പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 8

‘ ജയ്! ജയ്! ജോണി പാറക്കുന്നേൽ’.. ആരവം ഉയർന്നു പൊങ്ങി. വിദ്യാർത്ഥിസമൂഹം കൂട്ടമായി ഇരമ്പി. അടുത്തുള്ള കോളജുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമൊക്കെ ധാരാളം പേർ എത്തിയിരുന്നു. ആണികളുടെ കരഘോഷം ഏറ്റുവാങ്ങി കടന്നുവന്ന യുവ കോമളനെ കണ്ടു നന്ദിനി ഞെട്ടിപ്പോയി. ‘ജോൺസൺ സാർ’ ബൊക്കെ കൊടുക്കുമ്പോൾ കള്ളച്ചിരിയോടെ നന്ദിനിയുടെ കണ്ണിലേക്കു നോക്കിയ അദ്ദേഹത്തെ നേരിടാനാകാതെ അവൾ ആലിലപോലെ വിറച്ചു. തന്റെ പേലവമേനിയിൽ ആലോലം ഓടി നടന്ന ആ വിരലുകൾ ബൊക്കെയുടെ മറുവശത്തുകൂടെ അവളുടെ വിറയ്ക്കുന്ന വിരലുകളിൽ സ്പർശിച്ചുവോ സ്വാഗത […]
വിഷുക്കുടുക്ക . വിഷു ഓർമകൾ – രജനി സുരേഷ്

വിഷു സ്മൃതികളിൽ പൂത്തിരി കത്തിച്ചപ്പോലെ രസകരമായ ഒരോർമ കണി വെള്ളരിയും ഒരു പിടി കൊന്നപ്പൂവുമായി ബന്ധപ്പെട്ടതാണ്. പുളിയിട്ട് തേച്ചു കഴുകി മിന്നിത്തിളങ്ങുന്ന ഓട്ടുരുളിയിൽ വിഷുക്കണി ഒരുക്കുവാനുള്ള തിരക്കിലാണ് അച്ഛമ്മയും ദേവോപ്പയും. ചെല്ലൻ കണിക്കൊന്നയിലെ സുവർണ്ണ ഞാത്തുകൾ പൊട്ടിച്ചെടുത്ത് ഉരൽ പുരയുടെ മുക്കിൽ വാഴയിലയിൽ പൊതിഞ്ഞു കെട്ടിവെച്ചിട്ടുണ്ട്. വരിക്ക പ്ലാവിൽ നിന്ന് ചുക്കൻ നിലം തൊടാതെ കയറിട്ടിറക്കിയ മൂത്ത ചക്ക ജയേട്ടൻ മച്ചിന്റെ പടിയിൽ കൊണ്ടുവന്നു വെച്ചിട്ടുണ്ട്. ഓട്ടുരുളിയും നിലവിളക്കും തെളിച്ചം വന്നില്ലേ എന്ന് അച്ഛമ്മ കണ്ണട വെച്ച് […]
അവിചാരിതം – Anandavalli Chandran

വാതിലിന്റെ പുറത്തുനിന്ന് ആരോ ബെല്ലടിച്ചോ ? അതോ എനിക്ക് തോന്നിയതാണോ?തോന്നലാവാം. എന്തോ, എന്റെ ഓര്‍മ്മകള്‍ പഴയ കാലം തിരയുകയാണ്. ഞാനെന്റെ വസ്ത്രങ്ങളെല്ലാം അടുക്കിപ്പെറുക്കി അടുത്തുള്ള തീരെ ചെറിയ ഇസ്ത്രിക്കടയിലേക്ക് നടന്നു അന്ന് വൈകുന്നേരം. ഏതാണ്ട് പത്തുകൊല്ലം മുമ്പത്തെ കാര്യമാണിത്. ഇസ്ത്രിക്കടക്കാരന്‍ ഒരു ചെറുപ്പക്കാരനായിരുന്നു. അയാള്‍ എന്റെ ഇടതുകൈ നോക്കി ചോദിച്ചു..”മേഡത്തിന്റെ കൈയ്ക്കെന്തു പറ്റി ? അഡ്രസ്സ് തന്നാല്‍ ഞാന്‍ വന്ന് കൊണ്ടുവരുമായിരുന്നല്ലോ തുണികള്‍ ? ഈ വയ്യാത്ത കയ്യും വെച്ച്… …”അയാള്‍ മുഴുമിച്ചില്ല. എന്റെ ഇടത്തെകൈപ്പത്തിയുടെ തൊട്ട […]
എന്റെ ബാല്യം – അശ്വതി ഗീത

