LIMA WORLD LIBRARY

ചിതലിട്ടഓർമ്മകൾ – എം.തങ്കച്ചൻ ജോസഫ്

ചിരകാലം നീയെനിക്കേകിയ സ്നേഹത്തിൻ മധുരമാണിപ്പോഴുംമനസ്സിലെന്റെ ചിതലിട്ടയെന്നുടെ ഓർമ്മകൾപൂക്കുമ്പോൾ ചിറകുതേടുന്നെന്റെ കാവ്യഗീതങ്ങൾ. ഇന്നും മറക്കാതെ അണയുന്നു ഞാനെന്റെ, ഓർമ്മകൾ പൂത്തനിലാമഴയിൽ കരളിലൊരായിരം കവിതകളെഴുതി കരിമഷിക്കണ്ണിന്റെ മുനകളാലെ. മാറോടണച്ചപ്പോൾ മായിക ഭാവത്താൽ മാലിനി നീയെന്നെനോക്കിനിന്നു പരിരംഭണത്തിന്റെ രതിഭാവകല്പനയാൽ കാമിനി നീയെന്നിൽ മധുപകർന്നു. എഴുജന്മങ്ങളിൽ പിറവിയെടുത്താലും പ്രിയമോടെനീയെന്റെ സഖിയാകുമോ നീഹാരബിന്ദുവിൻനീർമണി തൂകിഞാൻ നിനക്കായ് ഇന്നുംകാത്തു നില്പൂ…

TEARS’ SHORE – Gopan Ambat

Tears fall on sorrow’s shore. Dreams fade like fleeting waves. Longing crashes on the heart’s coast. Beauty hides in silent grief. The ocean’s roar mocks inner pain. Joy arrives, yet sorrow stays. Time turns, hearts remain sad. Tears linger on the shore. Onam’s dawn breaks sorrow’s night. Hope awakens, memories ignite. Painted scenes bring painful tears.

മിതവ്യയത്തിന്റെ ആവശ്യം – ഡോ.പി.എൻ.ഗംഗാധരൻ നായർ

🌻 മൺഡേ സപ്ലിമെന്റ് –140 🌻 🌹 മിതവ്യയത്തിന്റെ ആവശ്യം. 🌹 ആവശ്യത്തിന് വേണ്ടതെല്ലാം ഉണ്ടെങ്കിലും വീണ്ടും സമ്പാദിക്കുകയും പട്ടിണി പാവങ്ങളെക്കുറിച്ച് ചിന്തിക്കാതെ വിഭവങ്ങൾ പാഴാക്കി കളയുകയും ചെയ്യുന്നത് ഇന്നത്തെ പൊതുവായ ഒരു ജീവിത രീതി ക്രമമായിട്ടാണ് കാണുന്നത്. നമ്മുടെ സ്വാർത്ഥതയിൽ സന്തോഷം കണ്ടെത്തുന്നതിനു പകരം മറ്റുള്ളവരുടെ ക്ഷേമത്തിലും സന്തോഷം കണ്ടെത്തിയാലേ ജീവിതം ധന്യമാകൂ. അമിത ഭൗതിക സുഖം തേടുന്നതുകൊണ്ട്,എല്ലാം നേടിയിട്ടും സമാധാനവും ശാന്തിയും സ്വസ്ഥതയും ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നു. അതുകൊണ്ടായിരിക്കണം ബൈബിളിലെ സോളമൻ രാജാവ് ദൈവത്തോട് […]

