LIMA WORLD LIBRARY

ദുരന്തങ്ങളിൽ വേദനിച്ച് – മേരി അലക്സ്

ഈ മഴ പെരുമഴ
ഇതെവിടെ നിന്നും
തുള്ളിക്കൊരു കുടം കണക്കെ
തുള്ളിത്തുള്ളിക്കുടഞ്ഞിടുന്നു
സ്കൂൾ തുറക്കുമെന്നറിഞ്ഞതൊ
സൂത്രധാരൻ തടഞ്ഞതൊ
മേഘ പാളി തൻ വിള്ളലൊ
മേഘങ്ങൾ പൊട്ടിവീണതൊ
ഉരുൾ പൊട്ടലായ് നാടെങ്ങും
ഉരുണ്ടുരുണ്ടു പാറക്കൂട്ടങ്ങൾ
വീടിൻ മേൽ പതിച്ചും ഭിത്തിയിലിടിച്ചും
വീടുകൾ തറയിളക്കിയൊഴുക്കി
മലയിടിച്ചിലിൽ കടപുഴക്കി
മല വെള്ളപ്പാച്ചിലിൽ വൃക്ഷങ്ങളും
ജഢങ്ങൾ ,ജീവജാലങ്ങൾ, വാഹനങ്ങളും
ജനതതി ഭയന്നു വിറച്ചിടുന്നു
എത്താനാവാതെ സന്നദ്ധ സേനകൾ
എങ്ങും പാതകൾ, ദുർഘടം , ദുർബലം
നാട്ടിലെ യുവാക്കളിറങ്ങിയൊറ്റക്കെട്ടായ്
നാലു ചുറ്റിലും രക്ഷാകവചവുമായ്
ജീവൻ വെടിഞ്ഞും ജീവനെ നേടിടാൻ
ജീവനോപാധികൾ നൽകി മുന്നമെ!
പണമെറിഞ്ഞു ഭരണാധികാരികൾ
പണമെത്രയാകിലും നഷ്ടമായതുലഭ്യമൊ
മനുഷ്യന്റെ ജീവനു വിലയായ് ലക്ഷങ്ങൾ
മനുഷ്യനു മനുഷ്യൻ തന്നെ പകരമാവണം പഠിക്കുമൊ,ഇനിയെങ്കിലുംസ്നേഹിക്കാൻ പ്രകൃതിയെ,പരിസ്ഥിതി സംരക്ഷിച്ചിടാനും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px