LIMA WORLD LIBRARY

കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം-9)

കാറ്റിലാടുന്ന കുഞ്ഞിലകള്‍പോലെ അവന്റെ മനസ്സ് ആടിയുലഞ്ഞു. കന്യാസ്ത്രീകളുടെ മനസ്സും കലുഷമായി. അവരും അവളുടെ പേര് വിളിച്ചു. ഉടനടി അവള്‍ മറുപടി പറഞ്ഞു. ‘സിന്ധുവോ, ഞാന്‍ സിന്ധുവല്ല, സാറയാണ്.’ സുബോധം നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ വേഗത്തില്‍ ഡോക്ടറുടെ അടുക്കലെത്തി. ഇതിനിടയില്‍ മാണി വലവെട്ടം അമ്മയെ വിളിച്ചു. ആ വിളിയൊന്നും അവളുടെ കാതുകളില്‍ എത്തിയില്ല. ഏതോ ശൂന്യതയിലേക്ക് നോക്കി കിടന്നു. രാവിലെ പരിശോധനയ്ക്ക് ചെന്ന ഡോക്ടര്‍ അവളുടെ ശരീരത്ത് തൊട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ ജ്വലിച്ചു. കട്ടിലില്‍ നിന്ന് ചാടിയെഴുന്നേറ്റ് അട്ടഹാസസ്വരത്തില്‍ പറഞ്ഞു. […]

സാഗര സംഗമം-സുധ അജിത്ത് (നോവല്‍: പാര്‍ട്ട്-6)

ഞങ്ങള്‍ കൂട്ടിക്കൊണ്ടു വരാന്‍ അങ്ങോട്ടു വരുന്നുണ്ടെന്നറിയിച്ച് അവള്‍ക്ക് ഒരു മെസേജ്ജ് അയക്കുകയും ചെയ്തു. ഒപ്പം ബാംഗ്ലൂരുള്ള മഞ്ജുവിനേയും മായയേയും സന്ദര്‍ശിക്കാമെന്നും എന്റെ മനസ്സിലുണ്ടായിരുന്നു. മഞ്ജുവിനെ ഒരു എന്‍ജിനീയറും മായയെ ഒരു ഡോക്ടറുമാണ് വിവാഹം ചെയ്തത്. അവര്‍ രണ്ടുപേരും ഒരു ഫ്‌ളാറ്റിന്റെ താഴത്തേയും മുകളിലത്തേയും നിലകളിലാണ് താമസിക്കുന്നത്. അമ്മയും അവരോടൊപ്പം തന്നെ താമസിക്കുന്നു. എല്ലാവരേയും കാണാന്‍ എന്റെ മനസ്സില്‍ വളരെയേറെ ആഗ്രഹമുണ്ടായിരുന്നു. ലീവ് തീര്‍ന്നയുടനെ ഞാന്‍ കോളേജിലേയ്ക്ക് പുറപ്പെട്ടു. ഏറെ നാളുകള്‍ക്കു ശേഷം കോളേജില്‍ എത്തുമ്പോള്‍ സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും […]

അക്ഷരം-ബാബു താമരക്കുളം

അക്ഷരം അക്ഷരം എന്നുമനശ്വരം…. അക്ഷയ സമ്പത്തതൊ ന്നു മാത്രം…. അജ്ഞനുജ്ഞാനമായ് അന്ധനു കാഴ്ചയായ്… എന്നും വിളങ്ങുമിതൊ ന്നുമാത്രം…. എത്ര പകര്‍ന്നാലുമേറി നിറയുന്നൊരക്ഷയ പാത്രമിതൊന്നു മാത്രം… ആരു നുകര്‍ന്നാലുമേറെ സുമാധുര്യമേകും അമൃതുപോലക്ഷരങ്ങള്‍…. അന്ധതയേറിയടുക്കു മീലോകത്തിലെങ്ങും പ്രകാശമീയക്ഷരങ്ങള്‍… അക്ഷരം അക്ഷരം മാനവും കീര്‍ത്തിയും ഏകിതരുമതില്‍ മാറ്റമില്ല…. നിത്യമാം ജീവിത മന്നയായ് ഭക്ഷിക്കില്‍ ഇത്രമേല്‍ ശക്തിമറ്റൊന്നുമില്ല…. അക്ഷര സാഗരം തന്നിലായ് നീന്തു വോരാരുംപരാജിത രായിടില്ല… അക്ഷര മുറ്റത്തേയ്‌ക്കെത്താന്‍ വഴിവെട്ടിതന്നവരത്രെ മഹാരഥന്മാര്‍….. ആ വഴി തന്നിലായ് യാത്ര തുടരുവിന്‍…. മണ്ണിലെ മാണിക്യം അക്ഷരങ്ങള്‍…. […]

