LIMA WORLD LIBRARY

കുട്ടിയ്ക്കൊരു കുഞ്ഞു ലൈബ്രറി പദ്ധതി ആരംഭിച്ചു.

താമരശ്ശേരി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്  വിഷൻ 2021-2026 പദ്ധതികളുടെ ഭാഗമായി കുട്ടിയ്ക്കൊരു കുഞ്ഞു ലൈബ്രറി എന്ന പദ്ധതിയുടെ താമരശ്ശേരി ജില്ലാതല ഉദ്ഘാടനം ഈങ്ങാപ്പുഴ എം.ജി.എം. ഹയർ സെക്കണ്ടറി സ്കൂളിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് നടന്നു.  കുഞ്ഞുലൈബ്രറിയുടെ  ഉദ്ഘാടനം താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസറും സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ ചീഫ് കമ്മീഷണറുമായ ശ്രീമതി ജ്യോതിബായ് നിർവ്വഹിച്ചു. ജില്ലാ കമ്മീഷണർ വി.ഡി സേവ്യർ അധ്യക്ഷ്യം വഹിച്ചു.ഫാ ബേബി ജോൺ മുഖ്യ സന്ദേശം നൽകി.പ്രിൻസിപ്പാൾ അലക്സ് സി മാത്യം, പ്രധാനാധ്യാപകൻ റെനി വർഗീസ്, ജില്ലാ സെക്രട്ടറി വി.റ്റി.ഫിലിപ്പ്, ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ വിനോദിനി, സിസ്റ്റർ ജോൺസി, പ്രസീന പി.വി, ഫാദി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വായനാശീലവും ഗ്രന്ഥശേഖരണ അഭിരുചിയും വളർത്തുന്നതിൻ്റെ ഭാഗമായി വീടുകളിൽ കുഞ്ഞുലൈബ്രറി ചിട്ടപ്പെടുത്തുന്ന പദ്ധതിയാണിത്.സംസ്ഥാനത്ത് 162 ഉപജില്ലകളിലായി 3000 വീടുകളിലാണ് ആദ്യഘട്ടത്തിൽ കുഞ്ഞു ലൈബ്രറികൾ ഒരുക്കുന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px