LIMA WORLD LIBRARY

റിയാദില്‍ നീല വിമാനം; 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍… പ്രതീക്ഷാ ചിറകില്‍ സൗദി അറേബ്യ

റിയാദ്: പുതിയ പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കാന്‍ സൗദി അറേബ്യ. റിയാദ് എയര്‍ എന്ന പുതിയ വിമാനങ്ങള്‍ ഇന്ന് ആകാശത്ത് വട്ടമിടും. റിയാദില്‍ വിമാനങ്ങള്‍ താഴ്ത്തി പറത്തിയാണ് കമ്പനി ജനശ്രദ്ധയാര്‍കര്‍ഷിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് റിയാദില്‍ വിമാനം പറക്കുക എന്ന് റിയാദ് എയര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. എല്ലാവരും കാണണമെന്നും കമ്പനി അഭ്യര്‍ഥിച്ചു. വലിയ പ്രതീക്ഷയിലാണ് സൗദി അറേബ്യ പുതിയ വിമാന കമ്പനിക്ക് തുടക്കമിട്ടിരിക്കുന്നത്. റിയാദ് എയര്‍ എന്ന കമ്പനിയുടെ വിമാനങ്ങള്‍ക്ക് നീല-പര്‍പ്പിള്‍ നിറമാണ്. ഉച്ചയ്ക്ക് ഒരു മണിക്ക് […]

കാറ്റില്‍ പറക്കുന്ന കുതിരകള്‍ – കാരൂര്‍ സോമന്‍

  രാജഭരണത്തില്‍ നമ്മള്‍ കണ്ടത് കുതിരപ്പട, ആനപ്പട, കാലാള്‍പ്പടകളാണ്. ഇന്നത്തെ രക്തച്ചൊരിച്ചിലിനുള്ള മാര്‍ഗ്ഗങ്ങള്‍ കരസേന, നാവികസേന, വ്യോമസേനകളിലാണ്. അന്നും ഇന്നും മനുഷ്യനെ സമാധാനത്തിലേക്ക് നയിക്കാനോ അവന്‍റെ സുരക്ഷിതത്വം ഉറപ്പാക്കാനോ ഈ പടകളെ നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല. കുതിരപ്പടയുടെ കാലം കഴിഞ്ഞെങ്കിലും ലോകത്തിന്‍റെ പലഭാഗങ്ങളിലും മിന്നല്‍പ്പിണര്‍പോലെ പാഞ്ഞുപ്പോകുന്ന കുതിരയോട്ടങ്ങളുണ്ട്. അതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഗള്‍ഫ്-യൂറോപ്പ്- അമേരിക്ക. ്യൂഞാന്‍ സ്പെയിനിലെ കാളപ്പോര് കണ്ടതിനുശേഷം പിന്നീട് കണ്ടത് ലണ്ടന്‍ റോയല്‍ ആസ്കോട്ട് കുതിരയോട്ടമാണ്. കണ്ണുകള്‍ക്ക് അവാച്യമായ ആഹ്ലാദവും സൗന്ദര്യവും പകരുന്ന കാഴ്ചയാണ് കുതിരയോട്ടം. […]

പരിഹസിക്കുന്നത് നല്ല ശീലമല്ല – മിനി സുരേഷ്

ഒറിയോ നല്ല ഭംഗിയുള്ള പട്ടിക്കുട്ടിയാണ്.യജമാനൻ വളരെ ഓമനിച്ചാണ് അവനെ വളർത്തുന്നത്..രാവിലെ ഗേറ്റിനടുത്തു ചെന്ന് പത്രമെടുത്തു കൊണ്ടുവരുന്നത് അവന്റെ ജോലിയായിരുന്നു.യജമാനന്റെ കുട്ടിയെ സ്കൂൾബസ്സിൽ സുരക്ഷിതമായി കയറ്റി വിടുന്നതും വൈകുന്നേരം കാത്ത് നിന്ന് തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതും ഒറിയോ ആയിരുന്നു.വീട്ടുകാർ കൊടുക്കുന്ന ഭക്ഷണം സന്തോഷപൂർവ്വം കഴിച്ച് വരാന്തയിൽ കാവൽ കിടക്കും. ആവശ്യമില്ലാതെ കുരച്ച് ബഹളവും ഉണ്ടാക്കുകയില്ല. ഇതൊന്നും അടുത്ത വീട്ടിലെ വളർത്തുനായ ടോമിക്ക് ഇഷ്ടപ്പെട്ടില്ല. ഒറിയോയ്ക്കു ലഭിക്കുന്ന സൗകര്യങ്ങളൊന്നും അവന് ലഭിക്കുന്നുണ്ടായിരുന്നില്ല.രാത്രി മുഴുവനും വെറുതെ കുരച്ച് ബഹളമുണ്ടാക്കുന്നത് അവന്റെ […]

