LIMA WORLD LIBRARY

യു.എ.ഇയിലേക്ക് മടങ്ങിയെത്താൻ സാധിക്കാത്ത പ്രവാസികളുടെ വിസാ കാലാവധി ദീർഘിപ്പിച്ചു

ദുബായ് :കോവിഡ് പ്രതിസന്ധി കാരണം ദുബായിലേക്ക് മടങ്ങിയെത്താൻ സാധിക്കാത്ത പ്രവാസികളുടെ വിസാ കാലാവധി ദീർഘിപ്പിച്ചു. ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബൈയാണ് ഇക്കാര്യം തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് വിസാ കാലാവധി ദീർഘിപ്പിച്ചതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ഫ്ലൈ ദുബായുടെ അറിയിപ്പ്.

2021 ഏപ്രിൽ 20നും നവംബർ ഒൻപതിനും ഇടയിലുള്ള ദിവസങ്ങളിൽ വിസാ കാലാവധി അവസാനിക്കുന്നവർക്ക് നവംബർ 10 വരെയാണ് കാലാവധി ദീർഘിപ്പിച്ച് നൽകുക. നേരത്തെ നിലനിന്നിരുന്ന വിമാന യാത്രാ വിലക്ക് കാരണം ആയിരക്കണക്കിന് പ്രവാസികളാണ് ഇപ്പോഴും തിരിച്ചെത്താനാവാതെ സ്വന്തം നാടുകളിൽ കുടുങ്ങിക്കിടക്കുന്നത്. ദുബായിൽ ഇഷ്യൂ ചെയ്ത വിസയുള്ളവർ 2020 ഒക്ടോബർ 20ന് മുമ്പ് യു.എ.ഇയിൽ നിന്ന് പുറത്തുപോവുകയും ആറ് മാസത്തിലധികം യു.എ.ഇയിക്ക് പുറത്ത് താമസിക്കുകയും ചെയ്തവരുടെ വീസാ കാലാവധി. ദീർഘിപ്പിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ദുബായിൽ ഇഷ്യൂ ചെയ്ത വിസയുള്ളവർക്ക് https://amer.girfad.gov.ae/visa inquiry എന്ന ലിങ്ക് വഴി വിസയുടെ സാധുത പരിശോധിക്കാം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px