ലോകാസമസ്താ സുഖിനോ ഭവന്തു-ജയകുമാര്‍ കോന്നി

പഹല്‍ഗാം, നിന്‍,കുളിര്‍ച്ചില്ലയില്‍, പ്രേമത്തിന്‍ കൂടൊന്നൊരുക്കാനായി, പാടിപ്പറന്നെത്തിയ മിഥുനങ്ങള്‍, പരസ്പരം പങ്കിട്ട സ്വപ്നങ്ങളെത്ര!? പറയാന്‍ കരുതിയ വാക്കുകളെത്ര!? പകല്‍ക്കിനാക്കളില്‍ കോര്‍ത്തെടുത്ത, പാരിജാതപുഷ്പമാല്യങ്ങളെത്ര! ? പടക്കുതിരതന്‍ വേഗമോടെ കൈ- പ്പിടിയിലൊതുക്കാന്‍ മോഹിച്ച കാമനകളെത്ര,! പുല്‍ക്കൊടിത്തുമ്പിനെ തരളിതമാക്കി, പൂമ്പാറ്റയെപ്പോലെ വര്‍ണച്ചിറകു വീശി, പറന്നേറാന്‍ കൊതിച്ച സ്വര്‍ഗനന്ദനങ്ങളെത്ര! ? പാരിതിലെ നാകഭൂവില്‍ മധുവിധുവാം, പാലാഴിയില്‍ നീരാടാനണഞ്ഞമരാളമേ, പതിയിരിക്കും മൃത്യുവിന്‍ കരാളഹസ്തങ്ങളില്‍, പിടയും പ്രിയനെ ചുടുനെഞ്ചോടു ചേര്‍ത്തു പുണരുവാനോ ? ദുര്‍വ്വിധിതന്‍ കല്പന. പകയാം മതജാതി നരാധമവര്‍ഗം, പറിച്ചെറിഞ്ഞതീ താരുണ്യ സ്വപ്നത്തെ!. പണ്ടു കുരുക്ഷേത്ര […]

ന്യൂസ്ലന്റിലെ ലേക്ക് ടെ കാപോയിലെ വലിയ ചെറിയ പള്ളി

ആളുകളേക്കാള്‍ ആടുകളുള്ള രാജ്യത്തിലൂടെ ഞങ്ങളുടെ പ്രയാണം തുടരുന്നു. യാത്രയുടെ ഉല്ലാസത്തിലായിരുന്നപ്പോഴും എന്റെ മനസ്സ് വല്ലാതെ തേങ്ങി. ജീവിതത്തിലാദ്യമായാണ് ദു:ഖവെള്ളിയാഴ്ച പള്ളിയില്‍ പോകാതിരിക്കുന്നത്. യാത്രാവേളയിലെ വിടെയെങ്കിലും ഒരു പള്ളി കാണിച്ചു തരണേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചതിനാലാവാം ദൂരെ ഒരു ചെറിയ കുരിശു കണ്ടു. മുന്നോട്ടുകണ്ണകള്‍ പായിച്ചപ്പോള്‍ ഒരു പള്ളിയു കണ്ടു. പ്രാര്‍ത്ഥനക്കു മറുപടി നല്‍കുന്ന ദൈവം! പ്രര്‍ത്ഥനയുടെ ശക്തി ജീവിതത്തിലുടനീളം രുചിച്ചറിഞ്ഞവളാണെങ്കിലും ആ പ്രത്യേക നിമിഷത്തില്‍ ക്രൂശിതനെ ഞാന്‍ നേരില്‍ക്കണ്ടു. ഞാന്‍ പറഞ്ഞതനുസരിച്ച് മകന്‍ വണ്ടി സൈഡില്‍ നിര്‍ത്തി. തണുപ്പിനെ […]

