LIMA WORLD LIBRARY

മിണ്ടണം – പുഷ്പ ബേബി തോമസ്

എനിക്ക് മിണ്ടണം ; നിന്നോട്
നെഞ്ചിൽ ചേർന്നിരുന്ന് ,
കൈകളിൽ മുറുകെ പിടിച്ച് ,
മിഴികളിൽ നോക്കി ,
വാ തോരാതെ

നീയത് മൂളി കേൾക്കണം .
ഇടയ്ക്ക് ഒരു തലോടലാവാം ,
അണമുറിയാതെ ഒഴുകുന്ന ചോലകളെ
വിരലുകളാൽ തടയരുത്.
കരിഞ്ഞ സ്വപ്നങ്ങളും ,
വാടിയ പ്രതീക്ഷകളും
ഞാനങ്ങനെ പുറത്ത് കളയട്ടെ …..

ദീപം തെളിയാത്ത സന്ധ്യകളും ,
ഊഷരമായ രാവുകളും ,
കാർമുകിൽ നിറഞ്ഞ പകലുകളും ,
ലക്ഷ്യമില്ലാതെ നടന്ന വഴികളും ,

നെഞ്ചിൽ കനലായി പുകയുന്ന വേദന,
ആ ചൂടിൽ കരിഞ്ഞ രൂപമായിരുന്നു ഞാൻ ;
വെറും രൂപം .

നീയാകുന്ന മൃതസഞ്ജീവനിയിൽ
ഞാൻ പുനർജനിക്കട്ടെ ….
നിന്റെ നെഞ്ചിലെ സാന്ത്വനത്തിൻ ഞാൻ സനാഥയാവട്ടെ ….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px