കടം – JCJ

  അറിയുന്നു ഞാൻ ഗുരോ വൈകിയാണെങ്കിലും കടം കൊണ്ടതാണെന്റെ ജീവിതം വാസ്തവം. ഒരു കാറും വീടുമല്ലീ യുടൽ കൂടും കടംകൊണ്ട പാർപ്പിടം. ഗർഭപാത്രത്തിന്റെ വാടക നൽകീല വിലനല്കി ആർ മുലപ്പാലുണ്ടിരിക്കുന്നു. കഷ്ടകാലങ്ങളിൽ കൂട്ടായിരുന്നവർക്കൊക്കെ കടക്കാരൻ അവരോ വെറും കൈയ്യായ് തേഞ്ഞുമാഞ്ഞേ പോയി സൗജന്യമായ് പ്രാണവായുവിതാർ വീശി കഷ്ടമഹന്തയാം പാമ്പിനെ ഞാൻ പോറ്റി ഒരു പുസ്തകം വില നൽകി വാങ്ങിച്ചാലും അറിവിന്‌ നാം കടപ്പെട്ടേയിരിക്കുന്നു കടമാണ് ജീവിതം സ്നേഹമേ നീയൊരു നാണയത്തുട്ടാകാം വിൽക്കുവാൻ വാങ്ങുവാനുതകാതെ കാലപ്രവാഹത്തിൽ മരവിച്ചുപോയ പുരാവസ്തു. […]

നോട്ടം – ജോസ് ക്ലെമന്റ്

ശ്രവണം ചെവിയുടെ കഴിവു മാത്രമല്ല. ഹൃദയത്തിന്റെ നിലപാടു കൂടിയാണ്. നമ്മുടെ ഹൃദയം തൊടുന്നൊരാൾക്ക് നമ്മെ ശ്രവിക്കാൻ , മനസ്സിലാക്കാൻ നാം സംസാരിക്കണമെന്ന് പോലും ഒരു നിർബന്ധവുമില്ല. അതിന് പരസ്പരമുള്ള ഒരു നോട്ടം പോലും അധികമാണ്. ചില നോട്ടങ്ങൾ ജീവിതം താരും തളിരുമിട്ട് പുഷ്പിക്കാനും കനി ചൂടാനും പ്രേരകമാണ്. എന്നാൽ,ചില നോട്ടങ്ങൾ ജീവിതത്തെ വാടാനും കരിയാനും ഇടയാക്കും. വാക്ക് ശക്തിയാണെങ്കിൽ നോട്ടം തീവ്രമാണ്. നമ്മുടെ വാക്കും നോട്ടവും പൂക്കാനും കായ്ക്കാനുമുള്ളതാകണം. ആരും വാടാതെയും ആരെയും കരിഞ്ഞുണങ്ങാനും ഇടയാക്കാതിരിക്കട്ടെ.

ആകാശങ്ങളിലിരിക്കുന്നവർ – P. Sivaprasad

  പഞ്ഞിക്കെട്ടുകൾക്കുമേൽ ചിറകുവിരിച്ച് പറക്കുന്ന വെള്ളക്കുതിരമേലാണ് അലസതയുടെ ഇരിപ്പ്. അരപ്പട്ടയിൽ കുരുങ്ങിയ നിരവധിയായ യാത്രികർക്ക് ഒരൊറ്റ യന്ത്രക്കുതിര. നക്ഷത്രങ്ങൾ ഭൂമിയിലേക്ക് തീർത്ഥയാത്ര പോയിരിക്കുന്നു ! തിരികെ മാനത്തെത്തിയാൽ അവർ പറയുന്നത് എന്തായിരിക്കാം ? മണ്ണിന്റെ മനോഹാരിതയെപ്പറ്റി, മഴയുടെ സംഗീതത്തെപ്പറ്റി, രജനീഗന്ധിയുടെ തപസ്സിനെപ്പറ്റി, രഹസ്യജാലകങ്ങളിൽ മനുഷ്യർ പതിപ്പിച്ചുവച്ച സ്വപ്നങ്ങളെപ്പറ്റി, പണിതുയർത്തിയ സ്വർഗ്ഗതുല്യമായ രമ്യഹർമ്മ്യങ്ങളെപ്പറ്റി, പ്രണയപാനീയത്തിന്റെ സമ്മിശ്രമായ ജീവിതരുചിയെപ്പറ്റി ….? സ്വന്തം വേരുകളെ പുറത്തെടുത്ത് പരിണാമത്തെ വ്യാഖ്യാനിക്കുന്നത് ? പിതാവിന്റെ കരൾ തുരന്നെടുത്ത് മക്കൾ സ്നേഹം മണക്കുന്നത് ? അനുജന്റെ […]

