LIMA WORLD LIBRARY

കാഴ്ചയുണ്ട്… കേൾവിയുണ്ട്… തിരിച്ചറിവോ ? – (ജോസ് ക്ലെമന്റ്)

നമ്മുടെ അറിവു പൂർണമാകാത്തിടത്താണ് ആഗ്രഹങ്ങൾ കത്തിക്കയറുന്നത്.നമുക്ക് കാഴ്ചയും കേൾവിയും സംസാര ശക്തിയുമൊക്കെയുണ്ട്. പക്ഷേ,നമുക്ക് തിരിച്ചറിവു മാത്രമില്ല. തിരിച്ചറിവില്ലാത്തിടത്തോളം കാലം നമ്മുടെ കാഴ്ചയും കേൾവിയും അപൂർണമായിരിക്കും. ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചു കൊണ്ടിരിക്കും.52-ാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട വിഖ്യാത ആംഗലേയ കവി മിൽട്ടൺ തനിക്കുണ്ടായ അന്ധതയെ ഭയന്ന് ജീവിതത്തിൽനിന്ന് ഒളിച്ചോടാതെ തിരിച്ചറിവോടെ അതുൾക്കൊണ്ടപ്പോൾ മിൽട്ടന്റെ ജീവിതത്തിലെ ഏറ്റവും ഹൃദയസ്പർശിയായ സുന്ദരകാവ്യം Paradaise Lost പിറന്നു. ലൂസിഫറിന്റെയും ആദത്തിന്റെയും ഹവ്വായുടെയും പതനവും നഷ്ടസ്വർഗവുമാണ് ഇതിവൃത്തമെങ്കിലും Paradaise Lost ശരിക്കും ഒരു […]

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 4 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 04 പോര്‍നിലങ്ങള്‍   പകല്‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില്‍ വേര്‍പിരിപ്പാനുമായി ദൈവം അവയെ ആകാശവിതാനത്തില്‍ നിര്‍ത്തി; നല്ലതു എന്നു ദൈവം കണ്ടു. സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം. കുപ്പായം ശരീരത്തോടെ വിയര്‍ത്തൊട്ടി. സീസ്സറിന്‍റെ തുടുത്ത കവിളുകള്‍ ഒന്നുകൂടി ചുവന്നു. എന്തെന്നില്ലാത്ത നിസ്സഹായത കത്തനാര്‍ക്ക് അനുഭവപ്പെട്ടു. പിതാക്കന്മാരൊക്കെ ബഹുമാനിക്കുന്ന […]

ഫ്രാന്‍സിലെ നേര്‍ക്കാഴ്ചകള്‍ – (രാജേന്ദ്രന്‍ വള്ളികുന്നം )

തനിക്കൊരു പുത്രനുണ്ടായിരുന്നെങ്കില്‍ അവനെ അമേരിക്കയിലല്ല ഫ്രാന്‍സിലായിരിക്കും പഠിപ്പിക്കുയെന്ന് സുകുമാര്‍ അഴീക്കോട് പറയുകയുണ്ടായി. അമേരിക്കയും ഫ്രാന്‍സും ലോകത്തെ പ്രധാനപ്പെട്ട രണ്ട് ജനാധിപത്യ രാജ്യങ്ങളാണെങ്കിലും അമേരിക്കന്‍ ഭരണകൂട താല്പര്യങ്ങള്‍ മിക്കപ്പോഴും മാനവികതയില്‍ നിന്നകന്നുനില്‍ക്കുന്നതും യുദ്ധോത്സുകവുമായിരിക്കും. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തെ വെറുമൊരു പ്രതിമയാക്കിയ അമേരിക്കയെന്ന് പെറുവിയന്‍ കവിയായ നിക്കോണ്‍ പാറ പാടിയത്. എന്നാല്‍ ഫ്രാന്‍സ് സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സ്വപ്നം കാണാന്‍ ലോകത്തെ പഠിപ്പിച്ചു. ജര്‍മ്മനിക്ക് പട്ടാളവും ഇറ്റലിക്ക് പോപ്പും ഉള്ളപ്പോള്‍ ഫ്രാന്‍സിന് സര്‍വ്വകലാശാല കളാണ് ഉള്ളത്. മലയാളികളുടെ സാഹിത്യ കലാഭിരുചികളെ നവീകരിക്കുകയും […]