ഒറ്റയ്ക്കിരുന്നു ഇത്തിരി നേരം എന്റെ ബാല്യത്തെ ഞാന്‍ ഓര്‍ത്തുപോയി ഏറെ നേരം ഓര്‍ക്കാന്‍ നേരമില്ലെങ്കിലും രാവിന്റെ മറവില്‍ ഒരല്പം മാത്രം പാട വരമ്പത്ത് കൂട്ടരുമൊത്ത് ആടിയും പാടിയും രസിച്ചിടുമ്പോള്‍ പോക്കുവെയിലിന്റെ ചൂടറിയാതെ കൗതുകത്തോട് നോക്കിനില്ക്കും എത്രയോ രാവുകള്‍ പോയ് മറഞ്ഞു വര്‍ഷങ്ങള്‍ എത്ര കടന്നുപോയി പ്രണയത്തിന്‍ നാളുകള്‍ ഓര്‍മ്മയായി സൂക്ഷിക്കാന്‍ എന്റെ ഹൃദയത്തിന്‍ ചെപ്പില്‍ ദൂരത്ത് നിന്നൊരു നോട്ടം കൊതിച്ചു നനവാര്‍ന്ന നിനവില്‍ മയങ്ങിപ്പോയി ഇനിയും ചിതലരിച്ചെത്തും ഈ മനസ്സിന്റെ അകതാരി എന്നും ഈ വിങ്ങല്‍മാത്രം
Because I could not stop for Death – BY EMILY DICKINSON

Because I could not stop for Death – He kindly stopped for me – The Carriage held but just Ourselves – And Immortality. We slowly drove – He knew no haste And I had put away My labor and my leisure too, For His Civility – We passed the School, where Children strove At Recess […]
റഷ്യ: ഉപരോധം കടുപ്പിക്കണമെന്ന് യുക്രെയ്ൻ

കീവ് ∙ യുക്രെയ്നിൽ അധിനിവേശം നടത്തി ദുരിതം വിതയ്ക്കുന്ന റഷ്യയ്ക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്നുള്ള എല്ലാ ഊർജ ഉൽപന്നങ്ങളുടെയും ഇറക്കുമതി യൂറോപ്യൻ രാജ്യങ്ങൾ നിർത്തണമെന്നും യുക്രെയ്നിന് പ്രതിരോധത്തിനായി കൂടുതൽ ആയുധങ്ങളും സാമ്പത്തികസഹായവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ റഷ്യയിൽ നിന്നുള്ള കൽക്കരി ഇറക്കുമതി നിർത്തിയെങ്കിലും എണ്ണ, പ്രകൃതിവാതക ഇറക്കുമതി തുടരുന്നുണ്ട്. യുക്രെയ്ൻ റഷ്യയിൽ നിന്നുള്ള ഇറക്കുമതി പൂർണമായും നിരോധിച്ചു. റഷ്യൻ സേന പിൻവാങ്ങുന്ന മേഖലകളിൽ സാധാരണ […]
ഇമ്രാൻ ഖാൻ ഔട്ട്; അവിശ്വാസപ്രമേയം പാസായി

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി പദത്തിൽനിന്ന് ഇമ്രാൻ ഖാൻ പുറത്ത്. പാക് ദേശീയ അസംബ്ലിയിൽ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ഇമ്രാൻ ഖാന് അധികാരം നഷ്ടമായത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകും. ദേശീയ അസംബ്ലിയിൽനടന്ന വിശ്വാസ വോട്ടെടുപ്പിൽനിന്ന് ഇമ്രാൻ ഖാനും ഭരണകക്ഷി അംഗങ്ങളും വിട്ടുനിന്നിരുന്നു. ഇതോടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രിയായി ഇമ്രാൻ. ഏപ്രില്‍ 11-ന് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകുമെന്നാണ് സൂചന. ദേശീയ അസംബ്ലി യോഗം തുടരുന്നതിനിടെ സ്പീക്കർ അസദ് ഖൈസറും […]
ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായേക്കും; ഇമ്രാൻ ഖാൻ ഔദ്യോഗിക വസതി വിട്ടു

പാക്കിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയെ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. നവാസ് ഷെരീഫിന്‍റെ സഹോദരന്‍ ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായേക്കും. പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം പാസായതിലെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകു. അസംബ്ലി വീണ്ടും ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേരും. ഭരണകക്ഷി അംഗങ്ങള്‍ നാഷണല്‍ അസംബ്ലിയില്‍ നിന്ന് വിട്ടുനിന്നു. ഇമ്രാന്‍ ഖാൻ ഔദ്യോഗിക വസതി വിട്ടു. അസംബ്ലിക്ക് പുറത്ത് ഇമ്രാന്‍ ഖാന്‍റെ അനുയായികള്‍ പ്രതിഷേധിച്ചു. നാഷണല്‍ അസംബ്ലിക്ക് പുറത്ത് വന്‍ സൈനിക സന്നാഹമാണ്. പാക്കിസ്ഥാനിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം […]
സമുദ്രത്തിൽ അയ്യായിരത്തിലേറെ വൈറസുകള്‍; ആശങ്കയോടെ ഗവേഷകർ