മിഖായേലെന്ന പത്താമത്തെ പുരുഷന്‍-വട്ടപ്പാറ വി.ജി.എം ലേഖ

‘മിഖായേല്‍… ഒരു മറുപടി പറയൂ… ഈ മൗനം എനിക്ക് സഹിക്കാനാകുന്നില്ല.’ മൗനത്തിന്റെ കൂടുതുറന്ന് അവന്‍ വാനിലേക്കുയരാന്‍ ശ്രമിച്ചു. ‘അരുത് മിഖായേല്‍… എന്നെ കണ്ടില്ലെന്ന് നടിക്കരുത്…’ മിഖായേലിന്റെ കൈകളില്‍ പിടിച്ച് അവള്‍ തടഞ്ഞു. അവന്‍ അവളുടെ കണ്ണുകളില്‍ ദയനീയമായി നോക്കി. ഇവള്‍ ‘ദിയാബാനു’… ദിയാബാനുവിനെ അവന് ഇഷ്ടമാണ്. പക്ഷേ, അവളുടെ സമ്പത്ത്, അവളുടെ മതം-ഇവയെ മറികടക്കാന്‍ ആദര്‍ശങ്ങളില്ലാത്തവന് എങ്ങനെ കഴിയും. എല്ലാവരും മന്ദബുദ്ധിയെന്ന് വിളിച്ച് ആക്ഷേപിക്കുന്ന, മസ്തിഷ്‌കത്തിന് മന്തുപിടിച്ചവന്‍ എന്ന് കളിയാക്കുന്ന ഈ ഏകാകിക്ക് ദിയാബാനുവിനെപ്പോലൊരു പെണ്ണിനെ രജിസ്റ്റര്‍ […]

നീതിനിഷേധം-ജോസ് ക്ലെമന്റ്‌

”അവനവനാത്മ സുഖത്തിനാചരിക്കുന്നത് അപരന്നു സുഖത്തിനായ് വരേണം…” എന്ന് നമ്മുടെ നാട്ടിലെ ഒരു ഋഷി പറഞ്ഞിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ ഭദ്രതയും സൗന്ദര്യവും ഈ ധര്‍മബോധത്തില്‍ അധിഷ്ഠിതമാണ്. എന്നാല്‍,ഇങ്ങനെ നോക്കിയാണോ നാം ജീവിക്കുന്നത്?നമുക്കു സുഖമെന്നു തോന്നുന്നത് നാം ചെയ്യുന്നു.അത് അപരന് ഗുണമോദോഷമോ എന്നു ചിന്തിച്ചു നാം വേവലാതിപ്പെടാറില്ല. അന്യരെ കയ്യേറ്റംചെയ്യാനും പീഡിപ്പിക്കാനും വേണമെങ്കില്‍ കൊന്നുതള്ളാനും പ്രേരിപ്പിക്കുന്ന ഹിംസ്ര ഭാവം നമ്മില്‍ രൂഢമൂലമായിക്കഴിഞ്ഞു. സോക്രട്ടീസിന്റെ ശിഷ്യന്‍അരിസ്റ്റപ്പോയാണ് ,’അഭിലാഷമുണ്ട് അതുകൊണ്ട് അതു നിറവേറ്റാനുള്ള അവകാശമുണ്ട് ‘എന്ന ആശയം ഒരു ധാര്‍മിക സമവാക്യമായി അവതരിപ്പിച്ചത്. അതിനാല്‍ […]

