കോവാക്സീന് ഫലപ്രാപ്തി 50 ശതമാനം മാത്രം; തിരുത്തി ലാൻസെറ്റ് റിപ്പോർട്ട്

Facebook
Twitter
WhatsApp
Email

കോവാക്സീന് 50 ശതമാനം ഫലപ്രാപ്തിയെ ഉള്ളൂവെന്ന് അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ലാൻസെറ്റിന്റെ പഠന റിപ്പോർട്ട്. ഡെൽറ്റ വകഭേദത്തിൻറെ വ്യാപനവും, രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്രവ്യാപനവുമാവാം വാക്സീന്റെ ഫലപ്രാപ്തി കുറയാൻ കാരണമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ മാസം ആദ്യം പുറത്തുവിട്ട ലാൻസെറ്റിന്റെ ഇടക്കാല റിപ്പോർട്ടിൽ കോവാക്സീന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അന്തിമ പഠനം പൂർത്തിയായതോടെയാണ് ഫലപ്രാപ്തി കുറവാണെന്ന കണ്ടെത്തൽ. അതേസമയം പരിശോധന നിരക്ക് കുറഞ്ഞതിൽ കേരളമടക്കം 13 സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. കോവിഡ് മരണങ്ങളുടെ യഥാർത്ഥ കണക്കുകൾ പുറത്തുവിടണമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ 4 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

About The Author

Leave a Reply

Your email address will not be published. Required fields are marked *