അടുത്ത മാസം കല്യാണിയും അയാളോടൊപ്പം ട്രഷറിയിൽ കൂട്ടു പോയി.പക്ഷേ അവരെ കണ്ടു പിടിക്കാനായില്ല.പകരം പരിഭവങ്ങൾ ഫോണിൽ ഒഴുകിയെത്തി.
” ചേട്ടാ ഒരു മാസം കാത്തിരുന്ന് ചേട്ടനെ ഒന്നു കാണാൻ ഓടി വന്നതാ.അപ്പഴാ ചേച്ചിയേം എഴുന്നള്ളിച്ചോണ്ട് ..കഷ്ടംണ്ട് കേട്ടോ.ഇനി അടുത്ത മാസം മൂന്നാം തീയതിയല്ലേ കാണാൻ പറ്റൂ.
ഇന്നിട്ട നീല ഷർട്ട് വേണ്ട കേട്ടോ.ചേട്ടനാ ക്രീം കളർ
ഷർട്ടാ ചേരുന്നത്.”
“ഇതിവിടം കൊണ്ടൊന്നും തീരുന്ന ലക്ഷണമില്ല”
“നോക്കട്ടെടീ അടുത്ത മാസം അവരെ കണ്ടൊന്ന്
ഉപദേശിച്ചു നോക്കാം.പിന്നേം ശല്യം തീരുന്നില്ലേൽ
അടുത്ത നടപടി എടുക്കാം.”
പഞ്ചസാരയും,ശർക്കരയും ഒരുമിച്ചു ചേർത്തതു പോലെ മധുരം നിറച്ച മെസേജുകൾ പതിവായി
എത്തിക്കൊണ്ടിരുന്നു.പക്ഷേ അവയൊന്നും സഭ്യതയുടെ വരമ്പുകൾ ഭേദിക്കുന്നില്ലെന്ന കാര്യം
അയാൾ ശ്രദ്ധിച്ചു.
മെസേജുകൾ വായിക്കുന്നതിൽ മാളൂട്ടി രസം കണ്ടെത്തുന്നു എന്നു മനസ്സിലായപ്പോൾ ഫോണെടുത്ത് അലമാരിയിൽ പൂട്ടി വയ്ക്കാൻ
അയാൾ കല്യാണിയോടു പറഞ്ഞു.
എങ്കിലും അയാളുടെ ദിവസങ്ങളെ അവർ കുത്തു
വാക്കുകൾ കൊണ്ട് അസ്വസ്ഥമാക്കി ക്കൊണ്ടിരുന്നു.ഭാര്യയുടെ വേദന മനസ്സിലാക്കിയതു
കൊണ്ട് അയാൾ തിരിച്ചൊന്നും പറയാതെ ദിനങ്ങൾ
തള്ളി നീക്കി. അവരെ അയാൾക്കത്ര മാത്രം ഇഷ്ടമായിരുന്നു.
About The Author
No related posts.