സന്ദർശനം അനുഭവങ്ങളിലൂടെ – ബിന്ദു. മലപ്പുറം – കാഴ്ച വിദൂരത്തേക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ ത്യാഗത്തിൻറേയും

Facebook
Twitter
WhatsApp
Email

നിശബ്ദ സഹനത്തിന്റേയും വിശ്വാസത്തിന്റേയും വിനയത്തിന്റേയും അറിവിന്റേയും മൂർത്തരൂപങ്ങളായ അനേകം അന്ധരായവരുടേയും അമ്മമാരുടെയും ഒരു ദു:ഖവുമില്ലാത്ത മുഖങ്ങൾ കാണാൻ സാധിച്ചത് അരീക്കോട് കീഴുപറമ്പിൽ പ്രവർത്തിക്കുന്ന അന്ധരുടെ അഗതിമന്ദിരം സന്ദർശിച്ചപ്പോഴാണ് . അവരുടെ കൂടെ പാട്ടും കഥകളും അനുഭവങ്ങളും പങ്കുവച്ചപ്പോൾ കാഴ്ചയുടെ അനുഭവങ്ങൾ സമ്മാനിക്കാനായപ്പോൾ ഒന്നും കാണാനാവാത്ത വരുടെ കൂടെ കഴിയുന്ന തൃശ്ശൂർ നിവാസിയായ ആര്യാ അന്തർജ്ജനം തന്റെ കാഴ്ച നഷ്ടപെടാനിടയായ സന്ദർഭം വിശദീകരിച്ചു. ആറാം ക്ലാസിലെ വാർഷിക പരീക്ഷയുടെ ചോദ്യപ്പേപ്പർ വായിക്കാൻ സാധിക്കാതെ മങ്ങിയ അക്ഷരങ്ങളും കണ്ണുകളും തുടരെ വിരലോടിച്ചപ്പോൾ തന്റെ കാഴ്ച നഷ്ടപെട്ട ആ നിമിഷങ്ങളെ ശാപമായി കരുതാതെ തുടർന്നതും ബിരുദാനന്തര ബിരുദം നേടിയ കാര്യങ്ങളും വിശദീകരിച്ചു. ഇന്ന് അവരെഴുതിയ അനവധി കവിതകൾ വെളിച്ചം കാത്തിരിക്കുന്നു.
2009-ൽ ഈ സ്ഥാപനം കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻറ് 14 ജില്ലകളിലും ആരംഭിച്ചപ്പോൾ മലപ്പുറം ജില്ലയിൽ സ്ഥാപിതമായി . ഈ മാതൃകാസ്ഥാപനത്തിലെ അന്തേവാസികളെ പരിപാലിച്ചു കൊണ്ട് അവരിൽ പ്രകാശം ചൊരിഞ്ഞു കൊണ്ടു o ഒരു കൈത്താങ്ങായും സേവന മനുഷ്ടിക്കുന്നു ശ്രീ ഹമീദ് മാസ്റ്റർ .അകക്കണ്ണിന്റെ സൗന്ദര്യക്കാഴ്ച

ഉറ്റവരും ഉടയവരും ഉണ്ടായിട്ടും
അനാഥമാക്കപ്പെട്ട വരുടെശാപങ്ങൾ നാം അതിജീവിക്കുന്നത് എങ്ങനെയാണ് ?
കോവിഡും പ്രകൃതി ദുരന്തങ്ങളും തീർക്കുന്ന സാമ്പത്തിക പ്രതിസന്ധികളിൽ ജീവിതം ദുഷ്കരം ആകാതെ അവരെ സംരക്ഷിക്കുവാൻ ഇരുകൈകളുംജീവിതത്തിന്പ്രകാശവും നൽകാൻസന്മനസ്സ് കാണിക്കുന്നഒരു കൂട്ടം നന്മ ഹൃദയങ്ങളെകാണാൻ സാധിച്ചു.മക്കളില്ലാതെ പോയവർ , ഉപേക്ഷിക്കപ്പെട്ടവർ പിറവി നൽകിയവരിൽ നിന്നും അകന്നു നിൽക്കേണ്ടി വന്നവർ,തിരിച്ചറിയാതെ പോവരുത് ബന്ധുക്കൾ ഇവരുടെ ആത്മ നൊമ്പരങ്ങൾ .കാഴ്ചയില്ലാത്ത ഇവർക്ക്കണ്ണുകൾ ആവണം നമ്മൾ ആരുമില്ലാത്ത ആരൊക്കെയോ ഉണ്ടെന്ന പ്രതീക്ഷ നൽകിക്കൊണ്ട്അനാഥർ ഇല്ലാത്ത സനാഥ സമൂഹംസൃഷ്ടിക്കാൻസന്നദ്ധമാവട്ടെ,അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.
ഈ സന്ദർശനത്തിന് ശേഷം പല പ്രാവശ്യം അവിടെ സന്ദർശിയ്ക്കാനും വിവിധ ജില്ലകളിൽ നിന്നുമെത്തിയ അവരുമായി സംഭാഷണങ്ങളിലേർപ്പെടാനും സാധിച്ചു. ജോസ് സാറിന്റെ പ്രത്യേക അഭിനന്ദനങ്ങളും അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *