മാമ്പഴം – ഡോ. വേണു തോന്നക്കൽ

മാമ്പഴക്കാലം കഴിഞ്ഞില്ല. നമ്മുടെ കാര്യമല്ല മാവും മരങ്ങളും ഉള്ളവരുടെ കാര്യമാണ് പറഞ്ഞത് . നാം മാവും മരങ്ങളും വെട്ടി നിരത്തി റബ്ബർ തൊടികളും സിമന്റ് കാടുകളും ഉണ്ടാക്കിയല്ലോ. നമുക്ക് ഏറ്റവും പ്രിയപ്പെട്ട മാമ്പഴം അന്യസംസ്ഥാനങ്ങളിൽ നിന്നും വാങ്ങി കഴിക്കാനും നാം ശീലിച്ചു. പഴങ്ങളിലെ രാജാവാണ് മാമ്പഴം, രുചിയ്ക്കൊപ്പം അത്രകണ്ട് പോഷകസമൃദ്ധവുമാണ്. പഞ്ചസാര, കൊഴുപ്പ്, മാംസ്യം, ജീവകങ്ങൾ, ഖനിജങ്ങൾ എന്നിവയ്ക്കൊപ്പം നാരു ഘടകവും ആൻറി ഓക്സിഡന്റുകളും മാമ്പഴത്തിൽ ധാരാളമായുണ്ട്. ആൻറി ഓക്സിഡന്റുകളും ജീവകങ്ങളും നമ്മുടെ മാനസിക സംഘർഷം ലഘൂകരിക്കുകയും […]
ആകാശ താഴ്വരയിലെ വിശുദ്ധ ദേവാലയം (കാരൂര്‍ സോമന്‍റെ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ സ്പെയിന്‍ യാത്രാ വിവരണത്തില്‍ നിന്ന്) കാരൂര്‍ സോമന്‍, ലണ്ടന്‍

യാത്രകള്‍ അസുലഭമായ ഒരവസരമാണ്. ചരിത്രബോധമുള്ളവര്‍ യാത്രകള്‍ ചെയ്തുകൊണ്ടി രിക്കും. ചരിത്രമുറങ്ങുന്ന മനോഹരങ്ങളായ പുരാതന നഗരങ്ങളിലൊന്നാണ് സാന്‍റിയാഗോ. പൗരാണിക ഭാവങ്ങളുള്ള കെട്ടിടങ്ങളും എണ്ണൂറ്റി പന്ത്രണ്ട് വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ദേവാലയവും ചുറ്റുപാടുകളും അതിനുള്ള തെളിവാണ്. മഞ്ഞുമൂടിയ ആകാശ താഴ്വരയില്‍ നിന്ന് ഞാന്‍ ദേവാലയ ഗോപുരത്തിലേക്ക് നോക്കി. റോമന്‍ ഗോഥിക്ക് ബറോക്ക് ശില്പഭംഗിയില്‍ കണ്ണുകള്‍ക്ക് മധുരിമ പകരുന്ന അത്ഭുതകരമാ യൊരു നിര്‍മ്മിതി.സ്പാനിഷ് ജനതയുടെ അഭിമാന കത്തീഡ്രല്‍. ലോകത്തെ പ്രധാന ക്രിസ്തീയ തീര്‍ ത്ഥാടന കേന്ദ്രങ്ങളായ ജറുസലേം, വത്തിക്കാന്‍ കഴിഞ്ഞാല്‍ മൂന്നാം […]
നോറോ – ശ്രീകുമാരി

സ്കൂളുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യ വിഷബാധ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ സ്ഥലങ്ങളിൽ സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിൽ നിന്നുണ്ടായ വിഷബാധ ജനങ്ങളിൽ ഭീതിയുള വാക്കിയിരിക്കുന്നു. കുട്ടികളുടെ ജീവന് ഭീഷണി ആയ ഈ ഒരു അപകടകര മായ കാര്യം എത്രയോ പ്രാവശ്യം അരങ്ങേറിയിരിക്കുന്നു. ഓരോ സംഭവങ്ങൾക്ക് ശേഷവും കുറച്ചു ദിവസത്തേക്ക് മാത്രം നീളുന്ന തീ പെട്ടന്ന് കെട്ടടങ്ങുക യാണ് പതിവ്. വീണ്ടും വീണ്ടും ആവർത്തിക്ക പ്പെടുന്നു എന്നുള്ളത് വളരെ പരിതാപകരമായ ഒന്നാണ് എന്നതിൽ സംശയമില്ല. ഉദര […]
പുഞ്ചിരി – ബീന കളരിക്കൽ

രവിമാഷ് ബഥനി സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററാണ്. മാഷിന്റെ വീടിനടുത്താണ് സ്ക്കൂൾ. അതുകൊണ്ടുതന്നെ മാഷ് നടന്നാണ് സ്ക്കൂളിൽ പോകുന്നത്.വ്യായാമത്തിന്റെ ഭാഗമായും നടപ്പിനെ കണക്കാക്കുന്നു.പത്ത്മണിക്കാണ് അസംബ്ലി ,ഒമ്പതു മണിക്ക് വീട്ടിൽനിന്നിറങ്ങും,ഒമ്പതരയാകുമ്പോൾ സ്ക്കൂളിലെത്തും,എത്തിയതിനുശേഷം അരമണികൂർ സ്ക്കൂളും പരിസരങ്ങളും ശ്രദ്ധിക്കും. എന്നും താമസിച്ചു സ്ക്കൂളിലെത്തുന്ന ഒരു കുട്ടിയെ മാഷ് ശ്രദ്ധിച്ചു.സുന്ദരിയായ ഒരു പെൺകുട്ടി.അവൾ ആരെയും നോക്കാതെ കുനിഞ്ഞാണ് എപ്പോഴും നടക്കുക ,ജീവിത പ്രാരാബ്ധങ്ങളായിരിക്കാം കൂനിന് കാരാണമായത് . എന്തായാലും കുട്ടി താമസിക്കുന്നതിന്റെ കാരണം കണ്ടെത്തുവാൻ മറ്റ് അദ്ധ്യാപകരോട് ആവശ്യപെട്ടു.അവരുടെ അന്വേഷണത്തിൽ വളരെ സാമ്പത്തിക ബുദ്ധിമുട്ട് […]
ഏറ്റവുമധികം കാലം സിംഹാസനത്തിൽ: ലൂയി പതിനാലാമൻ കഴിഞ്ഞാൽ എലിസബത്ത് രാജ്ഞി

ലണ്ടൻ ∙ ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ, സിംഹാസനത്തിൽ ഏറ്റവുമധികകാലമിരുന്ന ലോകത്തെ രണ്ടാമത്തെ രാജാവ് എന്ന, തായ്‌ലൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജിന്റെ (88) റെക്കോർഡ് മറികടന്ന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി (96). 1927 നും 2016 നും ഇടയിലായി 70 വർഷവും 126 ദിവസവുമാണു തായ് രാജാവ് സിംഹാസനത്തിലിരുന്നത്. ഈ റെക്കോർഡാണ് രാജാധികാരത്തിന്റെ എഴുപതാം വർഷം ആഘോഷിക്കുന്ന എലിസബത്ത് രാജ്ഞി മറികടന്നത്. 1643 മുതൽ 1715 വരെ ഫ്രാൻസ് ഭരിച്ച ലൂയി പതിനാലാമനാണു ലോകത്ത് ഏറ്റവും കാലം […]
അജ്ഞാത പേടകങ്ങൾ: അന്വേഷണത്തിന് നാസ; 9 മാസം നീളുന്ന പദ്ധതി

ന്യൂയോർക്ക് ∙ പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടുകളിലൂടെയും വിഡിയോകളിലൂടെയും ലോകം മുഴുവൻ ചർച്ചയായ യുഎഫ്ഒ പ്രതിഭാസങ്ങൾ അന്വേഷിക്കാൻ നാസ ഒരുങ്ങുന്നു. ഇതിനായി വിദഗ്ധ സംഘം രൂപീകരിക്കുമെന്ന് നാസ സയൻസ് മിഷൻ ചീഫ് തോമസ് സുർബുകെൻ പറഞ്ഞു. ഇതേക്കുറിച്ച് എത്രത്തോളം വിവരങ്ങൾ ലഭ്യമാണെന്നും ഇവയെങ്ങനെ ഉപയോഗിക്കാമെന്നും സംഘം വിലയിരുത്തും. തുടർന്ന് കൂടുതൽ വിവരശേഖരണം നടത്തും. നിലവിൽ വളരെക്കുറച്ചു മാത്രം വിവരങ്ങൾ ലഭ്യമായിട്ടുള്ള മേഖലയാണിതെന്ന് നാസ പറയുന്നു. 9 മാസം നീണ്ടുനിൽക്കുന്ന അന്വേഷണ പദ്ധതിക്കായി ഒരു ലക്ഷം ഡോളറാണ് (78 ലക്ഷം […]
സൗദിയിൽ മാസ്ക്, തവക്കൽന ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പിൻവലിച്ചു

