LIMA WORLD LIBRARY

ആര്യന്‍ ഖാന്‍ ഒന്നാം പ്രതി; ലഹരി സംഘങ്ങളുമായി ബന്ധം; ഗുരുതരവകുപ്പുകള്‍

ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടിയിൽ പ്രതികളെ കോടതിയില്‍ ഹാജരാക്കി.  ഷാറൂഖ് ഖാന്റെ മകനും രണ്ട് സുഹൃത്തുക്കള്‍ക്കുമെതിരെയാണ് കൂടുതല്‍ കുറ്റങ്ങള്‍. ലഹരി ഉപയോഗിച്ചതിനൊപ്പം വാങ്ങിയതിനും വിറ്റതിനുമാണ് കേസ്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എന്‍.സി.ബി. അറിയിച്ചു. വാട്സാപ്പ് ചാറ്റ് പരിശോധിച്ചപ്പോൾ ഇവർക്ക് ലഹരി സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് എന്‍.സി.ബി കോടതിയിൽ അറിയിച്ചു.

മുംബൈയിലെ കോര്‍ഡീലിയ എന്ന ക്രൂസ് കപ്പിലില്‍ എൻ.സി.ബി ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ കൊക്കെയ്ന്‍ ഉള്‍പ്പെടേയുള്ള നിരോധിത ലഹരി മരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. കൊച്ചിയില്‍ കഴിഞ്ഞയാഴ്ചയെത്തിയ കൊര്‍ഡീലിയ ആഡംബര കപ്പലിലാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക്സ് ബ്യൂറോ മൂംബൈ യൂണിറ്റ് പരിശോധന നടത്തിയത്. മുംബൈയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട കപ്പിലില്‍ പുലര്‍ച്ചെ നാല് മണിയോടെ നടത്തിയ പരിശോധനയില്‍ കൊക്കെയ്ന്‍, ഹഷീഷ്, എം.ഡി.എം.എ തുടങ്ങിയ നിരോധിത ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px