വിദ്യാഭ്യാസ സാംസ്കാരിക വ്യാജന്മാര്‍ പെരുകുന്ന കാലം – കാരൂർ സോമൻ

ശ്രീ.എം.എ.ബേബിയുടെ ‘അറിവിന്‍റെ വെളിച്ചം നാടിന്‍റെ തെളിച്ചം’ എന്ന കൃതിയില്‍ പറയുന്നത് ‘പണക്കൊഴുപ്പും അധികാര ഇടനാഴികളിലെ സ്വാധീനവും വിദ്യാഭ്യാസ മേഖലയെ വരിഞ്ഞുമുറുക്കാന്‍ പ്രാപ്തിയുള്ള കാഴ്ചയാണ് 2001 – 06 ല്‍ കണ്ടത്. വിദ്യാഭ്യാസം കച്ചവട ചരക്കായി മാറി’ വിദ്യാഭ്യാസ രംഗത്തെ നശീകരണ ഭൗതിക യഥാര്‍ത്ഥ്യം 2011 ല്‍ അദ്ദേഹം വെളിപ്പെടുത്തി. ഇന്നും അതിന്‍റെ അടിത്തറ ഇളക്കികൊണ്ടിരിക്കുന്നു. കേരളത്തില്‍ ജോസഫ് മുണ്ടശേരിക്ക് ശേഷം വളരെ ദിശാബോധത്തോടെ അക്ഷരജ്ഞാനത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. തുടര്‍ന്നുണ്ടായ നാളുകളില്‍ വിദ്യാഭ്യാസം ഒരു കച്ചവട ചരക്കായി മാറിയ […]

വരൂ, നമുക്ക് ലോകം പണിയാം ! – ജയൻ വർഗീസ്

സർവ്വ രാജ്യങ്ങളുടെയും സൈനികപ്പുരകളിൽ ശത്രുവിന് നേരെ തൊടുത്തു വച്ച മിസ്സൈലുകൾക്ക് കാവലിരിക്കുന്ന സൈനികരോടായി ഒരു വാക്ക് : അരുത് ! നിങ്ങൾ നിങ്ങളുടെ ശത്രു എന്ന് കരുതുന്നവർ നിങ്ങളുടെ ശത്രുക്കളേയല്ല, നിങ്ങളുടെ മിത്രങ്ങളാണ് ? നിങ്ങളുടെ,ഭവനവും ഭാര്യയും, അവളുടെ മടിയിൽ അമ്മിഞ്ഞയുണ്ണുന്ന നിങ്ങളുടെ കുഞ്ഞും, സംരക്ഷിക്കപ്പെടുന്നത് അവരിലൊരാളുടെ സഹിഷ്ണുതയിലാണ് ! അയാൾ അയക്കാതിരിക്കുന്ന മിസ്സൈലുകളിലാണ്. നിങ്ങൾ അയക്കാതിരിക്കുന്ന മിസ്സൈലുകളിൽ അയാളുടെ കുടുംബവും, കുഞ്ഞും സംരക്ഷിക്കപ്പെടുന്നത് പോലെത്തന്നെ. നിങ്ങൾ യഥാർത്ഥ മിത്രങ്ങൾ, അജ്ഞാത മിത്രങ്ങൾ ! നിങ്ങളുടെ യഥാർത്ഥ ശത്രു ഭരണാധികാരികൾ, രാഷ്ട്രീയക്കാർ. അവർക്കു വേണ്ടി നിങ്ങൾ കുഞ്ഞാടുകളെ അറുക്കുന്നു, ആ ചോരയിൽ മുക്കി പതാകകൾ ചുവപ്പിക്കുന്നു ? ദൈവത്തിന്റെ ഭൂമിയിൽ അതിരുകൾ വരച്ചു ചേർക്കുന്നു, അവയുടെ സംരക്ഷണാർത്ഥം ആയുധങ്ങൾ സംഭരിക്കുന്നു ? അരുത് ! ആയുധങ്ങൾ താഴെ വയ്ക്കുക! ആർക്കെതിരേയും അത് പ്രയോഗിക്കുകയില്ലെന്ന് ആത്മാവിൽ പ്രതിജ്ഞ ചെയ്യുക, അവസാനം ഉറക്കെ പ്രഖ്യാപിക്കുക ! അധികാരികൾ നിങ്ങളെ പീഠിപ്പിക്കാം, വധിക്കാം? അവഗണിക്കുക ! നിങ്ങളുടെ ചെറു ജീവന് പകരമായി ഒരു കോടി കുരുന്നുകൾ വളരട്ടെ ! ദൈവത്തിന്റെ ആരാമത്തിൽ നിങ്ങളും ഒരു കുരുന്നാവട്ടെ ! വരൂ, നമുക്ക് നമ്മുടെ ലോകം പണിയാം !?

