തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതിനാൽ സംസ്ഥാനത്തു ശനിയാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ മുതൽ തമിഴ്നാട് തീരം വരെ ന്യൂനമർദ പാത്തി നിലവിലുണ്ട്. ഇത് 24 മണിക്കൂറിനകം ന്യൂനമർദമായി ശ്രീലങ്കയുടേയും തെക്കൻ തമിഴ്നാടിന്റെയും കരയിൽ പ്രവേശിക്കും.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും
വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.













