യുഎസിൽ ദശലക്ഷക്കണക്കിന് ആളുകള്‍ കോവിഡ് വാക്‌സീനുകളുടെ രണ്ടാമത്തെ ഡോസ് ഒഴിവാക്കുന്നു

ഹൂസ്റ്റൻ ∙ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് അവരുടെ കോവിഡ് 19 വാക്‌സീനുകളുടെ രണ്ടാം ഡോസുകള്‍ ലഭിക്കാതായതോടെ വാക്‌സീന്‍ പദ്ധതി പൂര്‍ണമാകുന്നില്ലെന്നു സൂചന. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് അഞ്ച് ദശലക്ഷത്തിലധികം ആളുകള്‍ കോവിഡ് വാക്‌സീന്റെ രണ്ടാം ഡോസ് എടുത്തിട്ടില്ല. ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്‌സീനുകളുടെ ആദ്യ ഷോട്ട് ലഭിച്ചവരില്‍ ഏകദേശം 8 ശതമാനം പേര്‍ക്ക് അവരുടെ രണ്ടാമത്തെ ഡോസുകള്‍ നഷ്ടമായി. രാജ്യവ്യാപകമായി വാക്‌സീന്‍ പ്രചാരണത്തിന്റെ ആദ്യ ആഴ്ചകളില്‍ കുത്തിവയ്പ് നടത്തിയവരുടെ […]
യു.കെയിൽ നിന്ന് എത്തിയ മലയാളികൾ ഡൽഹിയിൽ കുടുങ്ങി

ഡൽഹി വിമാനത്താവളത്തിൽ യുകെയിൽ നിന്ന് എത്തിയ മലയാളികളുടെ പ്രതിഷേധം. അതിവേഗ കോവിഡിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നിരീക്ഷണത്തിൽ തുടരണമെന്ന നിർദേശത്തിനെതിരെയാണ് മലയാളികളായ യാത്രക്കാർ പ്രതിഷേധം ഉയർത്തിയത്. യുകെയിൽ നിന്ന് പുറപ്പെടുമ്പോൾ ഇക്കാര്യം അറിറിയിച്ചിരുന്നില്ല എന്നും സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ചാണ് എത്തിയതെന്നും യാത്രക്കാർ പറഞ്ഞു. ഡല്ഹിയില് നിരീക്ഷൺത്തില് പോയാല് സുരക്ഷ പ്രശ്നങ്ങളുണ്ടെന്നും അധിക സമയവും പണവും ചിലവാകുമെന്നും യാത്രക്കാർ അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. യുകെയിൽ നിന്നും എത്തുന്ന യാത്രക്കാർ ആർടിപിസിആറിന് വിധേയമാവുകയും രോഗം സ്ഥിരീകരിച്ചാൻ 14 ദിവസവും നെഗറ്റീവാണെങ്കിൽ 7 […]
സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; ഇനി വിമാനം കയറണമെങ്കിൽ

സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; ഇനി വിമാനം കയറണമെങ്കിൽ തവക്കൽനാ ആപിലെ രണ്ട് സ്റ്റാറ്റസുകളിലൊന്ന് നിർബന്ധം ജിദ്ദ :സൗദിയിൽ നിന്നുള്ള യാത്രക്കാർക്ക് ബോഡിംഗ് പാസ് ഇഷ്യു ചെയ്യുന്നതിനായി തവക്കൽനാ ആപിലെ രണ്ട് സ്റ്റാറ്റസുകളിലൊന്ന് നിർബന്ധമാക്കി സിവിൽ ഏവിയേഷൻ സർക്കുലർ. തവക്കൽനാ ആപിൽ വാക്സിൻ സ്വീകരിച്ചവർ അല്ലെങ്കിൽ കൊറോണ സ്ഥിരീകരിക്കാത്തവർ എന്നീ രണ്ട് സ്റ്റാറ്റസുകളിലൊന്ന് പ്രത്യക്ഷപ്പെട്ടാൽ മാത്രമേ ബോഡിംഗ് പാസ് ഇഷ്യു ചെയ്യുകയുള്ളൂ. യത്രക്കാരുടെ ടിക്കറ്റ് സംബന്ധിച്ച വിവരങ്ങളും തവക്കൽനായിലെ വിവരങ്ങളും ഇതിനായി ബന്ധിപ്പിക്കണമെന്ന് സിവിൽ ഏവിയേഷൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം […]
28,469 പേര്‍ക്കുകൂടി കോവിഡ്; സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്ക്

