ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി. മാര്‍പ്പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നേകാല്‍ മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു. വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവയും ചര്‍ച്ചയായി. കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ ക്രൈസ്തവരുടെ വിഷയങ്ങള്‍ ചര്‍ച്ചയായതായും സൂചനയുണ്ട്. സാന്‍ ദമാസോ നടുമുറ്റത്തിലെത്തിയ പ്രധാനമന്ത്രിയെ മാര്‍പ്പാപ്പയുടെ ഔദ്യോഗികവസതിയുടെ ചുമതല വഹിക്കുന്ന മോണ്‍സിഞ്ഞോര്‍ ലിയണാര്‍ദോ സാപിയെന്‍സോയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഇതിനു മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ചത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ – 1999ലാണ്. 1981 നവംബറിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദർശിച്ചപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്റ്റംബറിൽ പ്രധാനമന്ത്രി ഐ.കെ.ഗുജ്റാളും 2000 ജൂണിൽ പ്രധാനമന്ത്രി എ.ബി.വാജ്പേയിയും ജോൺപോൾ മാർപാപ്പയെ സന്ദർശിച്ചു.