അത്ഭുതം – (ഡോ: ജയദേവൻ)

പദങ്ങളാടിയർക്കനെ വണങ്ങിടുന്ന ഭൂമിയിൽ മദിച്ചു വാണിടുന്ന കൂരിരുട്ടിനെ മറയ്ക്കുവാൻ, ഉദിച്ചുയർന്ന ഭാസ്ക്കരൻ വിളക്കുമേന്തി നില്ക്കണം നദിപ്രവാഹമെന്നപോൽ വെളിച്ചവും പരക്കുവാൻ.. അണഞ്ഞിടാതെരിഞ്ഞിടുന്ന ദീപമേ ധരിത്രിയിൽ കണക്കു നോക്കിടാതെ വെട്ടമേകിടുന്ന നീ സദാ- തുണച്ചിടേണമേ വിപത്തു വന്നിടാതെയാരെയും പിണക്കിടാതെയൂർജ്ജവും കൊടുക്കണം നിരന്തരം.. അനന്തമായ വിണ്ണിലെണ്ണമേറിടുന്ന താരകൾ മിനുങ്ങുവാനറിഞ്ഞു നന്മ നേർന്നിടുന്ന ഭാനുമാൻ, തനിച്ചുനിന്നനാരതം വിളങ്ങിയർത്ഥപൂർണ്ണനായ് അനർഗ്ഘരത്നകാന്തിയിൽ പ്രകാശവും ചൊരിഞ്ഞിടും.. അരങ്ങിലേകപാത്രമായ് നടിച്ചു സന്ധ്യയോളവും ധരയ്ക്കു നല്ലതേകുവാൻ സ്വയം തിളച്ച പൊന്നുപോൽ- വരുന്ന നീ സമസ്തവും പുലർത്തിയാടലൊക്കെയും തുരത്തിടുന്നു ഭൂമിയെ മഹത്ത്വവല്ക്കരിക്കുവാൻ.. […]

ധരയിലീ നരമനം – (ആർവിപുരം സെബാസ്റ്റ്യൻ)

വൃത്തം: കുസുമവിചിത്രാ ധരയിതിലേറ്റം ദുരിതവുമായി പടപൊരുതീടുംമനുജരിലെല്ലാം, ‘ശുഭ’മവസാനം തെളിയുകയുണ്ടേ മരണമൊരിക്കൽ പുണരുകയെന്നാൽ! പകലിരവെല്ലാം മധുമയസ്വപ്നം വിടരുകയുണ്ടേ നിറമണിയുമ്പോൽ, മനയുകയാണേ കളിചിരിയോലും കനവുകളെല്ലാം സുകൃതഫലത്താൽ! സുഖകരമോഹപ്പൊലിമ വിതയ്ക്കാ- നൊരുനരജന്മം കനിയുകയെങ്കിൽ, പുലരുകയുണ്ടാ സഫലമനസ്സിൽ നലമൊടെ മോദം തുടരുകയുണ്ടേ! മതി കൊതിയേന്തും വിധി നിറവേറ്റാൻ പലവഴി തേടും മനമൊരുപക്ഷേ, വിധി തുണയേകാൻ പലവിധശീലിൽ കഴിയുകയാണേയുലകിലെ മർത്ത്യൻ!

