LIMA WORLD LIBRARY

മഴക്കെടുതിയില്‍ ഒരാഴ്ചയ്ക്കിടെ 39 മരണം; അഞ്ചുപേരെ കാണാതായി

മഴക്കെടുതികളില്‍ സംസ്ഥാനത്ത് മുപ്പത്തൊന്‍പതുപേര്‍ മരിച്ചുവെന്ന് റവന്യു മന്ത്രി കെ. രാജന്‍. അഞ്ചുപേരെ കാണാനില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ള സ്ഥലങ്ങളിലും റെഡ് അലട്ടിന് സമാനമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കലക്ടര്‍മാക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . ദേശീയ ദുരന്തനിവാരണ സേനയുടെ പന്ത്രണ്ട് സംഘങ്ങളെ വിന്യസിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നിവടങ്ങളില്‍ രണ്ടുസംഘങ്ങള്‍ വീതമുണ്ട്. വ്യോമസേനയുടെ രണ്ടും നാവിക സേനയുടെ ഒന്നും ഹെലികോപ്ടറുകള്‍ തയാറാണ്. കരസേനയുടെ രണ്ട് സംഘങ്ങള്‍ തിരുവനന്തപുരത്തും കോട്ടയത്തുമുണ്ട്. പശ്ചിമഘട്ടത്തില്‍ കനത്തമഴക്ക് സാധ്യതയുണ്ടെന്നും ചെറിയ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയാല്‍ തന്നെ അടുത്തുള്ള ക്യാംപുകളിലേക്ക് മാറണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ദുരന്തനിവാര അതോറിയുടെ അവലോകന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px