LIMA WORLD LIBRARY

ഇടുക്കി – സുമ രാധാകൃഷ്ണൻ

മലയാള നാടിന്റെ കമനീയ ഭംഗിയിൽ
മലയോര നാടാണിടുക്കി

മലകളും പുഴകളും തെളിവോടെ മിന്നുന്ന
മലയാള നാടാണിടുക്കി

പ്രകൃതി രമണിയമാകുന്ന നാടിനെ
പ്രണയാർദ്രമായങ് നോക്കിടുന്നു

അഴകേറുംനാടിന്നലങ്കാരമാവുന്ന
പുഴകളും പൂക്കളും താഴ് വാരവും

കാനനനീലിമയേറുന്ന നാടാണ്
കനിവാർന്ന കേരള തനിമയാണ്

കുളിരേകും കാറ്റിന്റെ പൂമണം വന്നങ്ങു
കനിവായിട്ടന്നെ തഴുകിടുമ്പോൾ

ഇടറുന്ന നൊമ്പരമായുള്ള ജീവിതം
ഇടറും മനസ്സിനെമാറ്റിടുന്നു

വിരിയുന്ന പൂവാക ചോട്ടിലെ ജീവിതം
വിരിയട്ടെ ഈ നാടിൻ സ്വപ്നങ്ങളും

അകലെയായ് കാണുന്ന കുന്നിന് ചെരുവിലെ
അരുവിയ്ക്കടുത്താണ് എന്റെ വീട്‌

ചെറുകര പുൽകിയ പുഴയുടെ ഓളങ്ങൾ
ചിരി തൂകിയൊഴുകട്ടെ
തെളിനീരായി

പെരിയാറിൻ തീരങ്ങൾ തഴുകി തലോടുന്ന
പേരും പെരുമയുമേറിടട്ടെ

മലയാള മണ്ണാണ് മലയോര നാടാണ്
മലയാള തനിമയാ ണെന്റെ നാട്
മലയാള തനിമയാമെന്റെ നാട് (2)

സുമ രാധാകൃഷ്ണൻ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px