LIMA WORLD LIBRARY

അടുത്തവർഷത്തോടെ 5 ബില്യൺ വാക്സീൻ നിർമിക്കാം: മോദി ജി 20യില്‍

അടുത്തവര്‍ഷം അവസാനത്തോടെ അഞ്ച് ബില്യൺ കോവിഡ് വാക്സീൻ നിർമ്മിക്കാൻ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി G20 ഉച്ചകോടിയിൽ. ഇന്ത്യ ലോക വ്യാപകമായി വാക്സീൻ വിതരണം ചെയ്യും.  കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാൽ കൂടുതൽ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രിയെ ഉദ്ധരിച്ച് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു. കോവിഡ് വ്യാപന സമയത്ത് ഇന്ത്യ വിശ്വസ്ത പങ്കാളിത്തം വഹിച്ചിരുന്നതായി ഓർമ്മിപ്പിച്ച പ്രധാനമന്ത്രി സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യയെ പങ്കാളിയാക്കണം എന്നും കൂട്ടിചേർത്തു. യു എസ് പ്രസിഡന്റ് ജോ ബൈഡർ അടക്കമുള്ള ലോക നേതാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.  കാലാവസ്ഥ  വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ന് ചർച്ചകൾ നടക്കും.  സപ്ലൈ ചെയിൻ റെസിലിയൻസ് എന്ന വിഷയത്തിൽ യു എസ് പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px