LIMA WORLD LIBRARY

മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പ്. ശക്തമായ മഴയെത്തുടര്‍ന്ന് എറണാകുളം കളമശേരിയില്‍ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. എം.സി റോഡിൽ വെള്ളം കയറി ഏനാത്ത് ഉൾപ്പെടെ പലയിടത്തും ഗതാഗതം തിരിച്ചുവിട്ടു.

ബംഗാൾ ഉൾക്കലിൽ ന്യൂനമർദ്ദവും അറബിക്കടലിൽ ചക്രവാത ചുഴിയും തുടരുന്നതിനാൽ കനത്ത മഴയാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നത്. എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ അതീവ ജാഗ്രത നി൪ദേശമാണ്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ്. തിരുവനന്തപുരം ഉദയ൯കുളങ്ങര സ്വദേശി തങ്കരാജ് കളമശ്ശേരിയിൽ മരിച്ചത്. ആലുവ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. സമാന്തര റോഡുകളിലു൦സ്വകാര്യ ബസ് സ്റ്റാന്‍ഡിലും കടകളിലും വെള്ളം കയറി. കൊല്ലം പത്തനംതിട്ട ജില്ലകളിൽ മഴ തുടരുന്നു. പത്തനംതിട്ട കൊക്കാത്തോടും ആവണിപ്പാറ ഗിരിജ൯ കോളനിയു൦ ഒറ്റപ്പെട്ടു. ഇന്നലെ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ തിരുവനന്തപുരത്ത് ഇന്ന് ഇടവിട്ട് മഴയുണ്ട്. തുടർച്ചയായി മഴയിൽ എം.സി.റോഡില്‍ വാളകം, ഏനാത്ത്, വയയ്ക്കല്‍ ഭാഗങ്ങളില്‍ വെള്ളംകയറി.

ആറ്റുവാശ്ശേരി ഞാങ്കടവ് റോഡിലും ഗതാഗതം തടസ്സപ്പെട്ടു. പുനലൂർ മൂവാറ്റുപുഴ റോഡിൽ വകയാറിൽ ഗതാഗത തടസമുണ്ടായി. കൈപ്പട്ടൂ൪ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു. നെയ്യാറ്റിനകര ടി ബി ജ൦ഗ്ഇഷനിൽ ഇന്നലെ ഇടിഞ്ഞ പാലത്തിൽ അറ്റകുറ്റപണി നടക്കുന്നു. പാഠശാലയിൽ റയിൽപാളത്തിലേക്ക് വീണ മണ്ണ് മാറ്റാൻ യുദ്ധകാലടിസ്ഥാനത്തിൽ റയിൽവേ ശ്രമിക്കുകയാണ്.തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്. പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ് നിലവിലുള്ളത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px