പണ്ടു പരശുരാമൻ തപസ്സിനായി
മഴുവെറിഞ്ഞ് കടലുകരയാക്കി
പിന്നെ കേരം തിങ്ങി വളർന്ന ഭൂവ്
മനോമോഹന കേരളമായി
മലകൾ കുന്നുകൾ താഴ്വാരങ്ങൾ
ഹരിതസുന്ദര നിബിഡവനങ്ങൾ
കായൽ പുഴകൾ പച്ച പാടങ്ങൾ,
കാവുകുളങ്ങൾ നീർത്തടങ്ങൾ എല്ലാം ചേരും
കേരളം എത്ര സുന്ദരം
നയന മനോഹരം.
കാട്ടുചോലതൻ കളകളാരവം
പുലരിയിൽ കിളി കൂജനങ്ങൾ
തിരകൾ തഴുകി കുളിരണിയും
കേരളത്തിൻ വർണ്ണമനോഹര ഉഷ സന്ധ്യകൾ.
ജാതി വർണ്ണങ്ങളില്ലാതെ നമ്മൾ
പ്രാചീന കേരള കലകളെല്ലാം
കൂടിയാടും കേരളോത്സവങ്ങൾ
കേരളത്തിന്നഭിമനോത്സവങ്ങൾ.
കേരളാംബതൻ പൊന്മക്കൾ
ഈ ഉലകിലാകെ മരുവുന്നു
അവിടെയെല്ലാം കേരളത്തിൻ പെരുമ പടരുന്നു
മലയാളഭാഷ ഒഴുകുന്നു.
ദൈവത്തിൻ സ്വന്തം നാടാം കേരളമെന്നും
മലയാളിക്കഭിമാനമായി,
നവംബർ ഒന്ന് കേരള പ്പിറവിയായി
നമ്മൾ ഒത്തുചേർന്ന് ആഘോഷിച്ചിടുന്നു.
(കേരളമേ നിന്നെ നമിക്കുന്നു ഞാൻ 🙏🏻🙏🏻)
,,,,,,,,,,,,,,,,,,,,,,,,,,,













