LIMA WORLD LIBRARY

കലയും സാമൂഹ്യ ജീവിതവും – A.S.Indira

ഒരു കൂട്ടർ — സമൂഹം കലാകാരനു വേണ്ടിയല്ല , കലാകാരൻ സമൂഹത്തിന് വേണ്ടിയാണ് . മനുഷ്യന്റെ ബോധം വളർത്താനും സാമൂഹ്യ വ്യവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുകയെന്നതാണ് കലയുടെ കർത്തവ്യം . മറ്റേ കൂട്ടർ — കല സ്വയമേ തന്നെ ഒരു ലക്ഷ്യമാണെന്നാണ് അവരുടെ പക്ഷം . ഒരു അന്യ ലക്ഷ്യം നേടാനുള്ള —– ആ ലക്ഷ്യം എത്ര തന്നെ ഉൽകൃഷ്ടമായിക്കൊ ള്ളട്ടെ —- ഒരു മാർഗ്ഗമായി അതിനെ മാറ്റുകയെന്നത് ഒരു കലാശില്പത്തിന്റെ അന്തസ്സു കെടുത്തലാണ് . ഇതിൽ ആദ്യത്തെ […]

സന്യാസി ചീങ്കണ്ണി – മിനി സുരേഷ്

ഒരു ക്ഷേത്രക്കുളത്തിലാണ് ചിങ്കു ചീങ്കണ്ണിയുടെ താമസം. വെള്ളപ്പൊക്കക്കാലത്ത് മലവെള്ളത്തോടൊപ്പം ഒഴുകിയാണ് അവൻ അവിടെ എത്തിയത്.ക്ഷേത്രത്തിലെ മണിനാദവും ,പ്രാർത്ഥനാഗീതങ്ങളുമൊക്കെ കേട്ടപ്പോൾ അറിയാതെ അവനിൽ നല്ല ഗുണങ്ങൾ വന്നു. ആരെയും ഉപദ്രവിക്കാതെ ശാന്തനായി കുളത്തിന്റെ കരയിൽ കിടക്കുന്നചിങ്കുവിനെ കാണുവാൻ നാട്ടുകാരെല്ലാവരും ഓടിക്കൂടി.ക്ഷേത്രത്തിലെ പൂജാരി അവിടെയെത്തി അവന് കുറച്ച് നിവേദ്യച്ചോറും ,പായസവും നൽകി.അവൻ അത് സന്തോഷത്തോടെ ഭക്ഷിച്ചു. ജനങ്ങൾ അത്ഭുതത്തോടെ ആ കാഴ്ച നോക്കി നിന്നു. പത്രങ്ങളിലും,ടി.വിയിലുമെല്ലാം നിവേദ്യച്ചോറ് മാത്രം കഴിക്കുന്ന ചീങ്കണ്ണിയെക്കുറിച്ചുള്ള വാർത്തകൾ വരുവാൻ തുടങ്ങി. കുട്ടികൾ അവന് സന്യാസിചീങ്കണ്ണിയെന്ന് […]

സമയം – ശുഭ ബിജുകുമാർ

ഒച്ചിനെപ്പോലിഴഞ്ഞു സമയമൊരുനാൾ ചിന്തകൾക്കന്നു കുതിരയുടെ വേഗമായിരുന്നു ഇന്നിതാ വേഗത കൂടിയോ നാഴികമണിക്ക് കാടായ കാടും മേടായ മേടും മനസ്സു കൊണ്ടലഞ്ഞിരുന്നു നാഴികമണിയോട് ചൊല്ലി നീയിത്ര വേഗം ചലിക്കരുതേ കണ്ണടച്ചു മഞ്ഞു വീഴുന്ന വീഥികൾ കാണണം സങ്കല്പലോകത്തു ചെന്നിടാൻ നീയെനിക്കായ് കാത്തു നിൽക്കുമോ കർമ്മങ്ങൾ ചെയ്തു ഞാൻ വെക്കമെത്തിടാൻ കാത്തു നിന്നിടേണം കടലിന്നാഴങ്ങളിലൊളിക്കുമാ അർക്കനെ കാണണം മൂത്തശ്ശൻ കിടന്നൊരു ചാരു കസേരയ്ക്കരികെ ഇരിക്കുവാനൊരു മോഹം കണ്ണടച്ചിരുന്നു ബാല്യകാലസ്‌മൃതികളിലെത്തിടേണം അവിടെയാ നാട്ടുമാവിൻ ചുനമണം തങ്ങി നിൽപ്പുണ്ടല്ലോ പൊന്തകളിലൊളിക്കും കുളക്കോഴികൾ ശാന്തമായ […]