ജിദ്ദ: സൗദിയിൽ കോവിഡ് പ്രതിരോധ മുൻകരുതലുകളും പ്രതിരോധ നടപടികളും പൂർണമായും പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യത്തിന്റെയും തുടർനടപടികളുടെയും പശ്ചാത്തലത്തിലും കോവിഡിനെ പ്രതിരോധിക്കാനാവശ്യമായ യോജിച്ച ഫലപ്രദമായ ദേശീയ ശ്രമങ്ങൾ, ദേശീയ വാക്സിനേഷൻ പ്രോഗ്രാമിലെ പുരോഗതി തുടങ്ങി ആരോഗ്യ മന്ത്രലായം കോവിഡിനെ ചെറുക്കുന്നതിൽ കൈവരിച്ച നിരവധി നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ പ്രഖ്യാപനം അനുസരിച്ച് മക്ക, മദീന ഇരുഹറം പള്ളികളിലും മറ്റു പബ്ലിക് ഹെൽത്ത് അതോറിറ്റി നിഷ്കർഷിക്കുന്ന സ്ഥലങ്ങളിലും […]
മിഠായി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം: കടകളിൽ റെയ്ഡ്

നാദാപുരം: മിഠായി വാങ്ങിക്കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഏഴു വിദ്യാര്‍ഥികളെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കുമ്മങ്കോട്ടെ കടയില്‍നിന്ന് പോപ് സ്റ്റിക് എന്ന പേരിലുള്ള മിഠായി വാങ്ങിക്കഴിച്ച കല്ലാച്ചി ഗവ. യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ക്ഷീണവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത ആരംഭിച്ചത്. വൈകീട്ട് പെട്ടെന്നുള്ള പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അധ്യാപകര്‍ കുട്ടികളെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 13

ഓണാവധിക്ക് മുന്പ് എല്ലാ വിഷയത്തിലും പരീക്ഷ ഉണ്ടായിരുന്നു. എല്ലാം തന്നെ നന്നായി ചെയ്തു. ഇനി രണ്ടാഴ്ച അവധിയാണ്. പോകുന്നതിനു മുന്പ് കൂട്ടുകാരൊക്കെ പല കടകളിലും പോയി തുണി സാധനങ്ങള് വാങ്ങി. നന്ദിനി ആരുടേയും കൂടെ പോയില്ല. ദിനേശനും, ജോണ്‌സണും കൂടെ വന്നു വിളിച്ചപ്പോഴും പോയില്ല. ഒക്കെ നാട്ടില് ചെന്ന് വാങ്ങാമെന്നു തീരുമാനിച്ചു. കിട്ടാത്ത സാധനങ്ങള് ഒന്നുമല്ലല്ലോ. ജോണ്‌സണ് വന്നു, ബസ് സ്റ്റോപ്പ് വരെ ദിനേശനെയും, നന്ദിനിയും ജീപ്പില് എത്തിച്ചു. അവിടെനിന്നു ഒരു ടാക്‌സി പിടിച്ച് ഇരുവരും യാത്ര […]
” ഇന്ധന വില വീണ്ടും കൂട്ടിയേക്കും..!?; ക്രൂഡ് ഓയില്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന “

എക്‌സൈസ് തീരുവ കുറച്ചതിനാല്‍ രാജ്യത്ത് ഇന്ധനവിലയില്‍ ആശ്വാസം നിലനില്‍ക്കുന്നതിനിടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. പത്ത് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ബാസ്‌കറ്റ് എത്തിനില്‍ക്കുന്നത്. ജൂണ്‍ 9ന് ക്രൂഡ് ഓയില്‍ ബാരലിന് 121 ഡോളറിലേക്കാണ് കുതിച്ചത്. 2012 മാര്‍ച്ച് മാസത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രൂഡ് ബാസ്‌കറ്റ് ഈ വില തൊടുന്നത്. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ഇന്ധന വിതരണ ശ്രംഖലയില്‍ തടസങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത് രാജ്യങ്ങളില്‍ ക്രൂഡ് ഓയിലിന് ഡിമാന്റ് […]
ബാലവേലയ്ക്കെതിരെ കർശന നടപടി ഉണ്ടാകും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തു കുട്ടികളെ തൊഴിലിൽ ഏർപ്പെടുത്തുന്നത് കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഊർജിതമാക്കുമെന്നും ബാലവേല കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ബാലവേല തടയുന്നതിനു നിയമപ്രകാരമുള്ള പരിശോധനകൾ നടത്തുവാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. തൊഴിലിൽ ഏർപ്പെട്ടിട്ടുള്ള കുട്ടികളെ കണ്ടെത്തിയാൽ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കണം. ജൂൺ 12 ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് മന്ത്രി നിർദേശം നൽകിയത്. കുട്ടികളെ തൊഴിലിൽ ഏർപ്പെടുത്തുന്നതിനു എതിരായി വിവിധ മാധ്യമങ്ങളിലൂടെ ബാലവേല വിരുദ്ധ ബോധവത്കരണ സന്ദേശങ്ങൾ […]
ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വന്‍ ഡിമാന്‍ഡ് : ഉപഭോഗം കുതിച്ചുയര്‍ന്നു

