LIMA WORLD LIBRARY

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140.95 അടി; ഇടുക്കി അണക്കെട്ടിലും നീരൊഴുക്ക് ശക്തം

വൃഷ്ടിപ്രദേശത്ത് വ്യാപകമായി മഴ ലഭിച്ചതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക് അടുക്കുകയാണ്. നിലവിൽ 140.95 അടിയാണ് ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. നിലവിലെ സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിൽ ഇന്ന്  തീരുമാനം ഉണ്ടായേക്കും. റൂൾ കർവ് പ്രകാരം  ഈ മാസം ഇരുപതുവരെ പരമാവധി സംഭരണശേഷി 141 അടിയാണ്. ഇടുക്കി അണക്കെട്ടിലേക്കും നീരൊഴുക്ക് ശക്തമാണ്. ഇതോടെ ജലനിരപ്പ് 2399.38 അടിയിലെത്തി. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും, നിയന്ത്രണ വിധേയമാണെന്നും കെ.എസ്.ഇ.ബി വിലയിരുത്തുന്നു. ഹൈറേഞ്ച് മേഖലയിൽ വ്യാപക മഴ ലഭിച്ചു. അഞ്ചുരുളി ഭാഗത്ത് രണ്ടിടത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു. ഇടുക്കി  കല്ലാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം  തുറന്നു. കല്ലാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px