‘നാലു മണിക്കാറ്റ്’ – മേരി അലക്സ് (മണിയ)

നാലു മണിക്കാറ്റേറ്റിരുപ്പാനായൊരിടം നാടിന്നഭിമാനമായ് തിരുവഞ്ചൂരിതിൽ നാലു മണിക്കാറ്റെന്നന്വർത്ഥമാം നാമം നാറ്റം വമിക്കും വെയ്സ്റ്റേറു തടയുവാൻ നാട്ടുകാർ ഒത്തുചേർന്നൊരുക്കിയ വേദി നാമിന്നു കാണും നാലു മണിക്കാറ്റായ് മാറി. നിരയായ് നിൽക്കും കുടകൾക്കു കീഴിൽ നാടൻ വിഭവങ്ങൾ തരാതരം,വില തുഛവും നാട്ടിലെ കുടുംബിനിമാർക്കു വരുമാനമായ് നാട്ടുകാർക്കഭിമാനം യാത്രികർക്കതു തുണ വിവിധ രുചിക്കൂട്ടിൽ കാറിൽ, കാൽനടയിൽ വെന്തത്, വേകാത്തത്, മുളകുചട്ട്ണിയും വറുത്തതും പൊരിച്ചതും ചുട്ടതും ലഭിച്ചിടും വാഴയിലയിൽ പൊതിഞ്ഞ്,അല്ലാതെയോ വായിലൂറും രുചിയോടിരുന്നു ഭുജിക്കുവാൻ വേറിട്ടതാം ഉപ്പിലിട്ടച്ചാറുകൾ , നെല്ലിക്ക, വായിലിട്ടു നടന്നിടാം […]
പുസ്തക രചനയിലെ ഭൂതം – കാരൂര്‍ സോമന്‍, ലണ്ടന്‍

സര്‍ക്കാരിന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എഴുതിയ ആത്മകഥ പലര്‍ക്കും പ്രയാസമുണ്ടാക്കുമെന്ന് മുഖ്യ മന്ത്രി പറഞ്ഞത് ചിലരുടെ വിലക്ഷണതകളെ കണ്ടിട്ടാണ്. കര്‍മ്മനിരത നായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്‍റെ നിഴലില്‍ നിറുത്തിയത് മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ ഗവേഷണ പദ്ധതിയില്‍ സത്യത്തിന് നിരക്കാത്ത നിരവധി കാര്യങ്ങള്‍ അദ്ദേഹം കണ്ടു. പുസ്തകത്തിലൂടെ പുറത്തു വന്ന ചില യാഥാര്‍ഥ്യങ്ങള്‍ വൈകല്യ മനസ്സുള്ളവര്‍ക്ക് മനസ്സിലാകില്ല. ഒരുപക്ഷേ മുഖ്യമന്ത്രി ആഗ്രഹിച്ച മാനസിക വളര്‍ച്ച എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. എന്നാല്‍ കേരളത്തില്‍ […]
കളിയും കാര്യവും – ജോണ്‍സണ്‍ ഇരിങ്ങോള്‍.

രണ്ടായിരത്തി പതിനെട്ടാംമാണ്ട് മുതല്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ജലപ്രളയവും രണ്ടായിരത്തി പത്തൊന്‍പതാം മാണ്ട് മുതല്‍ തുടങ്ങിയ കൊറോണ വൈറസും സാധാരണക്കാരുടെ ജീവിതം കശക്കിയെറിഞ്ഞു. കാഴ്ചക്കാര്‍ക്കും, കേള്‍വിക്കാര്‍ക്കും മത്തായിച്ചന് മൗന വ്രതമായി തോന്നുമെങ്കിലും എരിഞ്ഞൊടുക്കുന്ന തീയാണ് ആ മനസ്സില്‍. റേഷന്‍, പാല്‍ നീളുന്നു വീട്ടിലെ അന്നത്തിനുളള ചിലവുകള്‍. കൂടാതെ കറന്‍റ് ബില്ല്, വെളളത്തിന്‍റെ ബില്ല്, പത്രം, ടിവി ചാര്‍ജ്ജ് തുടങ്ങിയവയും. ഭാര്യയുടെയും തന്‍റെയും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ വേണം മാസം അഞ്ഞൂറ്. ദാ ഇപ്പോള്‍ അതും കൂടി ഇനിയും കൂടുമെന്ന് […]
തൃശ്ശൂർ ജില്ലയുടെ വടക്കൻ തീരമായ ചാവക്കാട് കടലാമകളുടെ ഹൃദയഭൂമിയാണ്…

