തുടിതാളങ്ങൾ കൊട്ടി
വരുന്നൊരിടവപ്പാതിയിൽ
മഴമേഘങ്ങൾ പാഞ്ഞു
വരുന്നൊരിടവപ്പാതിയിൽ
മാനംനിറയെ മൗനം
തിങ്ങുമൊരിടവപ്പാതിയിൽ
മാനംനിറയെ കരിമുകിൽ
ചത്തു കിടക്കുമൊരിടവപ്പാതിയിൽ
കരിതുമ്പികണക്കെ തുള്ളികൾ
പെയ്‌യുമൊരിടവപ്പാതിയിൽ
മഴമുത്തുകൾ ചിന്നി
ചിതറുമൊരിടവപ്പാതിയിൽ
കുളിരുകൾചൂടി കിളികൾ
ഉറങ്ങുമൊരിടവപ്പാതിയിൽ
നനുവുംചൂടി ഞാനും
ഉറങ്ങിമൊരിടവപ്പാതിയിൽ
മനവും തനുവും കുളിരല
ചൂടുമൊരിടവപ്പാതിയിൽ
കനവുകൾ കണ്ടു മയങ്ങു-
നൊരിടവപ്പാതിയിൽ
വൻമരമൊക്കെ കടപുഴ –
കുന്നോരിടവപ്പാതിയിൽ
കാടിനുള്ളിൽ ഉരുളുകൾ
പൊട്ടുമൊരിടവപ്പാതിയിൽ
കാട്ടാറുകളും കുത്തി ഒഴുകി
വരുന്നൊരിടവപ്പാതിയിൽ
കാട്ടാറുകളും കര കവിയു-
നൊരിടവപ്പാതിയിൽ
മണ്ഡൂകങ്ങൾ തുള്ളി ചാടും –
മൊരിടവപ്പാതിയിൽ
അവർ താളത്തിൽ പാട്ടുകൾ
പാടുമൊരിടവപ്പാതിയിൽ
മല മേലെ അരുവികൾ ഒഴുകു-
മൊരിടവപ്പാതിയിൽ
മൺതരികൾ കുത്തിയോലിക്കു –
മൊരിടവപ്പാതിയിൽ
കുടിലിനുള്ളിൽ കദനം
തിങ്ങുമൊരിടവ പ്പാതിയിൽ
കുടിലിനുളിൽ പട്ടിണിനട-
മാടുന്നൊരിടവ പ്പാതിയിൽ,,,,,,
( വിജു കടമ്മനിട്ട )
( ഇടവപ്പാതിയുടെ ചെറിയൊരു
കാഴ്ച്ചമാത്രം)
About The Author
No related posts.