LIMA WORLD LIBRARY

മോഹനം – സുമ രാധാകൃഷ്ണൻ 

പിരിയുന്നു ഏകനായ്
പതിതരായ് പലരിന്ന്
പിരിയും മനസ്സിനെ
പഴിചാരി പലവട്ടം
പിരിയുന്നു പലവഴി
പോകാതിരിയ്ക്കുവാൻ
ഒരുപാട് സഹിയ്ക്കണം
ഒരിക്കലും പിരിയാതെ
തളരും മനസ്സിനെ
തളരാതെ നോക്കുവാൻ
പലനാള് കഴിയണം
പഴിചാരിപ്പോകല്ലേ
ഒരുമിച്ച് നിൽക്കണം
ഒരുമിച്ചുയരണം
ഒരു കൈത്താങ്ങായി
ഒരുതുണയാവണം
ഇനിയും മനസ്സിനെ
ഇണയായി ചേർക്കണം
ഇടറുന്ന വഴികളിൽ
ഇടറാതെ നോക്കണം
സ്വരരാഗ ഗീതങ്ങൾ
സ്വരലയമാക്കണം
സ്വരമിടറാതങ്ങു
സ്വീകാര്യമാവണം
അവശതകളകറ്റണം
അരമന കെട്ടണം
അണിയുമിവളുടെ ചൂട്
അകലാതെ നോക്കണം
പകലിന്റെ ദീപപ്രകാശം
പൊഴിയ്ക്കണം
പകമാറി പുതിയൊരു
പൊൻപ്രഭ ചൊരിയണം
തെളിനീർ കുടിച്ചൊരു
തീരങ്ങളാവണം
മോഹിച്ച ജീവിതം
മോഹനമാക്കണം
തിരകളെ പുൽകുന്ന
തീരങ്ങളാവണം
തീരങ്ങളിടിയാതെ
തകരാതെ കാക്കണം
ഇടറും മനസ്സിനെ
ഇടറാതെ നിർത്തണം
ഇനിയുള്ള ജീവിതം
ഭാസുരമാക്കുവാൻ
സുമ രാധാകൃഷ്ണൻ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px