തൃശ്ശൂർ ജില്ലയുടെ വടക്കൻ തീരമായ ചാവക്കാട് കടലാമകളുടെ ഹൃദയഭൂമിയാണ്, ഒലീവ് റിഡ്ലി എന്ന കടലാമകൾ ധാരാളമായി മുട്ടയിടാനെത്തുന്ന കേരളത്തിലെ അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്ന്. എന്തുകൊണ്ടായിരിക്കും കടലാമകൾ മുട്ടയിടാനായി ചാവക്കാട് തീരം തന്നെ തേടിയെത്തുന്നത്? ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണമാണോ ? അതോ മറ്റെന്തെങ്കിലും കാരണമായിരിക്കുമോ? ലോകത്തിൽ ഏഴ് തരം കടലാമകളാണ് ഉള്ളത്. അതിൽ തന്നെ വലുപ്പം കുറഞ്ഞ കൂട്ടരാണ് ഒലീവ് റിഡ്ലികൾ. നമ്മുടെ കടൽ തീരങ്ങളിൽ മുട്ടയിടാനെത്തുന്ന ആമകൾ ഇവരാണ്. ഒരു കാലത്ത് നമ്മുടെ എല്ലാ കടൽതീരങ്ങളിലും […]
മലയാളി 🌴🌴🌴 മലയാളികളുടെ സ്ഥായിയായ ഭാവം വിഷാദത്തിന്റെതാണ് എന്ന് തോന്നാറുണ്ട്..!

ഏതെങ്കിലും മലയാളിയോട് എന്തൊക്കെയാണ് വിശേഷങ്ങൾ എന്ന് ചോദിച്ചാൽ “കുഴപ്പമില്ല” അല്ലെങ്കിൽ “അങ്ങനെയൊക്കെ പോകുന്നു” എന്ന മറുപടിയാണ് കിട്ടുക…!! ഇവിടെ രസകരമായ ചില കാര്യങ്ങൾ പരീക്ഷിച്ചു നോക്കാൻ നമുക്ക് കഴിയും.. ആരെങ്കിലും എന്താണ് വിശേഷം എന്ന് ചോദിച്ചാൽ വെറുതെ “അടിപൊളി” എന്നൊന്ന് പറഞ്ഞു നോക്കൂ….!!!! മറ്റെയാൾ ആകെ ചമ്മി വിളറി വെളുത്തിട്ടുണ്ടാകും.. കാരണം അയാൾ ആഗ്രഹിക്കുന്നത് “”കുഴപ്പമില്ല”” എന്ന മറുപടി കേൾക്കാനാണ്…. വേറൊരാൾ നന്നായിരുന്നാൽ കുഴപ്പം തോന്നുന്ന ഏക വർഗ്ഗം മലയാളിയാണ്…!!! ഒരു തമിഴനോട് ചോദിച്ചു നോക്കൂ… “എപ്പടി […]
പ്രണയം മധുരം – സെബാസ്റ്റ്യൻ തേനാശ്ശേരി

ചെന്തളിർ പോലുള്ള മൊഞ്ചൊ ത്ത ചുണ്ടിൽ തഞ്ചത്തിലിന്നൊരു ചുംബനം മോഹിച്ച് , കൊഞ്ചിക്കൊണ്ടെന്നോട് പുന്നാരം ചൊല്ലി മെല്ലെ എൻ നെഞ്ചിൽ പാറി വന്ന കിളിമൊഴിയഴകേ… പനിനീർ പൂ മണം പാറും പൂവുടലാകെ പാലൊളി പൂശിയതേതു കരങ്ങൾ, ഏഴഴകൊത്ത നിൻ പുഞ്ചിരി മലരിൽ ആരു നിറച്ചനുരാഗസുഗന്ധം നിന്നെപ്പുണരണമെന്നൊരു മോഹം ഖൽബിൽ മുഴുതിങ്കൾക്കിണ്ണം തൂകും നിലാവോളം നിറയുന്നു ; അർഷത്തു വിരിയുന്ന താരകപ്പൂവുകളോളം മണി മുത്തം തന്നു നിന്നെ മൊഹബത്തിൻ മാധുരിയൂട്ടാം..! പതിന്നാലാം മെഹ്റിലെ ചന്ദന മഴയിൽ പൊന്നൊളി പൂശിയ […]
പ്രണയഭാവങ്ങൾ – ചാക്കോ ഡി അന്തിക്കാട്

