LIMA WORLD LIBRARY

‘ഗ്ലാസ്ഗോ ഗ്ലേസിയർ’; അന്റാർട്ടിക്കയിലെ മഞ്ഞുമലയ്ക്ക് പേരിട്ട് ബ്രിട്ടൻ

റോം ∙ ഞായറാഴ്ച ആരംഭിച്ച കാലാവസ്ഥ സമ്മേളനത്തിന്റെ പ്രതീകമായി, അന്റാർട്ടിക്കയിലെ ഉരുകുന്ന ഒരു മഞ്ഞുമലയ്ക്ക് ‘ ഗ്ലാസ്ഗോ ഗ്ലേസിയർ’ എന്നു ബ്രിട്ടൻ പേരിട്ടു.

ലണ്ടനിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിലെ ഗെറ്റ്സ് താഴ്‌വരയിലെ മഞ്ഞുമലനിരകളെപ്പറ്റി പഠിക്കുകയും 1994 മുതൽ 2018 വരെയുള്ള കാലയളവിൽ അവ ഉരുകി കടലിൽ എത്തുന്നതു 25 % വർധിച്ചതായും കണ്ടെത്തി. ഇതു സമുദ്രജലനിരപ്പ് ഉയരാൻ കാരണമാകുന്നു.

ബ്രിട്ടിഷ് അന്റാർട്ടിക്ക മേഖലയിലെ മറ്റു ചില മഞ്ഞുമലകൾക്കു കാലാവസ്ഥാ സമ്മേളനങ്ങൾ നടന്ന സ്ഥലങ്ങളുടെ പേരുകളായ റിയോ, കിയൊട്ടോ, പാരിസ് എന്നിവ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

English Summary: Antarctica gets Glasgow Glacier

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px