സംസ്ഥാനത്ത് 28,469പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,26,773 പരിശോധനകളാണ് നടത്തിയത്. , 22.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക്. 8,122 പേര്‍ രോഗമുക്തി നേടി. ഇന്ന് 30 മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ചികില്‍സയിലുള്ളവര്‍ രണ്ടുലക്ഷം കടന്നു.
ബാംഗ്ലൂരിനെ 69 റണ്‍സിന് തകര്‍ത്ത് ചെന്നൈ

മുംബൈ:28 പന്തുകളില്‍ നിന്നും പുറത്താവാതെ 62 റണ്‍സ്, നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ്, ഒരു കിടിലന്‍ റണ്‍ ഔട്ട്… രവീന്ദ്ര ജഡേജ എന്ന പ്രതിഭാധനനായ താരത്തിന്റെ കരുത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 69 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെന്നൈ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ വെറും 122 റണ്‍സേ നേടാനായുള്ളൂ. ബാംഗ്ലൂര്‍ ഈ സീസണില്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. […]
സ്ഥിതി അതിരൂക്ഷം; ഡല്‍ഹിയില്‍ ഓരോ മണിക്കൂറിലും പ്രാണന്‍വെടിയുന്നത് 12 പേർ

ന്യൂഡല്‍ഹി: കോവിഡ് സംഹാര താണ്ഡവമാടുന്ന രാജ്യ തലസ്ഥാനത്ത് ഓരോ മണിക്കൂറിലും ജീവന്‍ വെടിയുന്നത് 12 പേര്‍. ഡല്‍ഹി രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടയിലാണ് ആശങ്കയുണര്‍ത്തി മരണനിരക്ക് ഉയരുന്ന വാര്‍ത്തയും എത്തിയിരിക്കുന്നത്. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ (ഏപ്രില്‍ 19-24) വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1,777 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. ഓരോ മണിക്കൂറും 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതായാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ (ഏപ്രില്‍ 12- 17)കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഡല്‍ഹിയില്‍ […]
യാത്രമൊഴി – അർച്ചന ഇന്ദിര ശങ്കർ

വിട ചൊല്ലുവാൻ ഞാൻ കരുതിവച്ചൊരു നാളും അവസാനമിങ്ങു വന്നണയേ, ചൊല്ലുവതാരോട് യാത്രമൊഴികളും വേർപാടിൻ ദുഃഖവുമിന്ന്. കാണുവതാരെയെന്നറിയില്ല അന്ത്യത്തിൻ ഹൃദയനിറയ്ക്കും കാഴ്ചയായി, നൽകുവാതെന്താർക്ക് വീട്ടുവതേത് കടമിന്നീയന്ത്യനേരത്തിൽ. ഇനിയില്ല നാളുകളെന്നറിയുമീ വൈകിയ യാമത്തിൽ ഓർക്കുവതാരെ, പിരിയുവാൻ നേരത്ത് പിരിയാതിരിപ്പാനായ് ചേർക്കുവതാരെ ഞാൻ ചാരെ. പോകുവാറായെന്ന് ഗദ്ഗദം മൂളുന്നു ഇരവിലെ ചില്ലയിൽ കിളികൾ, നേടിയിലൊന്നുമേ എടുത്തുച്ചൊല്ലാനായി ജീവിതയാത്രയിലാകെ. ആരവങ്ങളില്ലാതൊഴിയുന്നീയരങ്ങും നാട്യമറിയാത്ത നടിയായ്, ആട്ടമറിയാത്തൊരുത്തിയാടുന്നില്ലീ വേഷമാറ്റങ്ങൾ തൻ ഘോഷം. ഭ്രാന്തിയെന്നവരെന്നെ വിളിപ്പൂവവരുടെ വ്യവസ്ഥതൻ കൂട്ടിൽ തളച്ചു, ഇനിയില്ല നാളുകളീ കൂട്ടിലന്യയായ് അടിമയായ് അനാഥയുമായി. […]
ആന്തരികവ്യക്തിത്വം തേടി ഒരു യാത്ര അഡ്വ.ശ്രീജാ ജോഷി ദേവ്