ഹൃദയേശ്വരി – (റീമാസ് ഹരിപ്പാട് )

*********************** ഇരുളടഞ്ഞൊരെൻ ജീവിതത്തിൽ നീ.. കത്തുന്നസൂര്യപ്രകാശമായി നിന്ന്. രാത്രിയിൽ നേർവഴിയിൽ നടത്തുന്ന ചന്ദ്രനായെന്റെ അരികത്തണഞ്ഞു …! നിൻറെ സ്നേഹമെൻ ജീവിതത്തെ… നിറമുള്ള സ്വപ്നങ്ങളായൊരുക്കി. സന്തോഷതിരകളുടെലയടി ഞാൻ.. നിൻ മിഴിച്ചെപ്പിലായി കണ്ടിരുന്നു..! നിൻ മന്ദഹാസമെൻ കാതുകളിൽ.. സംഗീതത്തിൻ ധ്വനിയായിരുന്നു.. തവ സ്പർശനമെന്റെ ഹൃദയവികാരത്തെ എന്നും ജ്വലിപ്പിച്ചു നിന്നിരുന്നു…! നിൻറെ പ്രണയമെൻ ജീവിതത്തിൽ… പുതിയ വർണ്ണങ്ങൾ പകർന്നു തന്നു . നിൻറെയാ സ്നേഹചുംബനത്താൽ ആത്മ നിർവൃതി പൂണ്ടിരുന്നു…! അതിരുകളില്ലാത്തയി പ്രണയത്തിൽ… ഹൃദയങ്ങളോ അലിഞ്ഞുചേർന്നു. ഞാനും നീയും ചേർന്നുള്ള രാവുകൾ… എത്രയോ […]

സഫലമീ യാത്ര – (ചാരുംമൂട് ഷംസുദീൻ)

ഋതുസന്ധ്യ മൂകമായി പോകവേ രാക്കുയിൽ പാട്ടൊന്നു മൂളവേ നിറപൗർണ്ണമി നിറഞ്ഞാടവേ വസന്താരാമത്തിൽ പൂക്കൾ മിഴിപൂട്ടിയുറങ്ങിയ രാവിൻ നിശബ്ദതയിലൊരു പിഞ്ചുപൈതൽതൻ കുഞ്ഞുകരച്ചിൽ കേട്ടീടുന്നു കൈകൾ മുറുക്കിപിടിച്ചവൾ കുഞ്ഞിക്കണ്ണുകൾ ഇറുക്കി യടച്ചവൾ കരയുന്നു നിർത്താതെ നിർത്താതെ കരയുന്നവൾ സുന്ദരമീ ഭൂമിയിലൊരു പുതിയ അഥിതിയായി വിരുന്നുകാരിയായി നൊന്തുപെറ്റമ്മതൻ കൺകളിൽ അശ്രുകണങ്ങൾ ധാരയായി സഫലമീജന്മമൊരമ്മയായതിൽ എന്മകൾ ചേർത്തണചെൻ പേരക്കിടാവിനെ ഞാനുമൊരു മുത്തശ്ശനായി ഒരപ്പൂപ്പനായി എൻപാതിയൊരു മുത്തശ്ശിയായി സഫലമീജന്മം സഫലമീ യാത്ര ചാരുംമൂട് ഷംസുദീൻ

സുഗന്ധം – (ബാബു താമരക്കുളം)

വെറുപ്പിനന്ധത പടർന്ന ഹൃത്തിന്മേൽ, നിറഞ്ഞ സ്നേഹപൂ, നിറയെ പൂക്കട്ടെ….. അരുതനീതിയെന്നരുളു മുന്മതൻ അരുമകൈ – യേതെന്നറിഞ്ഞു ചുംബിപ്പിൻ….. നിറഞ്ഞ സ്നേഹത്താൽ പുണർന്ന ഹൃത്തുടി ഇനിയും കൂരമ്പാൽ പിടഞ്ഞു വീഴല്ലേ…. അരുതു, കാട്ടാളാ, യെന്നലറിയാ ധ്വനി ഉയരുവാനിനി ഇട വരുത്തല്ലേ…. ഉരിഞ്ഞ ഉൺമതൻ ഉയിരു കണ്ടിട്ട്, ഉലക നാഥാ നീ ഉറക്കം തൂങ്ങല്ലേ…. ഉയരെയുയരും ഉയരിൻ തേങ്ങൽ കേട്ടുണർന്നു നാഥാ, നീ ഉയിരു കാക്കണെ….. കൂരിരുട്ടു തിങ്ങിടും വഴിയിൽ, നന്നായി ഉദിച്ചു പൊൻ പ്രഭ വെളിച്ചം തൂകണെ വനമയൂരങ്ങളെരിഞ്ഞു […]