ചക്കളത്തിൽ പോരാട്ടം – ഉല്ലാസ് ശ്രീധർ

പണ്ട് കാലങ്ങളിൽ ചക്കിലാണ് എണ്ണയാട്ടിയിരുന്നത്… ചക്കിന് മുകളിൽ ഓല കൊണ്ട് കെട്ടിയ ചെറിയൊരു മേൽക്കൂരയുണ്ടാകും… എണ്ണയാട്ടുന്നവന് വെയിലും മഴയും ഏൽക്കാതിരിക്കാനും മഴയത്ത് ചക്കിൽ വെള്ളം വീഴാതിരിക്കാനുമാണ് ഈ മേൽക്കൂര… പാവം ഒന്നോ രണ്ടോ കാളകൾ ചക്കിന് ചുറ്റും വലം വെച്ചു കൊണ്ടേയിരിക്കും… ഉണങ്ങിയ കൊപ്രയുമായി ആളുകൾ ചക്കുള്ളവന്റെ വീട്ടിൽ എണ്ണയാട്ടാൻ എത്തും… കൊപ്ര ആടിയാടി എണ്ണ വരാൻ തുടങ്ങുമ്പോൾ എണ്ണയാട്ടുന്നവന്റെ ഭാര്യയും മക്കളും വീടിനുള്ളിൽ അടി തുടങ്ങും… ദേഷ്യം വരുന്ന എണ്ണയാട്ടുകാരൻ ഉച്ചത്തിൽ താക്കീത് കൊടുക്കും-“മിണ്ടാണ്ടിരുന്നോളണം.ഞാനങ്ങട്ട് വന്നാലുണ്ടല്ലോ…” […]

തൂവൽസ്പർശം – ബിന്ദു. കെ.എം

എൻ മേനി തളരുമ്പോൾ എന്നും കൂട്ടായിരിക്കാൻ എന്നുമെന്നാത്മാവിനാനന്ദ | മാകുവാൻ .. എല്ലാ നാളിലുമെന്നിൽ പ്രകാശം പരത്താൻ .. എല്ലാം സഹിയ്ക്കാൻ ക്ഷമിക്കാൻ പഠിപ്പിച്ചെന്നാത്മ മിത്രമേ നമിക്കുന്നു നിന്നെ . വിണ്ണിൽ ജ്വലിക്കും താരകം പോലെയും .. മണ്ണിൽ വിളയും കതിർ മണി പോലെയും .. അക്ഷര വെളിച്ചമായെന്നുള്ളിൽ തെളിയേണം .. അക്ഷയമക്ഷതമായൊരീ ചേതന അർപ്പിച്ചിടുന്നു ഞാൻ ഭവൽപാദ സൂനത്തിൽ പുഷ്പാഞ്‌ജലിയായ് പവിത്രമാം തീർത്ഥമായ് ..

ലോകത്ത് കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന് കേരളത്തിൽ….