ദില്ലി : രാജ്യത്ത് പെട്രോളിനും ഡീസലിനും ഉപഭോഗം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23.8 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ പുറത്തുവിട്ട കണക്കുകളാണിത്.കഴിഞ്ഞ മാസം 18.27 ദശലക്ഷം ടണ്ണായിരുന്നു ഇന്ത്യയിലെ ഇന്ധന ഉപഭോഗം. 2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഉപഭോഗ വര്‍ധനവാണ് 2022 മെയ് മാസത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം ഇത്രയും ഉയര്‍ന്ന തോതില്‍ ഉപഭോഗം വര്‍ധിക്കാന്‍ ഉണ്ടായ കാരണം, 2021 മെയ് […]
” കളി തുടങ്ങി; മൊബൈൽ റീച്ചാർജിന് സർചാർജ് ഏർപ്പെടുത്തി പേടിഎമ്മും; പോക്കറ്റടിക്കുന്നത് ഒരു രൂപമുതൽ ആറ് രൂപ വരെ “

ഫോൺ പേയ്ക്ക് പിന്നാലെ മൊബൈൽ റീച്ചാർജിന് സർചാർജ് ഏർപ്പെടുത്തി പേടിഎമ്മും. റീചാർജ് തുകയുടെ അടിസ്ഥാനത്തിൽ ഒരു രൂപമുതൽ ആറ് രൂപ വരെയാണ് സർചാർജ് ഇനത്തിൽ ഈടാക്കുക. യുപിഐ വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയോ പേടിഎം വാലറ്റ് വഴിയോ നടത്തുന്ന എല്ലാ പേടിഎം മൊബൈൽ റീചാർജുകൾക്കും സർചാർജ് ബാധകമായിരിക്കും. നിലവിൽ 100 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്കാണ് സർചാർജ് നൽകേണ്ടിവരിക. പേടിഎം വാലറ്റിൽ നിന്നും പണം പിൻവലിച്ച് റീചാർജ് ചെയ്യുന്നവർക്ക് മുൻപ് സർചാർജിന് ഇളവ് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ […]
വാട്സ്ആപ്പ് വിയർക്കും’; ടെലഗ്രാം പ്രീമിയം വേർഷൻ വരുന്നു, കലക്കൻ ഫീച്ചറുകളോടെ

കിടിലൻ സവിശേഷതകളുമായി ടെലഗ്രാം തങ്ങളുടെ ആപ്പിന്റെ പ്രീമിയം പതിപ്പുമായി എത്താൻ പോവുകയാണ്. ഉപയോക്താക്കളുടെ എണ്ണത്തിൽ ലോകത്തിൽ വാട്സ്ആപ്പിന് തൊട്ട് പിറകെയുള്ള മെസ്സേജിങ് ആപ്പാണ് ടെലഗ്രാം. വാട്സ്ആപ്പിനേക്കാൾ മികച്ച ഫീച്ചറുകളും ഏറെ ഉപകാരപ്രദമായ ക്ലൗഡ് സംവിധാനവുമൊക്കെ ഉണ്ടായിട്ടും ആളുകൾ ഇപ്പോഴും വാട്സ്ആപ്പ് തന്നെയാണ് പ്രധാന സന്ദേശ ആപ്പായി ഉപയോഗിക്കുന്നത്. എന്നാൽ, 2 ജിബി വരെയുള്ള ഫയലുകൾ അയക്കാനും സ്വീകരിക്കാനുമുള്ള സൗകര്യവും മറ്റും കാരണം സ്മാർട്ട്ഫോൺ യൂസർമാരെല്ലാം തന്നെ രണ്ടാമനായിട്ടെങ്കിലും ടെലഗ്രാം ഉപയോഗിക്കുന്നുണ്ട്. ടെലഗ്രാം പ്രീമിയം നിലവിൽ ബീറ്റ സ്റ്റേജിലാണുള്ളത്. […]
സ്കൂളിലെ ഭക്ഷ്യവിഷബാധ; അരിയിൽ ചത്ത പ്രാണി; വെള്ളത്തിൽ ഇ-കോളി

ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗിച്ച സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലാത്തതിനാലാണ് കായംകുളം സ്കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായതെന്ന് കണ്ടെത്തല്‍. ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധനാഫലം പുറത്തുവന്നു. അരിയില്‍ ചത്തപ്രാണിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വൻപയര്‍ വിളവ് പാകമാകാത്തതായിരുന്നു. ഇത് ദഹനത്തെ പ്രകിയയെ ദോഷകരമായ ബാധിച്ചു. പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ കോളി ബാക്ടീരിയയേയും കണ്ടെത്തി.