വിപ്ലവത്തിന്റെ ശാദ്വല സംഗീതം – അഡ്വ.പാവുമ്പ സഹദേവൻ

  ഭൂമിയിലെ എല്ലാ രാഷ്ട്രീയ വിപ്ലവങ്ങളിലും സംഗീതം അതിന്റെ സ്വർഗ്ഗീയ സുന്ദരമായ അകമ്പടി സേവിച്ചിട്ടുണ്ട്. സംഗീതത്തിലൂടെയല്ലാതെ സാമൂഹ്യ വിപ്ലവത്തെപ്പറ്റി നമുക്ക് ചിന്തിക്കാൻകൂടി കഴിയില്ല. ബഹുഭൂരിപക്ഷം മനുഷ്യരും വിപ്ലവം നടക്കുമ്പോൾ അതിന് വിരുദ്ധമായിട്ടാണ് ചരിത്രത്തിലെന്നും നിലകൊണ്ടിട്ടുള്ളത്. എന്നാൽ കാലങ്ങൾ കഴിയുമ്പോൾ, വിപ്ലവത്തെ എതിർത്തവർതന്നെ അതിന്റെ കൊടിക്കൂറയുമേന്തി മുന്നണിപ്പടയിൽ അണിനിരക്കുന്നത് സ്വാഗതാർഹമെങ്കിലും വിരോധാഭാസകരമായ കാഴ്ചയാണ്. അവരൊക്കെ ഉജ്ജ്വലമായ വിപ്ലവഗാനം കേട്ടിട്ടാണോ വിപ്ലവത്തിന്റെ ദീപശിഖയേന്തുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചുപോകാറുണ്ട്. എന്തെന്നാൽ വിപ്ലവത്തെപ്പറ്റി സംഗീതത്തിലൂടെയാണ് ഞാൻ മിക്കവാറും കാര്യങ്ങളൊക്കെ ഓർമ്മിച്ചെടുക്കുന്നത്. പണ്ടെങ്ങോ […]

തിരുവോണം ബംപർ…. കോയിക്കൽ കുഞ്ഞു – മോൻ ചേട്ടന്റെ കുഞ്ഞു കഥ – മുതുകുളം സുനിൽ

ഉച്ചയൂണ് കഴിഞ്ഞു ഉച്ചമയക്കത്തിനു പോകുന്നതിനു മുമ്പ് കോയിക്കൽ കുഞ്ഞുമോൻ ചേട്ടൻ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് ഒന്ന് കൂടി നോക്കി… ഇന്നാണ് നറുക്കെടുപ്പ്. ലോട്ടറിയുടെ ചരിത്രം ഓർമ്മകളിലേക്ക് വന്നു. ധനമന്ത്രി ആയിരുന്ന പി. കെ. കുഞ്ഞു സാഹിബ്‌ ആണ് ലോട്ടറി എന്ന ആശയം കൊണ്ടു വന്നത്. 1968 ജനുവരി 26 നു റിപ്പബ്ലിക് ദിനത്തിൽ ആദ്യ ലോട്ടറി നറുക്കെടുപ്പ് നടന്നു. ഒരു രൂപ വിലയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം 50,000 രൂപ ആയിരുന്നു. ” ഊഹമൂലധനം “, […]