പ്രണയമേ, നിൻ പൂങ്കാവനത്തിൽ എത്രയിനം വർണ്ണങ്ങൾ, നിൻ മാങ്കൊമ്പിൽ എത്രയിനം മാമ്പഴങ്ങൾ! ഭീഷണിയല്ല… പുളിയുറുമ്പിൻ കൂട്, ഇത്തിക്കണ്ണികൾ, കാവൽക്കാരന്റെ ചോരയിറ്റും തുറിച്ച കണ്ണുകൾ, മാവിൻ വെല്ലുവിളിയാ,മുയരം, മേലാപ്പിലെ ഉണങ്ങിയ കമ്പ്, മേലേവീട്ടിലെ,യധികാരി! പ്രണയമേ… നീ,യലയാത്ത ഭൂഖണ്ഡങ്ങളില്ല, ആകാശനീലിമയില്ല, കടൽപ്പരപ്പില്ല! എനിക്കറിയാം മഴവില്ല് നിൻ കളിത്തൊട്ടിൽ! അവിടെനിന്നും നീ സ്വപ്നങ്ങളിലേയ്ക്ക് ചേക്കേറും.. പെറ്റുപെരുകും… ആവേശവും ആവേഗവും! ആഞ്ഞടിക്കും കൊടുംകാറ്റിൽ, മറിഞ്ഞു വീഴും മഹാവൃക്ഷങ്ങൾ! ആഞ്ഞടിക്കുമെതിർപ്പിൽ, ഇളകിവീഴില്ല നിൻ സിംഹാസനങ്ങൾ! ചുറ്റുമുണ്ട്, ആത്മഹത്യകൾ, കൊലപാതകങ്ങൾ, ഭ്രാന്തിൻ പുലമ്പലുകൾ… എല്ലാം നിന്റെ […]
മലയാളത്തിന്റെ മരുമകൾ അന്നയും ബഹിരാകാശം തൊടും; ലക്ഷ്യം ഏറ്റവും ഉയർന്ന ഭൗമ ഭ്രമണപഥം

ന്യൂയോർക്ക്∙ ഒരു സ്വകാര്യ കമ്പനി നടത്തുന്ന ആദ്യ ബഹിരാകാശ നടത്തം (സ്പേസ് വോക്ക്) ഈ വർഷം അവസാനം സംഭവിച്ചേക്കും. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സാണ് പോലാരിസ് ഡോൺ എന്ന ദൗത്യത്തിൽ ഇതു ലക്ഷ്യമിടുന്നത്. ഇതിന്റെ യാത്രാസംഘത്തിൽ സ്പേസ് എക്സിലെ മലയാളി മെഡിക്കൽ വിദഗ്ധൻ ഡോ. അനിൽ മേനോന്റെ ഭാര്യ അന്നാ മേനോനുമുണ്ട്. നാസാ ഭാവി യാത്രാസംഘത്തിൽ ഉൾപ്പെട്ടയാളാണു യുഎസിലെ മിനസോഡയിൽ നിന്നുള്ള ഡോ. അനിൽ മേനോൻ. സ്പേസ് എക്സിൽ ലീഡ് സ്പേസ് […]
റഷ്യ യുക്രെയ്ന്‍ ആക്രമിച്ചാൽ തിരിച്ചടിക്കും; മുന്നറിയിപ്പുമായി ബൈഡന്‍

