ആപ്പിലൂടെ ലഭ്യമാക്കുന്ന സൗകര്യം ആരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നു. പല ആവശ്യങ്ങള്‍ക്കും വാക്​സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക്​ ഇത്​ സൗകര്യപ്രദമായിരുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px