പ്രവാസിയും തത്തമ്മയും – സേബാ ജോയ് കാനo

തോമസുകുട്ടി മസ്ക്കറ്റിൽ നിന്ന് തന്റെ ജന്മ സ്ഥലമായ കൊച്ചു വേളിയിലേയ്ക്കു യാത്ര തിരിച്ചു. വിമാനം കരയെ തൊട്ട പ്പോൾ സിരകളിലാകെ കുളിർ പടർന്നതു പോലെ… വിടർന്ന കണ്ണുകളോടെ അയാൾ ചുറ്റോടു ചുറ്റും നോക്കി. ഒരു കൊച്ചു കുട്ടിയുടെ കൗതുകം അയാളിൽ നുരയിട്ടു. പ്രവാസി എന്ന പേരിന് തികച്ചും അർഹനായ അയാൾ നാട്ടിൽ അപരിചിതൻ എന്ന പേര് നേടി എടുത്തിരിക്കുന്നു. റോഡിനിരുവശവും കാണുന്ന പച്ചത്തഴപ്പാർന്ന ഭംഗികൾ അയാളുടെ മനം കുളിർപ്പിച്ചു. ഇട തിങ്ങി വളരുന്ന തെങ്ങിൻ തോപ്പുകളും വാഴ […]

ജലച്ചായം സിനിമ വിക്കിപീഡിയയിലൂടെ റിലീസ് ചെയ്തു

മൊബൈൽ ഫോണിൽ ചിത്രീകരിച്ച  ഇന്ത്യയിലെ ആദ്യത്തെ സിനിമ, ‘ജലച്ചായം’ വിക്കിപീഡിയയുടെ വിക്കിമീഡിയ കോമൻസിലൂടെ റിലീസ് ചെയ്തു. സിനിമയുടെ നിർമ്മാതാവും സംവിധായകനുമായ സതീഷ് കളത്തിലിന്റെ ഐ.ഡിയിൽ പകർപ്പവകാശം ഒഴിവാക്കിയാണ് ഒന്നര മണിക്കൂറുള്ള ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. പൂജ റിലീസ് ആയാണ് ചിത്രം റിലീസ് ചെയ്തത്. ഒരു വിക്കിപീഡിയ ഫ്ലാറ്റ് ഫോമിലൂടെ ഒരു സിനിമയുടെ സ്ട്രീമിംഗ് നടത്തുന്നത് ആദ്യമാണ്. ലിങ്ക്: https://commons.wikimedia.org/wiki/File:Jalachhayam,_the_first_Indian_feature_film_in_Malayalam_shot_on_Camera_Phone-2010.mpg 2010 ജൂൺ ആറിന് തൃശ്ശൂർ ശ്രീ തിയ്യറ്ററിൽ ആദ്യ പ്രദർശനം നടന്ന ഈ സിനിമ ആദ്യമായാണ് ഇന്റർനെറ്റിൽ […]

ഡ്രഗ് അഡിക്ഷൻ കൗൺസലിംഗ് ക്ലാസ് നടത്തി

കൊച്ചി പാലാരിവട്ടം പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്ററിൽ ( പി.ഓ സി )യിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ ഇൻ കൗൺസലിംഗ് കോഴ്സിൻ്റെ ഭാഗമായി ” ഡ്രഗ് അഡിക്ഷനെ “ക്കുറിച്ച് ക്ലാസ് നടത്തി. മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആൻ്റ് എംപവർമെൻ്റ്, ഗവൺമെൻ്റ് ഓഫ് ഇൻഡ്യയുടെ മാസ്റ്റർ ട്രെയ്നറായ അഡ്വ ചാർളി പോൾ ക്ലാസ് നയിച്ചു. റവ. സിസ്റ്റർ സോളി സ്വാഗതവും – അഡ്വ. അബ്രഹാം മാത്യു നന്ദിയും പറഞ്ഞു. ഫോട്ടോ പാലാരിവട്ടം പി.ഓ സി യിൽ നടന്ന കാലിക്കട്ട് […]

