മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നിരൊഴുക്കില്‍ വര്‍ധന. ജലനിരപ്പ് 140 അടിയിലെത്തി.24 മണിക്കൂറിനുള്ളില്‍ ഡാം തുറന്നേക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചു. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 2398.76 അടിയായി. സംസ്ഥാനത്ത് വ്യാപകമായി കനത്തമഴ തുടരുകയാണ്.