മലയാള നോവല്‍ മുന്‍പെങ്ങുമില്ലാത്ത വിധം വളര്‍ച്ചയുടെ പാതയിലാണ് എണ്ണത്തിന്‍റെയും വണ്ണത്തിന്‍റെയും കാര്യത്തിലുള്ള ഈ വളര്‍ച്ച സൃഷ്ടിയുടെ ഗുണനിലവാരത്തില്‍ എത്രകണ്ട് പ്രതിഫലിക്കുന്നു എന്നത് സന്ദേഹമുണര്‍ത്തുന്നു. വിപണിയുടെ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് നോവലെഴുതുന്നവരും മാര്‍ക്കറ്റിംഗ് സാദ്ധ്യതകള്‍ നന്നായി പ്രയോജനപ്പെടുത്താന്‍ അറിയുന്നവരും എഴുത്തുകാരുടെ നിരയില്‍ ഉണ്ടാവുന്നു എന്നതും കാലത്തിന്‍റെ മാറ്റമാവാം. എന്നാല്‍ ബൃഹദ് ആഖ്യായികള്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്ന പല നോവലുകളും വൃഥാസ്ഥൂലതയും ദുര്‍മേദസും കൊണ്ടും ശില്‍പ്പസംവിധാനത്തിലെ പിഴവുകള്‍ കൊണ്ടും പലപ്പോഴും എന്തൊക്കെയോ കുത്തിനിറച്ച കീറച്ചാക്കുകകളുടെ തലത്തിലേക്ക് അധപതിക്കുന്നു. ചിലര്‍ എഴുത്തുകാരന്‍റെ […]
ഒറ്റമുലച്ചി – ജ്യോതീബായ് പരിയാടത്ത്

‘മറ്റതു ഛീഛീ’ എന്നു കിണുങ്ങി ചുണ്ടിൻമുനകൾ കോട്ടുന്നു തള്ളിയൊതുക്കീ- ട്ടൊരു കൈകൊണ്ടെൻ ചേലത്തുമ്പു വലിച്ചു മറച്ചിട്ടിങ്ങു മുഖം പൂഴ്ത്തുന്നു എപ്പൊഴുമെപ്പൊഴുമിങ്ങനെ മറ്റതു കയ്ക്കും മട്ടിൽ മുഖത്തൊരുകൊട്ട- ച്ചുളിവും വെച്ചിട്ടിങ്ങേ മുലതൻ മധുരം നുകരും നിറയും ഒഴിയും വീണ്ടും നിറയും ഒന്നേ പാകം ഒന്നേ സൗമ്യം ഒന്നേ മധുരം മൃദുലം മസൃണം മറ്റതുകാണാ- തറിയാതെ മറ്റൊരു രുചിയും നോക്കാതെ കണ്ണുമടച്ചാ- ണൊക്കേയും അങ്ങനെ ചിലതോ മുറിയുന്നു വിങ്ങി വിതുമ്പി- പ്പലവട്ടം നിലകിട്ടാതങ്ങു തുളുമ്പിത്തൂവി പിന്നെസ്സർവ്വം വറ്റീ- ട്ടൊറ്റക്കണ്ണിൻ പോളകൾ […]
പ്രവാഹം – കണ്ണൻ

നിന്നിലൂടൊഴുകുമെ ന്നാത്മാവിന്നരുവികൾ മെല്ലേചേർന്നണഞ്ഞിടും ഭൂമിയാഴത്തിലെങ്ങോ പിന്നെയുമുറവപൊട്ടി നിറയുമകക്കിണറതിൻ നിന്നുയിർകുളിർനൂലിഴ നനവേറ്റിച്ചെറുവേരുകൾ കനവേറ്റിത്തിടം വെയ്ക്കും വീണ്ടുമജ്ജീവസസ്യശാഖി വിങ്ങിബാഷ്പ നിശ്വാസ ങ്ങളുയരുംതപംചെയ്ത ലയുമനാഥമിരുൾനിറ മേഘമാലമുത്തുകൾ ഏതോമലമടക്കുകളേതോ തണലിടങ്ങളേതോ നിയോഗമിന്നൽധവളിമ പേരറിയാതസംഖ്യം രാഗജലവർഷധൂളികൾ ഒടുവിലൊരു മഹാനദി യായൊഴുകിനിത്യ സഫലസാഗരത്തി ലണയുംദിവ്യവിഷാദം ഇല്ലാതാവില്ലൊരു പ്രവാഹവും മണ്ണിൽവൃഥാ; അല്ലലെഴുമീ നിമിഷാർദ്ധ നീർപ്പോളച്ചില്ലുകൾ ( കണ്ണൻ )
കവിയുടെ ഭാര്യ – ഇടക്കുളങ്ങര ഗോപൻ

