പളളികളിലും സർക്കാർ ഓഫീസുകളിലും ഷോർട്സ് വസ്ത്രങ്ങൾ ധരിച്ച് പ്രവേശിക്കരുത്:, നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ.

റിയാദ്:പുരുഷന്മാര്‍ ഷോര്‍ട്‌സ് വസ്ത്രങ്ങൾ ധരിച്ച് മസ്ജിദുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പ്രവേശിച്ചാല്‍ ഇനി മുതല്‍ 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് പൊതുഅഭിരുചി സംരക്ഷണ നിയമാവലിയില്‍ ആഭ്യന്തര മന്ത്രി ഭേദഗതി അംഗീകരിച്ചു. നേരത്തെ പൊതുഅഭിരുചിയുമായി ബന്ധപ്പെട്ട 19 നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളുമാണ് നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മസ്ജിദുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്‌സ് ധരിച്ച് പ്രവേശിക്കുന്നത് കൂടി ഉള്‍പ്പെടുത്തിയതോടെ പൊതുഅഭിരുചിയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ 20 ആയി. മസ്ജിദുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പുറത്ത് […]
യുക്രെയിനെ ആക്രമിച്ചാല്‍ വൻഉപരോധം; റഷ്യക്ക് യുഎസ് മുന്നറിയിപ്പ്

യുക്രെയിനെ ആക്രമിച്ചാല്‍ റഷ്യ സമാനതകളില്ലാത്ത ഉപരോധം നേരിടേണ്ടിവരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. റഷ്യയും ചൈനയും ചേര്‍ന്ന് രാജ്യങ്ങളുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ശ്രമിക്കുകയാണെന്ന് നാറ്റോയും കുറ്റപ്പെടുത്തി. അതിനിടെ യുക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യ ആണവ സൈനിക പരിശീലനം ആരംഭിച്ചു. റഷ്യന്‍ പിന്തുണയുള്ള യുക്രെയ്ന്‍ വിമതര്‍ ഡോണ്‍ബാസ് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി. ജര്‍മനിയിലെ മ്യൂണിക്കില്‍ ചേര്‍ന്ന സുരക്ഷാ യോഗത്തിലാണ് ലോകരാജ്യങ്ങള്‍ റഷ്യക്ക് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. യുക്രെയിനെ ആക്രമിച്ചാല്‍ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക, വ്യവസായ ഉപരോധമായിരിക്കും ഫലമെന്ന് യു.എസ്. വൈസ് പ്രസിഡന്റ് […]
ബാലാമണിയായി മനംകവർന്നു; രാധാമണിയായി തിരികെയെത്തി നവ്യാ നായർ

പത്തു വർഷത്തിനു ശേഷം മലയാള സിനിമയിലേക്ക് നവ്യ നായർ മടങ്ങിയെത്തുന്നു. നവ്യ നായികയാകുന്ന പുതിയ ചിത്രം ഒരുത്തീയുടെ ട്രെയിലർ റിലീസ് ചെയ്തു. സിനിമയിലെത്തിയിട്ട് 20 വർഷം പിന്നിടുകയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിൽ തുടങ്ങിയ യാത്ര . പത്തുവർഷം കൊണ്ട് നിരവധി സൂപ്പർ ഹിറ്റുകൾ . ബാലാമണിയും സൈറയും ഉൾപ്പെടെ ഓർക്കാൻ ശക്തമായ കഥാപാത്രങ്ങൾ. സംസ്ഥാന പുരസ്കാരങ്ങൾ . ഒടുവിൽ സിനിമയിൽ നിന്ന് വിടവാങ്ങൽ. മടങ്ങിവരവ് രാധാമണിയായിട്ടാണ്. വി.കെ പ്രകാശിന്റെ ഒരുത്തീ നവ്യയുടെ രണ്ടാം വരവ് […]
വിഷ രഹിത മാതൃകാ കൃഷി തോട്ടമൊരുക്കി പെരുവള്ളൂർ സർവ്വീസ് സഹകരണ ബാങ്ക്