കോവിഡ് എന്ന ഒറ്റ വൈറസ് ലോകത്തിന്റെ തന്നെ ഗതി മാറ്റിയപ്പോൾ, അയ്യായിരത്തിലേറെ വൈറസുകളെയാണ് ഇപ്പോള്‍ ഗവേഷകര്‍ പുതിയതായി കണ്ടെത്തിയിരിക്കുന്നത്. സമുദ്രത്തില്‍ വ്യാപകമായി ഈ വൈറസുകള്‍ വിഹരിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. വിവിധ തരത്തിലുള്ള അപകടകാരികളായ വൈറസുകള്‍ ലോകത്തുണ്ടെങ്കിലും ഈ കണ്ടെത്തിയിരിക്കുന്ന വൈറസുകളെല്ലാം തന്നെ ആര്‍എന്‍എ വിഭാഗത്തില്‍ പെടുന്നവയാണെതാണ് മറ്റൊരു ആശങ്കാജനകമായ കാര്യം. മനുഷ്യരെ വ്യാപകമായി ബാധിയ്ക്കുന്ന അസുഖങ്ങള്‍ക്ക് കാരണമാകുന്നവയാണ് ആര്‍എന്‍എ വൈറസുകള്‍. ജലദോഷം മുതല്‍ കോവിഡ്- 19 വരെയുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്നത് ആര്‍എന്‍എ വൈറസുകളാണ്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും […]
എംജിയിൽ ഗവേഷകരുടെ ഫെല്ലോഷിപ്പുകൾ തടയുന്നു: പരാതി

എംജി സർവകലാശാലയിലെ ഗവേഷകരുടെ ഫെല്ലോഷിപ്പുകൾ തടഞ്ഞു വെക്കുന്നതായി പരാതി. രണ്ടര വർഷമായി ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഗവേഷകർ സമരം തുടങ്ങി. വിതരണത്തിലെ മാനദണ്ഡം പുതുക്കി ഫെല്ലോഷിപ്പ് തുക ഉയർത്തണമെന്നും ആവശ്യപ്പെടുന്നു. ഇടത് അനുകൂല സംഘടനയായ ഓൾ കേരള റിസർച്ച് സ്കോളേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് സർവകലാശാലയ്ക്കെതിരായ സമരം. കഴിഞ്ഞ രണ്ടര വർഷമായി സർവകലാശാല ഫെല്ലോഷിപ്പ് അനുവദിക്കുനില്ലെന്നാണ് ഗവേഷകരുടെ പരാതി. ഇത്തവണ മുന്നൂറിലേറെ പേർ അപേക്ഷ നൽകിയിട്ടുണ്ട്. ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ഫെല്ലോഷിപ്പുകൾ സർവകലാശാല […]
പാടവരമ്പത്ത് കര്‍ഷകന്‍ തൂങ്ങി മരിച്ചു; കടം മൂലമെന്ന് നിഗമനം

തിരുവല്ല നിരണത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നിരണം സ്വദേശി രാജീവ് ആണ് മരിച്ചത്. പാടവരമ്പത്ത് തൂങ്ങി മരിക്കുകയായിരുന്നു. കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് നിഗമനം.
നെബോ പർവ്വതത്തിലെ പിച്ചളസർപ്പവും – അദ്ധ്യായം – 2

(യാത്രാ വിവരണം തുടരുന്നു…) നെബോ പർവ്വതത്തിലെ പിച്ചളസർപ്പവും താഴ്‌വരയിലെ കാഴ്ചകളും മേരി അലക്‌സ് (മണിയ) സ്ലീബാ അച്ചനും ആൻഡ്രൂസച്ചനും ഹോട്ടലിലെ ഒന്നുരണ്ട് ഉദ്യോഗസ്ഥരും ചേർന്ന് ഞങ്ങൾക്കുള്ള മുറികളുടെ താക്കോലുകൾ ഞങ്ങളുടെ അഡ്രസ്സ് എഴുതിയ കവറിൽ ഇട്ടു വച്ചിരു ന്നതു തന്നപ്പോൾ എത്ര ചിട്ടയായ ക്രമീകരണങ്ങളാണ് ആ ടൂർ പാക്കേജ് എന്ന് ആദ്യം തന്നെ തിരിച്ചറിയാൻ കഴിഞ്ഞു. ദമ്പതികളായും കുടുംബമായും ഉള്ളവർക്ക് ഓരോ റൂം. അല്ലാത്തവർക്ക് അവരുടെ പ്രായം കണക്കിലെടുത്ത് ചേരും വിധത്തിൽ രണ്ടു പേർക്ക് ഒരു മുറി […]