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. കാഴ്ചകളുടെയും മനോഹാരിതയുടെയും പേരിൽ പ്രസിദ്ധം. നമ്മുടെ ഈ കൊച്ചു കേരളത്തിലെ ഒരു ഗ്രാമം ലോകത്ത് കണ്ടിരിക്കേണ്ട മുപ്പത് സ്ഥലങ്ങളിൽ ഒന്നായി തെരെഞ്ഞെടുത്തിരിക്കുകയാണ്. ട്രാവൽ മാഗസിൻ ആയ കോണ്ടേ നാസ്റ്റ ട്രാവലർ പുറത്തുവിട്ട പട്ടികയിലാണ് കോട്ടയം ജില്ലയിലെ അയ്മനം ഇടം നേടിയിരിക്കുന്നത്. കായലിനോട് ചേർന്നുള്ള മനോഹരമായ ഗ്രാമമായ അയ്മനം ലണ്ടൻ, അമേരിക്കയിലെ ഒക്‌ലാഹോമ, സിയോൾ, ഇസ്താംമ്പുൾ, ശ്രീലങ്ക, ഭൂട്ടാൻ, തുടങ്ങി മുപ്പതോളം സ്ഥലങ്ങൾ കോണ്ടേ നാസ്റ്റ ട്രാവലറുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിനോദ സഞ്ചാരത്തിന് […]

Crippled – Sunitha Ganesh

Laugh, laugh aloud Burst out in laugh! Crack yourself into stars. Nothing, Nothing else to do When emotions sprinkle blood. Just cackle, Nothing else, Nothing else to do When whole life fold crippled. All routes end in checks, No knights or pawns, No rooks or bishops, King, ha the kingdom is kingless. The queen checked, […]

പളളികളിലും സർക്കാർ ഓഫീസുകളിലും ഷോർട്സ് വസ്ത്രങ്ങൾ ധരിച്ച് പ്രവേശിക്കരുത്:, നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ.

റിയാദ്:പുരുഷന്മാര്‍ ഷോര്‍ട്‌സ് വസ്ത്രങ്ങൾ ധരിച്ച്‌ മസ്ജിദുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പ്രവേശിച്ചാല്‍ ഇനി മുതല്‍ 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് പൊതുഅഭിരുചി സംരക്ഷണ നിയമാവലിയില്‍ ആഭ്യന്തര മന്ത്രി ഭേദഗതി അംഗീകരിച്ചു. നേരത്തെ പൊതുഅഭിരുചിയുമായി ബന്ധപ്പെട്ട 19 നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളുമാണ് നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മസ്ജിദുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്‌സ് ധരിച്ച്‌ പ്രവേശിക്കുന്നത് കൂടി ഉള്‍പ്പെടുത്തിയതോടെ പൊതുഅഭിരുചിയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ 20 ആയി. മസ്ജിദുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പുറത്ത് […]

യുക്രെയിനെ ആക്രമിച്ചാല്‍ വൻഉപരോധം; റഷ്യക്ക് യുഎസ് മുന്നറിയിപ്പ്

യുക്രെയിനെ ആക്രമിച്ചാല്‍ റഷ്യ സമാനതകളില്ലാത്ത ഉപരോധം നേരിടേണ്ടിവരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. റഷ്യയും ചൈനയും ചേര്‍ന്ന് രാജ്യങ്ങളുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ശ്രമിക്കുകയാണെന്ന് നാറ്റോയും കുറ്റപ്പെടുത്തി. അതിനിടെ യുക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യ ആണവ സൈനിക പരിശീലനം ആരംഭിച്ചു. റഷ്യന്‍ പിന്തുണയുള്ള യുക്രെയ്ന്‍ വിമതര്‍ ഡോണ്‍ബാസ് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി. ജര്‍മനിയിലെ മ്യൂണിക്കില്‍ ചേര്‍ന്ന സുരക്ഷാ യോഗത്തിലാണ് ലോകരാജ്യങ്ങള്‍ റഷ്യക്ക് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. യുക്രെയിനെ ആക്രമിച്ചാല്‍ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക, വ്യവസായ ഉപരോധമായിരിക്കും ഫലമെന്ന് യു.എസ്. വൈസ് പ്രസിഡന്റ് […]