എവിടെ, എവിടെയാണഭയം ? – ജയൻ വർഗീസ്

അടിപൊളിയുടെ അവതാര – പ്പെരുമകളിൽ  ജനകോടിക – ളടിപിണയും, കലികാല – ത്തിറയാട്ടക്കാലം ! അഴിമതിയുടെ യടിവസ്ത്ര – മുരിയുന്ന.    രാഷ്ട്രീയം, കലിതുള്ളി  ജനതതിയുടെ തലയരിയും കാലം ! മുഴുഭ്രാന്തൻ മതവാദി – പ്പരിഷകളാൽ നാടിന്റെ, പൊതുനീതി കുടകുംഭ മുടയുന്ന കാലം ! മനുഷ്യത്വം പിടയുന്ന മനസ്സാക്ഷി കുടജാദ്രി – ക്കുടുമകളിൽ നരവേട്ട – പ്പടയണിയുടെ കാലം ! അതിരുകളുടെ മതിലുകളിൽ ജനതകളുടെ, യവകാശ – ക്കുരുതികളുടെ  ശവനാറ്റ – പ്പുകയുയരും കാലം ! കെടുതികളുടെ തേരോടി – ച്ചതയുന്ന ഭൂമിയുടെ, നിറമാറിൽ ചുടുചോര – പ്പുഴയൊഴുകും കാലം – അതിശുഭ്ര നഭസ്സിന്റെ വിരിമാറിൽ വിഷവീര്യ – പ്പൊടി വിതറി തലമുറയുടെ കുഴിതോണ്ടും കാലം ! ഒരുതുണ്ടു  റൊട്ടിക്കായ് പിടയുന്ന ബാല്യത്തിൻ മറുകൈയിൽ മിസ്സൈലിൻ പിടിയമരും കാലം ! ഒരുനൂറു മോഹങ്ങൾ ഒരുപിടി  ചാരംപോൽ, അമരും ഈമണ്ണിന്റെ ഗതികിട്ടാക്കാലം ! അലയാഴി, ലൂസിഫാർ, അലറുന്നു, ഇടയിൽ ഞാൻ, വഴി തെറ്റു, ന്നെവിടെയെൻ പ്രിയ ഭൂമി വസുന്ധരയാൾ ? *  പുനഃപ്രസിദ്ധീകരണം.

കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 4 – കാരൂര്‍ സോമന്‍

അധ്യായം-4 തിരിച്ചുവരവ് ആശുപത്രിയില്‍ സോഫിയ രാവിലെ തന്നെ എത്തി. തണുപ്പിനു കനം കൂടിവരികയാണ് ഓരോ ദിവസവും. ആശുപത്രിക്കുപുറത്തെ പുല്‍പ്പരപ്പില്‍ മഞ്ഞുപുതപ്പിന്‍റെ ധവളിമ. പൊഴിയാന്‍വെമ്പിയും ഇടയ്ക്കിടെ പൊഴിഞ്ഞും മഞ്ഞുമേഘങ്ങള്‍ ആകാശത്ത് നിറഞ്ഞുനില്‍ക്കുന്നു. സോഫിയ വിസിറ്റിങ് ഹാളിലേക്കു കടന്നു. തുകല്‍ ജാക്കറ്റ് അഴിച്ച് ചെയറിനു പിന്നിലിട്ടു. ഹാളിലെ കൃത്രിമ ഊഷ്മളതയില്‍ പോലും കൈയ്യുറകള്‍ ഊരി മാറ്റാന്‍ അവള്‍ക്കു തോന്നിയില്ല. വിസിറ്റിംഗ് ഹാളില്‍ അധികമാരുമില്ല. അവള്‍ ചുറ്റും നോക്കി. അവര്‍ എത്തിയിട്ടില്ല. ഇവിടെ ഉണ്ടാകുമെന്നായിരുന്നു മോഹന്‍ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞത്. ഏറെ […]