കവിയുടെ ഭാര്യയാവുകയെന്നത്, ഒരു ആത്മത്യാഗമാണ്. സഹനത്തിന്റെഅതിർത്തിയിൽ കാടുകയറിയവളെപ്പോലെ, പലപ്പോഴും ഉറഞ്ഞുതുള്ളേണ്ടതായി വരും അഭിലാഷങ്ങളുടെ കൂടുതുറക്കാൻ പോലുമാകാതെ, ആകാശത്തേക്ക് നോക്കി നെടുവീർപ്പിടേണ്ടിയും വരും. കവി ഭാഷകൊണ്ട് അമ്മാനമാടുമ്പോൾ ഭാര്യ വിഷാദത്തിന്റെ കുന്നുകയറുകയാവും ഉൻമാദത്തിന്റെ ചിറകുകളിൽ കവിതയെത്തുന്നിക്കെട്ടി കാലത്തിന്റെ നിറുകയിൽ ഒട്ടിക്കുമ്പോൾ, വീട്ടിലെ ഇരുണ്ട യാമങ്ങളിൽ കുഞ്ഞുങ്ങളെ ഇറുകെപ്പിടിച്ച് അവൾ വിയർക്കുന്നുണ്ടാവും. കവിയുടെ വീടുപോലെ അരക്ഷിതമായൊരിടം ഭൂമിയിലുണ്ടാകാനിടയില്ലെന്ന് പ്രാകുന്നുണ്ടാകും. വിശപ്പ്, ദാരിദ്ര്യം, ലിംഗനീതിയില്ലായ്മ മൃഗശിക്ഷകൾ, രാത്രി പകലാക്കിയവന്റെ പേക്കൂത്തുകൾ വിരഹത്തിന്റെ വിശാലദ്വീപിലെ മൗനസങ്കേതങ്ങൾ. അനുഭവങ്ങളുടെ സാക്ഷിക്കൂട്ടിലെ കുമ്പസാരങ്ങൾ. കവി കാഷായമണിയാത്ത […]
She – Pratheeksha Susan Jacob

When one spills poetry with her ink All others think the sky to her is pink Or that she inhales air to exhale stars, Out in another world without lighting cigars For who would blame their wits if I may ask? With the ink of her bodkin she can immask Anything pale with a swirl […]
നിക്കോളസ് കസൻദ് സാക്കീസിന് – പവിത്രൻ തീക്കുനി

മരിച്ചിട്ടും പ്രിയപ്പെട്ട എഴുത്തുകാരാ നിൻ്റെ മസ്തിഷ്ക്കത്തിലെ കൊടുങ്കാറ്റ് അസ്തമിച്ചിരുന്നില്ല ഹൃദയത്തിലെ ഇടിയും മിന്നലും മഴയും കൂടണഞ്ഞിരുന്നില്ല വിറകിലുറങ്ങുന്ന തീയായിരുന്നു നീ നിദ്രകളില്ലാത്ത നദിയുടെ കൃഷ്ണമണിയായിരുന്നു നീ വേരറ്റുപോയ മുന്തിരിവള്ളികളിൽ, മണ്ണ്, സ്ത്രീ, കടൽ, മന്തു ബാധിച്ച നക്ഷത്രങ്ങൾ, തിളയ്ക്കുന്നു ചെന്നായ്ക്കൾ പിന്തുടരുമ്പോൾ കുഞ്ഞാടുകളായി യാത്ര തുടരുന്നതിലും ഭേദം, സിംഹമാവുകയാണ് യുക്തിയെന്ന് നിൻ്റെ വാൾമുനയിൽ ചുവക്കുന്നു ചെകുത്താനും ദൈവും ചേർന്നൊരുക്കിയ കെണിയാണ് ജീവിതമെന്ന് നിൻ്റെ തൂലികയിൽ വയലറ്റ് പൂക്കളാവുന്നു മനുഷ്യാത്മാവ് ഒരമ്പാണെന്ന് നിൻ്റെ വിരൽത്തുമ്പിൽ മൂർച്ച കൂട്ടുന്നു ഓരോ […]



