ഒരു കൂട്ടർ —
സമൂഹം കലാകാരനു വേണ്ടിയല്ല ,
കലാകാരൻ സമൂഹത്തിന് വേണ്ടിയാണ് .
മനുഷ്യന്റെ ബോധം വളർത്താനും സാമൂഹ്യ വ്യവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുകയെന്നതാണ് കലയുടെ കർത്തവ്യം .
മറ്റേ കൂട്ടർ —
കല സ്വയമേ തന്നെ ഒരു ലക്ഷ്യമാണെന്നാണ് അവരുടെ പക്ഷം .
ഒരു അന്യ ലക്ഷ്യം നേടാനുള്ള —– ആ ലക്ഷ്യം എത്ര തന്നെ ഉൽകൃഷ്ടമായിക്കൊ ള്ളട്ടെ —- ഒരു മാർഗ്ഗമായി അതിനെ മാറ്റുകയെന്നത് ഒരു കലാശില്പത്തിന്റെ അന്തസ്സു കെടുത്തലാണ് .
ഇതിൽ ആദ്യത്തെ വീക്ഷണം 1960 കളിലെ നമ്മുടെ പുരോഗമന സാഹിത്യത്തിൽ വ്യക്തമായി പ്രതിബിംബിച്ചിരുന്നു .
” പണം പണത്തിന് വേണ്ടി ;
“ശാസ്ത്രം ശാസ്ത്രത്തിന് വേണ്ടി ;
എന്നും മറ്റും പോലെ തന്നെ വിചിത്രമായ ഒന്നാണ്
” കല കലയ്ക്കു വേണ്ടി ”
എന്ന ആശയം .
കഴമ്പില്ലാത്ത അലസവൃത്തിയാവാതിരിക്കണമെങ്കിൽ
എല്ലാ മാനുഷിക വ്യാപാരങ്ങളും മനുഷ്യന് പ്രയോജനമുള്ളവയായിരിക്കണം .
മനുഷ്യന്റെ ആവശ്യത്തിനാണ് പണം .
മനുഷ്യന്റെ മാർഗ്ഗ ദർ ശനത്തിനാണ് ശാസ്ത്രം .
വ്യർത്ഥമായ ആനന്ദത്തിലുപരി
എന്തെങ്കിലുമൊരു പ്രയോജനം കല കൊണ്ടും ഉണ്ടാവണം .
ഈ ഭൂമിയിൽ ജീവിക്കുന്ന ജനങ്ങളിൽ ശോഭനമായ ഒരു ഭാവിയ്ക്കായുള്ള പ്രത്യാശ വളർത്തിയെടുക്കേണ്ടതുണ്ട് .
ജീവിതത്തെ പകർത്തുകയും അതിലെ പ്രതിഭാസങ്ങളെക്കുറിച്ച് തീർപ്പു കല്പിക്കുകയും ചെയ്യുകയെന്നത് തന്നെയാണ് കലയുടെ ധർമ്മം .
💥💥💥💥💥💥
About The Author
No related posts.