100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പെരുവള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് മാതൃകാ പച്ചക്കറി തോട്ടം ഒരുക്കുന്നു.തരിശായി കിടക്കുന്ന ഭൂമിയിലാണു ആദ്യ ഘട്ടത്തിൽ വിത്തിറക്കിയത്.ഇത് രണ്ടാം തവണയാണു ബാങ്ക് പച്ചക്കറി കൃഷി ചെയ്യൂന്നത്.വിത്തിറക്കൽ ഉദ്ഘാടനം പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡെന്റ് കെ.കലാം മാസ്റ്റർ നിർവ്വഹിച്ചു.ബാങ്ക് പ്രസിഡെന്റ് പി.കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ഗാർഡൻ ഡ്രില്ലർ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡെന്റ് കെ.ടി.സാജിദ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡെന്റ് തങ്ക വേണു ഗോപാൽ,സ്റ്റാൻഡിംഗ് കമ്മിറ്റി […]
ആശ്വസിക്കാൻ വരട്ടെ; ഒമിക്രോണിന്റെ ഉപവകഭേദത്തെ പേടിക്കണം; ഡബ്ല്യുഎച്ച്ഒ

ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിലുണ്ടായ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരുന്നതിന്റെ ആശ്വാസത്തിലാണു ലോകം. എന്നാൽ കൊറോണ വൈറസിന്റെ രൂപാന്തരമായ ഒമിക്രോണിന്റെ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ് നൽകിയിരിക്കുകയാണു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). പല രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണു മുന്നറിയിപ്പ്. ‘കൊറോണ വൈറസ് രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒമിക്രോണിനുതന്നെ പല ഉപവിഭാഗങ്ങളുണ്ട്. അതിനെ ഞങ്ങൾ പിന്തുടരുകയും പഠിക്കുകയുമാണ്. ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലോകമാകെ വ്യാപിച്ച ഡെൽറ്റ വകഭേദത്തേക്കാൾ, കൂടിയ തോതിലാണ് ഒമിക്രോണിന്റെ സാന്നിധ്യം. […]
കെഎസ്ആർടിസി ബസുകളില്‍ മൊബൈൽ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം

കെഎസ്ആർടിസി ബസുകളില്‍ മൊബൈൽ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം. ബസിനുള്ളിൽ ഫോണിൽ അമിതശബ്ദത്തിൽ സംസാരിക്കുന്നതിനും വീഡിയോയും ഗാനങ്ങളും പ്ലേ ചെയ്യുന്നതിനുമാണ് നിരോധനം. ഇക്കാര്യം ബസുകളിൽ എഴുതി പ്രദർശിപ്പിക്കും. സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സി.എം.ഡി ബിജുപ്രഭാകർ അറിയിച്ചു.
കിടങ്ങറ ശ്രീവത്സനും ആലയസംഗമവും. – അഡ്വ. പാവുമ്പ സഹദേവൻ.

ജീവിതത്തിന്റെ കനൽവഴികളിലൂടെ നടന്ന് നീങ്ങിയ മനുഷ്യനാണ് കവി കിടങ്ങറ ശ്രീവത്സൻ. കവിതയ്ക്ക് വേണ്ടി തന്റെ ജീവിതത്തെ ഇത്രയധികം ബലി കൊടുത്ത ഒരു കവി മലയാളത്തിലുണ്ടോ എന്ന് സംശയമാണ്. വളരെ യാതനാനിർഭരമായ ജീവിതം നയിക്കുമ്പോഴും, കവിതയെ ജീവിതത്തിന്റെ ഉൽസവാഘോഷമാക്കി മാറ്റിയ കവിയാണ് കിടങ്ങറ ശ്രീവത്സൻ . തന്റെ നിസ്തുലമായ ജീവിതംകൊണ്ട് , ജീവിതത്തെതന്നെ അദ്ദേഹം അത്യുദാത്തമായ ഒരു കാവ്യശില്പമാക്കി മാറ്റിയിരിക്കുന്നു. കവി എന്റെ വീട്ടിൽ വന്നതിന് ശേഷം മടങ്ങിപ്പോകുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ച് നിൽക്കാറുണ്ട്. കവിയുടെ ദൃശ്യം അങ്ങകലെ […]
വി.കെ.എൻ; മലയാള സാഹിത്യനഭസ്സിലെ ഒറ്റനക്ഷത്രം. .

വടക്കെ കൂട്ടാലെ നാരായണൻകുട്ടി നായർ 1932 ഏപ്രിൽ 6 ന് തുശ്ശൂർ ജില്ലയിൽ തിരുവില്വാമലയിൽ ജനിച്ചു മട്രികലേഷൻ ജയിച്ച ശേഷം ഒൻപതു വർഷംമലബാർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥനായിരുന്നു 1959 മുതൽ 69 വരെ ഡൽഹിയിൽ പത്രപ്രവർത്തകൻ 1955-ൽ സാഹിത്യ രംഗത്ത് വന്നു. കഥയും നോവലുമായി 59 കൃതികൾ രണ്ടു നോവലും ഏതാനും കഥകളും ഇ oഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും വിവർത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് ആരോഹണം എന്ന നോവലിന് 1969-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.1978-ൽ […]
പ്രമോദ് പെൻഷന് വേണ്ടി മുട്ടിൽ ഇഴയുകയാണ്. ഒടുവിൽ സബ് ജഡ്ജി ഇടപെട്ടു.

