ഹൃദയത്തിനുണ്ടാകുന്ന പ്രവര്‍ത്തന തകരാറിന്റെ ലക്ഷണങ്ങള്‍ ചിലപ്പോള്‍പ്രകടമായെന്നു വരില്ല. എന്നാല്‍ ശ്വസിക്കാന്‍ പ്രയാസം അനുഭവപ്പെടുക, ബോധക്കേട്, ക്ഷീണം, നെഞ്ചിന് അസ്വസ്ഥത, ക്രമം തെറ്റിയ ഹൃദയമിടിപ്പ്, പള്‍സ് ഇല്ലാതിരിക്കുക, കടുത്ത ശ്വാസം മുട്ടല്‍ ഇതെല്ലാം പെട്ടെന്നുള്ള ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകാം.
ആര്‍ക്കാണ് അപകടസാധ്യത കൂടുതല്‍?
എന്തെങ്കിലും ഹൃദ്രോഗം അതായത് ഹൃദയാഘാതം, കണ്‍ജെനിറ്റല്‍ ഹാര്‍ട്ട് ഡിസോര്‍ഡര്‍, ഹൃദയതകരാറുകള്‍ അല്ലെങ്കില്‍ എന്തെങ്കിലും ഹൃദയസംബന്ധമായ രോഗങ്ങള്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഉള്ളവര്‍ക്കും കൊറോണറി ആര്‍ട്ടറി ഡിസീസ് ഉള്ളവര്‍ക്കും ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്.
പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പൊണ്ണത്തടി, വാര്‍ധക്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, അലസമായ ജീവിതശൈലി, മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയും ഹൃദയാഘാത സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഗുരുതരമായ വൃക്കരോഗം, ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ എന്ന ഉറക്ക രോഗം ഇവയും ഹൃദയാഘാത സാധ്യത കൂട്ടുന്നു.
പെട്ടെന്നുള്ള ഹൃദയാഘാതം തടയാന്‍ സാധിക്കുമോ?
ഹാര്‍ട്ടറ്റാക്കിന്റെ കുടുംബ ചരിത്രമുള്ളവര്‍ക്ക് പെട്ടെന്നുള്ള ഹൃദയാഘാതം തടയാന്‍ വഴികളുണ്ട്. ആദ്യമായി ചെയ്യേണ്ടത് ഡോക്ടറെ പതിവായി സന്ദര്‍ശിച്ച് ചെക്കപ്പ് ചെയ്യുക എന്നതാണ്. ഇത് എന്തെങ്കിലും അപകടസാധ്യത ഉണ്ടെങ്കില്‍ അത് തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സഹായകമാകും.
പതിവായി വ്യായാമം ചെയ്യുക, പുകവലിക്കാതിരിക്കുക, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ ഇവ പതിവായി പരിശോധിക്കുക, പ്രമേഹം മുതലായവയ്ക്ക് മരുന്ന് കഴിക്കുക, സ്ട്രെസ്, ഉത്കണ്ഠ ഇവ കുറയ്ക്കുക എന്നിവയെല്ലാം പെട്ടെന്നുള്ള കാര്‍ഡിയാക് അറസ്റ്റ് വരാനുള്ള സാധ്യത കുറയ്ക്കും.
ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ടത്
എന്തെങ്കിലും എമര്‍ജന്‍സി വന്നാല്‍ അത് തിരിച്ചറിയാനായി ലക്ഷണങ്ങളും സൂചനകളും എല്ലാം ഹൃദ്രോഗികള്‍ അറിഞ്ഞിരിക്കണം. ഒരിക്കല്‍ വന്നതിനാല്‍ ഹൃദ്രോഗികള്‍ക്ക് അത് തിരിച്ചറിയാന്‍ പറ്റും. ഡോക്ടര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപോലെ പിന്തുടരാന്‍ ഹൃദ്രോഗികള്‍ ശ്രദ്ധിക്കണം. മറ്റു രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ ഹൃദയോരോഗ്യം മോശമാകാതിരിക്കാന്‍ കൃത്യമായി മരുന്നുകള്‍ കഴിക്കണം. ഹൃദയത്തിന് ആരോഗ്യമേകുന്ന ശീലങ്ങള്‍ പിന്തുടരാനും ശ്രദ്ധിക്കണം.
ഹൃദയാഘാതം വന്നശേഷം
ഹൃദയാഘാതത്തെ അതിജീവിച്ചവര്‍ ആശുപത്രിയില്‍ തുടര്‍ന്ന് കൃത്യമായ ചികിത്സ നേടണം. മറ്റൊരു ഹാര്‍ട്ടറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കണം. ക്രമരഹിതമായ ഹൃദയമിടിപ്പ് തടയാന്‍ ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡീഫൈബ്രിലേറ്റര്‍ ഘടിപ്പിക്കുന്നത് സാധാരണമാണ്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഹൃദയാരോഗ്യം ഏകുന്ന ഭക്ഷണം ശീലമാക്കണം. സമ്മര്‍ദം ഏകുന്ന ജോലി സാഹചര്യങ്ങള്‍ ഒഴിവാക്കണം. ദിവസവും വ്യായാമം ചെയ്യണം. ഇതൊക്കെ പിന്തുടര്‍ന്നാല്‍ ഹൃദയത്തെ ആരോഗ്യമുള്ളതാക്കാം.
English Summary : Sudden Cardiac Arrest: What Precautions Should A Heart Patient With Existing Heart Conditions Take?