ശലഭനടനം – പണിക്കർ രാജേഷ്

വസന്തവാതായനം തുറന്നുമെല്ലെ മലരിനായ് കാക്കുന്ന മധുപനായി ബാലകിരണങ്ങൾമുത്തിച്ചുവപ്പിച്ച ചെമ്പനീരിതളുകൾ വാപിളർന്നു വിടരുവാൻ വെമ്പുന്ന പൂവിനോട് അരുതെന്നു പറയുവാനാവതില്ല മലരിലുറയുന്ന മധുകണങ്ങൾ നുകരാതിരിക്കാനുമാവതില്ല വെഞ്ചാമരംപോലെ പതയപത്രം മുകുളദളങ്ങളെ കീഴടക്കി മഞ്ഞിൻകണങ്ങൾ തിളങ്ങിനിന്നു കറുകതൻ വജ്രകിരീടമായി കാളിയമർദ്ദനമാടുന്നപോലല്ല ഇതളിലെയാനന്ദനടനം തളിരിലകൾപോലും തരിച്ചിടുന്ന മൃദുലമാമാനന്ദനടനം         – പണിക്കർ രാജേഷ്

കാരൂർ എഴുതുമ്പോൾ

  മനുഷ്യന്‍ പലകാലങ്ങളിലായി സ്ഥാപിച്ചെടുക്കുന്ന അധികാരം ഉള്‍പ്പെടെയുള്ള ശക്തികേന്ദ്രങ്ങളെ നിരാകരിക്കാതെ തന്നെ ചരിത്ര പരമായ താക്കീതുകളെ വ്യത്യസ്തമായ കാലബോധത്തോടെ ഉര്‍വ്വര മാക്കുകയാണ് കാരൂര്‍ ചെയ്യുന്നത്. അതിന് എഴുത്തുകാരന് സ്വതന്ത്ര മായൊരു സൗന്ദര്യബോധമുണ്ട്. അത് കേവലമൊരു സാംസ്കാരികോ ല്പന്നം എന്നതിനപ്പുറം സാമൂഹിക കുടുംബബന്ധങ്ങളുടെ അനുഭവ പാഠം കൂടി നിര്‍മ്മിക്കുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. ഇതാകട്ടെ കാരൂര്‍ കൃതികളെ വ്യവഹാരനിര്‍മ്മിതമായ ഒരു ആഗോള ലോകക്രമത്തെ കാട്ടിത്തരുന്നു. ജീവിതത്തെക്കുറിച്ച് കാരൂര്‍ എഴുതുമ്പോഴെല്ലാം ഈ അനുഭവം വ്യത്യസ്തമായ ചര്യകളിലേക്ക് കടക്കുന്നതുകാണാം ഇതൊരു സത്യസന്ധമായ […]

ചാത്തന്നൂര്‍ മോഹന്‍ സ്മാരക പുരസ്‌കാരം അസീം താന്നിമൂടിന്

തിരുവനന്തപുരം> കവിയും പത്രപ്രവര്‍ത്തകനും ഗാനരചയിതാവുമായിരുന്ന ചാത്തന്നൂര്‍ മോഹന്റെ സ്മരണയ്ക്കായി ചാത്തന്നൂര്‍ മോഹന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2023ലെ സാഹിത്യപുരസ്‌കാരം അസീം താന്നിമൂടിന്റെ ‘അന്ന് കണ്ട കിളിയുടെ മട്ട്'(ഡി സി ബുക്‌സ്)എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. ഇരുപത്തയ്യായിരം രൂപയും ആര്‍കെ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനു സമീപം താന്നിമൂട് ഗ്രാമത്തില്‍ ജനിച്ച അസീം താന്നിമൂട് മാതൃഭൂമി ബാലപംക്തിയിലൂടെയാണ് കാവ്യ രംഗത്തു പ്രവേശിച്ചത്.മുഖ്യധാര,സമാന്തര,ഓണ്‍ലൈന്‍ മാഗസിനുകളില്‍ കവിതകളും  റിവ്യൂകളും അനുഭവക്കുറിപ്പുകളും  എഴുതുന്നു. ‘കാണാതായ വാക്കുകള്‍'(ഡി സി ബുക്‌സ്), ‘മരത്തിനെ […]