ലണ്ടൻ ഡയറി :- “സ്റ്റോൺ ഹെഞ്ച്”

ലണ്ടൻ ഡയറി. ******************* സ്റ്റോൺ ഹെഞ്ച് : UK യിലെ ചരിത്രാതീതകാലസ്മാരകങ്ങളിൽ ഒന്നാണ് സ്റ്റോൺ ഹെഞ്ച്. ലോകത്തിലെ ഏറ്റവും നിഗൂഢമായ ഘടനകളിൽ ഒന്നായ ഇത് സ്ഥിതിചെയ്യുന്നത് ലണ്ടനിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള വിൽറ്റ് ഷെയർ കൗണ്ടിയിലെ ഈംസ്ബറിയിലാണ്. നിയോലിതിക് കാലഘട്ടത്തിലാണ് ഇതിന്റെ നിർമ്മാണം എന്ന് പറയപ്പെടുന്നു. പ്രായത്തിൽ ഈജിപ്ഷ്യൻ പിരമിഡിനോളം പഴക്കമുണ്ട് ഇതിന്!ഏതാണ്ട് ബി.സി 3500 നും 1600 നും ഇടയിലാണ് ഇവയുടെ നിർമ്മാണ സമയം എന്ന് ചിലർ അഭിപ്രായപ്പെടുന്നു. പല ഘട്ടങ്ങളിലായി നിർമ്മിച്ച സ്റ്റോൺഹെഞ്ചിന്റെ […]

പമ്പരങ്ങൾ – (ബാല നോവലെറ്റ് : അദ്ധ്യായം -3) – മിനി സുരേഷ്

അദ്ധ്യായം -3 ബാനസ് വാടി സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ടു. വിച്ചു ജനാലക്കരികിലുള്ള സീറ്റിലാണ് ഇരുന്നത്.ബഹുനിലക്കെട്ടിടങ്ങളും ,വാഹനങ്ങൾ തിങ്ങി നിറഞ്ഞ റോഡുകളുമെല്ലാം മാഞ്ഞ് പുതിയ ലോകത്തേക്ക് യാത്ര തുടങ്ങുന്നു. ഇത്രയും കാലം ജീവിച്ച മാരിഗോൾഡ് ഗാർഡൻസ് .കൂട്ടുകാർ,അച്ഛൻ ഇടക്കിടക്ക് കൊണ്ടുപോകാറുള്ള ഭാരതീയസിറ്റിയിലെ പ്ലേ ഏരിയ ,മാളുകൾ എല്ലാം ഓർമ്മകളിലടരാത്ത മഞ്ഞുതുള്ളിയായി മാറുന്നു. യാത്ര പറഞ്ഞപ്പോൾ ‘ശല്യം ഒന്ന് പോയിക്കിട്ടിയാൽ മതിയായിരുന്നു ‘എന്ന ഭാവമായിരുന്നു ചെറിയമ്മയുടെ മുഖത്ത്. കുഞ്ഞനുജന് ഉമ്മ കൊടുത്തിറങ്ങുമ്പോൾ അവൻ വാവിട്ട് കരയുന്നുണ്ടായിരുന്നു.ഫ്ലാറ്റിന്റെ ഗേറ്റ് കടന്ന് […]