തകഴി: ജന്മനാ ഇരുകാലുകളും തളർന്ന തകഴി പഞ്ചായത്ത് കേളമംഗലം ശ്രീരംഗത്തിൽ എസ് പ്രമോദ് കുമാറിന് (43) കുടുംബ പെൻഷൻ ലഭിക്കാൻ ഇനി സർക്കാർ ഓഫിസുകളിൽ മുട്ടിലിഴഞ്ഞു കയറി ഇറങ്ങേണ്ടി വരില്ല. ഇത് സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ജില്ലാ ജഡ്ജി ചെയർമാനായുള്ള ജില്ല ലീഗൽ സർവ്വീസ് അതോറിറ്റി ജനറൽ സെക്രട്ടറിയും സബ് ജഡ്ജിയുമായ എം.ടി ജലജ റാണി ഇടപെടുകയും വിവരശേഖരണം നടത്തുന്നതിന് നിയോഗിച്ച ഉദ്യോഗസ്ഥൻ തോമസ് ജോൺ പ്രമോദ് കുമാറിൻ്റെ ഭവനം സന്ദർശിച്ചു. സൗഹൃദ വേദി പ്രസിഡൻ്റ് […]
യുക്രെയ്നില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് നടത്തും; ബുക്കിങ് തുടങ്ങി

യുദ്ധഭീതിയെത്തുടര്‍ന്ന് നിരവധി പേര്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ താല്‍പര്യപ്പെടുന്ന സാഹചര്യത്തില്‍ യുക്രെയ്നില്‍ നിന്ന് എയര്‍ഇന്ത്യ വിമാന സര്‍വീസ് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. 22,24,26 തിയതികളില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തും. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ഇന്ത്യ ഓഫീസുകള്‍, വെബ്സൈറ്റ്, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍, കോള്‍ സെന്ററുകള്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. യുക്രെയ്നില്‍ നിന്ന് ആവശ്യത്തിന് വിമാന സര്‍വീസില്ലെന്ന പരാതി ലഭിച്ചതിനാല്‍ എയര്‍ ഇന്ത്യ, യുക്രെയ്നിയന്‍ ഇന്‍റര്‍നാഷ്ണല്‍ എയര്‍ലൈന്‍സ് എന്നിവയുടെ […]
കിഴക്കൻ യുക്രെയ്നിൽ വൻ സ്ഫോടനം; സൈനിക വാഹനം പൊട്ടിത്തെറിച്ചു

കിഴക്കൻ യുക്രെയ്നിലെ ഡോനെട്സ്ക് നഗരത്തിൽ വൻ സ്ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു. ആളപായമില്ലെന്നാണു റിപ്പോർട്ടുകൾ. ഡൊനെട്സ്ക് പീപ്പിൾസ് റിപ്പബ്ലിക് ആസ്ഥാനത്തിനു സമീപമാണു സ്ഫോടനമുണ്ടായത്. റഷ്യ പിന്തുണയ്ക്കുന്ന വിമതവിഭാഗം സ്ഫോടനമുണ്ടായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡോനെട്സ്ക് നഗരത്തിൽനിന്ന് താമസക്കാരെ റഷ്യയിലെ െറോസ്തോവ് മേഖലയിലേക്ക് ഒഴിപ്പിക്കുമന്ന് ഡോനട്സ്ട് പീപ്പിൾസ് റിപബ്ലിക്ക്(ഡിഎൻആർ) നോതാവിന്റെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കമാണ് ആക്രമണം നടന്നത്. വലിയ സ്ഫോടനമാണു സംഭവിച്ചിരിക്കുന്നതെന്ന് റഷ്യയുടെ ആർഐഎ വാർത്താ ഏജൻസിയും സ്ഥിരീകരിച്ചു. ശീതയുദ്ധകാലത്ത് ഉള്ളതിനേക്കാൾ വലിയ സുരക്ഷാ ഭീഷണിയാണ് ഇപ്പോഴുള്ളതെന്ന് യുഎൻ സെക്രട്ടറി […]
മരിച്ചെന്ന് വ്യാജവാർത്ത; ഗതികേടോ തമാശയോ എന്ന് മാലാ പാർവതി; രോഷം