കടലിനെ രക്ഷിക്കൂ – ജഗദീശ് തുളസിവനം

കടലിന്റ മാറിൽ പ്ലാസ്റ്റിക്ക് കുന്നു കൂടുന്നു. കടലിന്റെ കുടലു പൊട്ടൊന്നു. കുടൽമാല ചീഞ്ഞഴുകുന്നു. ഹ! പ്ലാസ്റ്റിക്ക്കൂടൽ മാലയിൽ കുടുങ്ങി മത്സ്യങ്ങൾ ചത്തു മുടിയുന്നു.! ലക്ഷം ലക്ഷം ടണ്ണുകളായി പ്ലാസ്റ്റിക്ക് മാലിന്യം കടലിന്റെ വായിലേക്ക് കുത്തിത്തിരുകുന്നു.!! കടലു കരയുന്നു. കടലു പൊരിയുന്നു! കരയുടെ രക്ഷയ്ക്ക് കടലിനെ രക്ഷിക്കൂ. ഹേ മർത്ത്യാ പ്ലാസ്റ്റിക്ക് മാലിന്യം, വിഷദ്രവം കടലിലും പുഴയിലും തള്ളാതിരിക്കുക. ആഴിയാണാദ്യത്തെ ജീവന്റെ ഉറവിടം. കടലിനെ രക്ഷിക്കൂ കരയുടെ രക്ഷയ്ക്ക് . ലോക സമൂദ ദിനമാം ജൂൺ 8 നെഞ്ചോടു […]

തുരുമ്പെടുത്തുവോ തൂലിക???- ജയകുമാർ കോന്നി

തുരുമ്പെടുത്തുവോ തൂലിക??? തുരുമ്പിച്ചുവോ നിൻ തൂലിക? തുമ്പമോടു ചോദിപ്പൂ വർണ്ണങ്ങൾ. താരാട്ടിൻഗാഥ കരഞ്ഞു ചോദിക്കുന്നു. തുരുമ്പിച്ചുവോ നിൻ തൂലിക? തുഞ്ചൻ്റെ തത്തപ്പെണ്ണും ചോദിക്കുന്നു. തഞ്ചത്തിൽ കുഞ്ചൻ്റെ ചിലങ്കയും, തുള്ളിച്ചോദിക്കുന്നു തുരുമ്പിച്ചുവോ? തമ്പിതൻ തമ്പുരുവും മുരളുന്നു, താരങ്ങളും സൂര്യചന്ദ്ര ഗോളങ്ങളും, താഴാതലയുമാഴി വീചികളും ചോദിപ്പൂ , തുരുമ്പിച്ചുവോ നിൻ തൂലിക? തീരങ്ങളും താഴ്വാരങ്ങളും മലമേടുകളും, തിങ്ങിന നൊമ്പരമോടു ചോദിക്കുന്നു. തുരുമ്പിച്ചുവോ നിൻ തൂലിക? താരുണ്യമാർന്ന തളിരും മലരും, തളരാതെ ചോദിക്കുന്നു തുരുമ്പിച്ചുവോ നിൻ തൂലിക? തെന്നലും മാരിവില്ലും മിന്നൽക്കൊടിയും, […]

ദലൈലാമയ്‌ക്കെതിരെ ക്യാംപെയ്നുമായി ചൈന; ‘പീഡോഫൈൽ’ ആയി ചിത്രീകരിക്കാൻ ശ്രമം

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമക്കെതിരെ ക്യാംപെയ്നുമായി ചൈന. ദലൈലാമയെ പീ‍ഡോഫൈൽ (കുട്ടികളോട് ലൈംഗികാസക്തിയോടെ പെരുമാറുന്ന ആള്‍) ആയി ചിത്രീകരിക്കാനും ചൈന ശ്രമിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദലൈലാമ തന്നെ കാണാനെത്തിയ ഒരു ആ​ൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ ഒരു മാസം മുൻപ് പുറത്തു വന്നിരുന്നു. ഈ വീഡിയോയാണ് ചൈന പ്രധാനമായും ആയുധമാക്കുന്നത്. അനുഗ്രഹത്തിനായി തന്റെ പക്കലെത്തിയ കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുകയും നാവിൽ നക്കാൻ ആവശ്യപ്പെടുയും ചെയ്ത വീഡിയോ ആണ് പ്രചരിച്ചിരുന്നത്. ഈ വീഡിയോ ഏറെ വിവാദമാകുകയും ചെയ്തിരുന്നു. ഈ […]