ബാലാമണിയായി മനംകവർന്നു; രാധാമണിയായി തിരികെയെത്തി നവ്യാ നായർ

പത്തു വർഷത്തിനു ശേഷം മലയാള സിനിമയിലേക്ക് നവ്യ നായർ മടങ്ങിയെത്തുന്നു. നവ്യ നായികയാകുന്ന പുതിയ ചിത്രം ഒരുത്തീയുടെ ട്രെയിലർ റിലീസ് ചെയ്തു. സിനിമയിലെത്തിയിട്ട് 20 വർഷം പിന്നിടുകയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിൽ തുടങ്ങിയ യാത്ര . പത്തുവർഷം കൊണ്ട് നിരവധി സൂപ്പർ ഹിറ്റുകൾ . ബാലാമണിയും സൈറയും ഉൾപ്പെടെ ഓർക്കാൻ ശക്തമായ കഥാപാത്രങ്ങൾ. സംസ്ഥാന പുരസ്കാരങ്ങൾ . ഒടുവിൽ സിനിമയിൽ നിന്ന് വിടവാങ്ങൽ. മടങ്ങിവരവ് രാധാമണിയായിട്ടാണ്. വി.കെ പ്രകാശിന്റെ ഒരുത്തീ നവ്യയുടെ രണ്ടാം വരവ് […]

വിഷ രഹിത മാതൃകാ കൃഷി തോട്ടമൊരുക്കി പെരുവള്ളൂർ സർവ്വീസ്‌ സഹകരണ ബാങ്ക്‌

100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പെരുവള്ളൂർ സർവ്വീസ്‌ സഹകരണ ബാങ്ക്‌ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് മാതൃകാ പച്ചക്കറി തോട്ടം ഒരുക്കുന്നു.തരിശായി കിടക്കുന്ന ഭൂമിയിലാണു ആദ്യ ഘട്ടത്തിൽ വിത്തിറക്കിയത്‌.ഇത്‌ രണ്ടാം തവണയാണു ബാങ്ക്‌ പച്ചക്കറി കൃഷി ചെയ്യൂന്നത്‌.വിത്തിറക്കൽ ഉദ്ഘാടനം പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡെന്റ്‌ കെ.കലാം മാസ്റ്റർ നിർവ്വഹിച്ചു.ബാങ്ക്‌ പ്രസിഡെന്റ്‌ പി.കെ.മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു.ഗാർഡൻ ഡ്രില്ലർ തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡെന്റ്‌ കെ.ടി.സാജിദ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ വൈസ്‌ പ്രസിഡെന്റ്‌ തങ്ക വേണു ഗോപാൽ,സ്റ്റാൻഡിംഗ്‌ കമ്മിറ്റി […]

ആശ്വസിക്കാൻ വരട്ടെ; ഒമിക്രോണിന്റെ ഉപവകഭേദത്തെ പേടിക്കണം; ഡബ്ല്യുഎച്ച്ഒ

ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിലുണ്ടായ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരുന്നതിന്റെ ആശ്വാസത്തിലാണു ലോകം. എന്നാൽ കൊറോണ വൈറസിന്റെ രൂപാന്തരമായ ഒമിക്രോണിന്റെ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ് നൽകിയിരിക്കുകയാണു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). പല രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണു മുന്നറിയിപ്പ്. ‘കൊറോണ വൈറസ് രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒമിക്രോണിനുതന്നെ പല ഉപവിഭാഗങ്ങളുണ്ട്. അതിനെ ഞങ്ങൾ പിന്തുടരുകയും പഠിക്കുകയുമാണ്. ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലോകമാകെ വ്യാപിച്ച ഡെൽറ്റ വകഭേദത്തേക്കാൾ, കൂടിയ തോതിലാണ് ഒമിക്രോണിന്റെ സാന്നിധ്യം. […]

കെഎസ്ആർടിസി ബസുകളില്‍ മൊബൈൽ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം

കെഎസ്ആർടിസി ബസുകളില്‍ മൊബൈൽ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം. ബസിനുള്ളിൽ ഫോണിൽ അമിതശബ്ദത്തിൽ സംസാരിക്കുന്നതിനും വീഡിയോയും ഗാനങ്ങളും പ്ലേ ചെയ്യുന്നതിനുമാണ് നിരോധനം.  ഇക്കാര്യം ബസുകളിൽ എഴുതി പ്രദർശിപ്പിക്കും. സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന്  സി.എം.ഡി ബിജുപ്രഭാകർ അറിയിച്ചു.