ചില ഓൺലൈൻ മാധ്യമങ്ങളിൽ താൻ മരിച്ചെന്ന തരത്തിലുള്ള വ്യാജ വാർത്തകള്‍ വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നടി മാല പാർവതി. സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി. മരിച്ചിട്ടില്ല എന്ന് പറയുന്നത് ഒരു ഗതികേടാണോ തമാശയാണോ എന്ന് അറിയില്ല. അതു മൂലം രണ്ട് പരസ്യത്തിന്‍റെ ഓഡിഷൻ തനിക്ക് നഷ്ടമായെന്നും മാല പാർവതി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. വാർത്തകളുടെ സ്ക്രീൻഷോട്ടും ഒപ്പം പങ്കുവെച്ചിട്ടുണ്ട്. ‘മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വർക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ. […]
കോംബോ ഓഫറിൽ ഓർഡർ ചെയ്തു; വീട്ടിലെത്തിയ പായ്ക്കിൽ കീറ പാന്റുകൾ

പുന്നയൂർക്കുളം: ഓൺലൈനിൽ പാന്റ് ഓർഡർ ചെയ്ത യുവാവിനു കിട്ടിയത് കീറിപ്പഴകിയതും തുന്നിക്കെട്ടിയതുമായ പാന്റുകൾ. കുന്നത്തൂർ ചേന്ത്രാത്ത് ആകാശ് ആണ് ഓൺലൈൻ തട്ടിപ്പിനിരയായത്. 4 നാണ് ആകാശ് പ്രമുഖ ഓൺലൈൻ സൈറ്റിൽ കോംബോ ഓഫറിൽ 3 പാന്റ് ഓർഡർ ചെയ്തത്. എന്നാൽ മൂന്നാം ദിവസം ഓർഡർ റദ്ദായതായി മൊബൈലിൽ മെസേജ് വന്നിരുന്നു. ഇന്നലെ രാവിലെ ഡെലിവറി ബോയ് പാർസർ ഉള്ളതായി ഫോണിൽ വിളിച്ച് അറിയിച്ചു. ഓർഡർ റദ്ദായതാണെന്ന് പറഞ്ഞെങ്കിലും, പാർസൽ കൈപ്പറ്റണമെന്നായിരുന്നത്രെ മറുപടി. 1000 രൂപ സാധനം കൊണ്ടുവന്ന […]
ലങ്കയ്‌ക്കെതിരായ പരമ്പര: സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ; പന്തിന് വിശ്രമം

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള 18 അംഗ ടെസ്റ്റ് ടീമിനെയും 18 അംഗ ഏകദിന ടീമിനെയുമാണ് പ്രഖ്യാപിച്ചത്. മുൻ നായകൻ വിരാട് കോലി, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവർക്ക് ട്വന്റി20 പരമ്പരയിൽനിന്ന് വിശ്രമം അനുവദിച്ചു. പരുക്കേറ്റ് കുറച്ചുകാലമായി പുറത്തിരിക്കുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ട്വന്റി20 ടീമിൽ തിരിച്ചെത്തി. ഇന്ത്യൻ ടെസ്റ്റ് ടീം: രോഹിത് ശർമ […]
കൈവിട്ട മൽസരം തിരിച്ചു പിടിച്ച് ഭുവനേശ്വർ; ഇന്ത്യക്ക് ജയം; പരമ്പര

വെസ്റ്റ് ഇന്‍ഡീസിനെ എട്ടുറൺസിന് തകര്‍ത്ത് ട്വന്റി20 പരമ്പര ഇന്ത്യയ്ക്ക്. 187 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസിന് 178 റണ്‍സ് മാത്രമാണ് നേടാനായത്. ട്വന്റി 20യില്‍ ഇന്ത്യയുടെ 100ാം വിജയമാണ്. വിരാട് കോലിയും ഋഷഭ് പന്തും ഇന്ത്യയ്ക്കായി അര്‍ധസെഞ്ചുറി നേടി. റോവ്മാന്‍ പവല്‍ – നിക്കോളാസ് പുരാന്‍ മൂന്നാം വിക്കറ്റ് സെഞ്ചുറി കൂട്ടുകെട്ട് വിന്‍ഡീസിന് വിന്‍ഡീസിന് പ്രതീക്ഷ നല്‍കി. എന്നാല്‍ 19ാം ഓവറില്‍ പുരാനെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയെ മല്‍സരത്തിലേയ്ക്ക് തിരികെയെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ […]