പ്രസിഡന്റ് എർദോഗന് പോസ്റ്ററിൽ ‘ഹിറ്റ്ലർ മീശ’ വരച്ചു; തുർക്കിയിൽ പതിനാറുകാരൻ ജയിലിലായി

തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗന് പോസ്റ്ററിൽ മീശ വരച്ചതിന്റെ പേരിൽ പതിനാറുകാരൻ ജയിലിലായി. എർദോഗന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററിൽ മീശ വരച്ചതിന്റെ പേരിലാണ് കൗമാരക്കാരനെ അധികൃതർ ജയിലിലടച്ചത്. തെക്കുകിഴക്കൻ പട്ടണമായ മെർസിനിൽ നിന്നുള്ള പതിനാറുകാരനാണ് തന്റെ വീടിനടുത്തുള്ള പോസ്റ്ററിൽ പേന ഉപയോഗിച്ച് ഹിറ്റ്‌ലർ മീശ വരച്ചതെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് അറസ്റ്റ് ചെയ്തത്. പതിനാറുകാരന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രസിഡന്റിനെ അപമാനിച്ചുവെന്നാണ് കുറ്റം ചുമത്തിയിരിക്കുന്നത്.   Credits: malayalam.news18.com,  www.nbcnews.com

കണ്ണു നനയിച്ച ഒരു ഹസ്തദാനം- മോഹൻദാസ്

ചില വാർത്തകൾ നമ്മുടെയുള്ളിലെ മനുഷ്യത്വത്തെ ആഴത്തില്‍ സ്പര്‍ശിക്കും. നന്മയെ തൊട്ടുണർത്തും. ഭയാനകമായ സംഭവങ്ങളുടെ വാർത്താ പ്രളയത്തില്‍ മരവിച്ചിരുന്ന ഒരു പ്രഭാതത്തിൽ എന്‍റെ കണ്ണുകളെ ഈറനണിയിച്ച ഒരു വാര്‍ത്ത കാണാൻ ഭാഗ്യമുണ്ടായി. മനസിൽ ഒരു വലിയ ചോദ്യ ചിഹ്നമുയർത്തിയ വാർത്ത. നാം ജീവിക്കുന്ന ഈ കാലലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണ് ? പലപ്പോഴും ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ച ഒരു ചോദ്യമാണിത്. നന്മ നഷ്ടെപ്പെടാതെ ജീവിക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നുപലപ്പോഴും തോന്നിയിട്ടുണ്ട്. ഇതിന്‍റെ […]

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 27

ദിനേശന്റെ അമ്മയുടെ അമ്മാവന് രാമകൃഷ്ണന് കര്ത്തയുടെ സപ്തതിയായ മേടമാസത്തിലെ വിഷു വളരെ ആഘോഷപൂര്വ്വം നടത്താനുള്ള ഒരുക്കങ്ങള് തകൃതിയായി നടക്കുന്നതിനാല് കഥയുടെ ചര്ച്ചകള്ക്ക് പോകാന് ദിനേശന് പറ്റില്ലായിരുന്നു. അതിനാല് ചര്ച്ചയ്ക്കുള്ള സാകര്യം ജോണ്‌സണ് സ്വന്തം വീട്ടില് ഒരുക്കി. എല്ലാ സൌകര്യങ്ങളുമുള്ള ഒരു വിരുന്നു മുറി അവിടെ ഉള്ളപ്പോള് എന്തിനു മറ്റൊരിടം? ഇഷ്ടം പോലെ വേലക്കാരും, പോരാത്തതിന് ജോണ്‌സണ് അവധിയുമുണ്ട്. വീട്ടില് അമ്മയ്ക്ക് കൂട്ടായി നന്ദിനി വന്നു താമസിക്കുന്നത് നല്ലതാണല്ലോ. കഥക്ക് അനുയോജ്യമായ ഗാനങ്ങളുടെ രൂപരേഖ നന്ദിനിക്ക് അവിടെ ഇരുന്നു […]