റഷ്യ യുക്രെയ്ന്‍ ആക്രമിക്കാന്‍ ഇപ്പോഴും സാധ്യതയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സേന പിന്മാറിയെന്ന റഷ്യന്‍ വാദം ബൈഡന്‍ സ്ഥിരീകരിച്ചില്ല. യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യയിലെ ജനങ്ങളെ ഉന്നമിട്ടിട്ടില്ലെന്നും റഷ്യയെ അസ്ഥിരപ്പെടുത്താന്‍ അമേരിക്കയ്ക്ക് പദ്ധതിയില്ലെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കയ്ക്കോ നാറ്റോ രാജ്യങ്ങള്‍ക്കോ യുക്രെയ്നില്‍ മിസൈലുകളില്ല. മിസൈലുകള്‍ അയക്കാനും പദ്ധതിയില്ല. യുക്രെയ്ന്‍ റഷ്യക്ക് ഭീഷണിയല്ല. റഷ്യ യുക്രെയ്നെ ആക്രമിച്ചാല്‍ ആവശ്യമില്ലാത്ത മരണവും നാശവും റഷ്യ തിരഞ്ഞെടുത്തെന്ന് ലോകം മറക്കില്ലെന്നും ബൈഡന്‍ പറഞ്ഞു.
കോവിഡ് വ്യാപനം കുറഞ്ഞു; സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ചു

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം ക്രമീകരണം അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ചില വിഭാഗം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആനുകൂല്യം അനുവദിച്ചിരുന്നത്. ഗുരുതര അനുബന്ധ രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ എന്നിവരുള്‍പ്പെടെയുള്ള ചിലവിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അനുവാദം നല്‍കിയിരുന്നത്. ഈ ക്രമീകരണം അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവിന് ഇന്നു മുതല്‍ പ്രാബല്യം ഉണ്ട്.
യുക്രെയ്ൻ യുദ്ധഭീതി ഒഴിയുന്നു; പിന്മാറ്റത്തിന് തെളിവായി ദൃശ്യം പുറത്ത് വിട്ട് റഷ്യ

യുക്രെയ്നില്‍ യുദ്ധഭീതി ഒഴിയുന്നു. അതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റ ദൃശ്യങ്ങള്‍ റഷ്യ പുറത്തുവിട്ടു. സൈനിക വിന്യാസം ഭാഗികമായി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. റഷ്യന്‍ േസനാപിന്മാറ്റത്തെ സംശയത്തോടെ കണ്ട അമേരിക്കയ്ക്ക് ദൃശ്യം പുറത്തുവിട്ടാണ് റഷ്യയുടെ മറുപടി. എന്നാല്‍ റഷ്യയുടെ സൈനിക പിന്‍മാറ്റം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. യുക്രെയ്നില്‍നിന്ന് മലയാളികള്‍ മടങ്ങിത്തുടങ്ങിയെങ്കിലും വിമാനമില്ലാത്തത് പ്രതിസന്ധിയായി. നാറ്റോ സഖ്യത്തിന് മുന്നില്‍വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന റഷ്യ, ഭാഗികമായ സേനാ പിന്‍മാറ്റം താല്‍കാലികമാണെന്ന സൂചന നല്‍കി. അമേരിക്കയുമായും നാറ്റോയുമായും ചര്‍ച്ചയ്ക്ക് തയാറാണെന്ന് […]
സംഗീത സംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു; ഓർമയായത് ‘ഡിസ്കോ കിങ്

ഹിന്ദി സംഗീത സംവിധായകന്‍ ‘ഡിസ്കോ കിങ്’ ബപ്പി ലാഹിരി (69) മുംബൈയില്‍ അന്തരിച്ചു. ഡിസ്കോ ഡാന്‍സര്‍, നമക് ഹലാല്‍, കമാന്‍ഡോ എന്നിവ പ്രശസ്ത ചിത്രങ്ങള്‍. ഡിസ്കോ ശൈലി സംഗീതത്തെ ഇന്ത്യയില്‍ പ്രചരിപ്പിച്ചവരില്‍ പ്രമുഖനാണ്. ബിജെപി സ്ഥാനാര്‍ഥിയായി ബംഗാളില്‍ 2014ല്‍ മല്‍സരിച്ചു. മലയാളത്തില്‍ ‘ഗുഡ്ബോയ്സ്’ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി.
പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു. ഹരിയാനയിലെ സോനിപത്തില്‍ എക്സ്്പ്രസ് വേയിലാണ് അപകടമുണ്ടായത്. 2021ല്‍ ചെങ്കോട്ടയിലുണ്ടായ അക്രമത്തില്‍ ആരോപണവിധേയനായിരുന്നു.