ശാസ്ത്രവും കപട ശാസ്ത്രവും-ഡോ. പി.എന്‍. ഗംഗാധരന്‍ നായര്‍

സാമ്പത്തിക ശാസ്ത്രത്തില്‍ ‘ഗ്രെഷാംസ് ലോ’ (Gresham’s law) എന്നൊരു നിയമമുണ്ട്. കള്ളനാണയങ്ങളും നല്ല നാണയങ്ങളും ഒന്നിച്ച് കൈമാറ്റം ചെയ്യപ്പെടുന്ന സമൂഹത്തില്‍ നല്ല നാണയങ്ങള്‍ അപ്രത്യക്ഷമാവുകയും കള്ളനാണയങ്ങള്‍ മാത്രം പ്രചരിക്കുകയും ചെയ്യുമെന്നാണ് ആ നിയമംപറയുന്നത്. ഏതാണ്ട് അതുപോലെയാണ് കപടശാസ്ത്രത്തിന്റെയും സ്വഭാവം.നമ്മുടെ നൈസര്‍ഗികമായ ദൗര്‍ബല്യങ്ങളെയും ആഗ്രഹങ്ങളെയുമാണ് കപടശാസ്ത്രം ചൂഷണം ചെയ്യുന്നത്. സൂര്യചന്ദ്രാദികള്‍ ഒന്നും ദേവതകളല്ലെന്നും ചന്ദ്രന് സ്വയം പ്രകാശിക്കാന്‍ കഴിവില്ലെന്നും വാദിച്ച അനക്‌സഗോറസിനെ യവനര്‍ ആട്ടിയോടിച്ചു. അമാനുഷിക സിദ്ധികള്‍ നല്‍കാന്‍ കഴിവുള്ള ദേവതാ സങ്കല്പമായിരുന്നു അവര്‍ക്ക് ഇഷ്ടം. പറക്കും തളികയും, […]

യാത്ര – രാജധാനിയിലെ മാന്ത്രികത്തോപ്പ് – കാരൂര്‍ സോമന്‍

സ്വാതന്ത്ര്യം കിട്ടും മുന്‍പ് ഇന്‍ഡ്യയില്‍ നാട്ടുരാജ്യങ്ങള്‍ എത്രയോയുണ്ടായിരുന്നു. നാട്ടുരാജാക്കന്‍മാരൊക്കെ പ്രതാപം കാട്ടിയിരുന്നത് ഈശ്വരനെ പ്രീതിപ്പെടുത്താന്‍ ദേവാലയങ്ങളും അത്യാര്‍ഭാടത്തോടെ കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തിയുമാണ്. ജയ്പൂരിലും ആഗ്രയിലും ഇങ്ങു കേരളത്തില്‍ തന്നെയും (തിരുവിതാംകൂര്‍-കൊച്ചി) രാജകൊട്ടാരങ്ങള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും . മൈസൂര്‍ പാലസ് .വേറിട്ടു നില്‍ക്കുന്നു. പല കൊട്ടാരങ്ങളും രണ്ടാമതും മൂന്നാമതും കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നുകില്ല. എന്നാല്‍ മൈസൂര്‍ പാലസ് അങ്ങനെയല്ല. എത്ര തവണ കണ്ടാലും എന്തൊക്കെയോ പുതുമ അനുഭവപ്പെടും. രാവിലെ ഹാംറ്റണ്‍ കോര്‍ട്ട് പാലസിലേക്ക് ഭക്ഷണം കഴിച്ചിട്ടിറങ്ങി. തേംസ് നദിക്കടുത്തുളള […]

പൂക്കാലം മായുമ്പോള്‍-പ്രമീളാദേവി

ആരുമാരും കൊതിയ്ക്കുന്ന പൂമൊട്ടിന്‍ താരള്യം ചേര്‍ത്തു മാറോടണച്ചതും, ഓരോ ദളങ്ങള്‍ വിരിയുന്നതും നോക്കി കണ്ണിമയ്ക്കാതെ കൂട്ടായിരുന്നു ഞാന്‍. ഇതളുകളെല്ലാം വിരിഞ്ഞ കലികതന്‍ പരിമളമാകെ ചുറ്റും നിറഞ്ഞതും, ഏതോ ഭ്രമരം മധുതേടി വന്നണ- ഞ്ഞേറെ സ്വകാര്യമായ് കൂടുകൂട്ടിയും ഒരുനാള്‍ പുഴുക്കുത്തിലേറെ നിറംമങ്ങി തേജസ്സ് നശിച്ചയെന്‍ പൂവിന്‍ തളിര്‍ മേനി തണ്ടുലഞ്ഞിതാ വീണു കിടക്കുന്നു ഹന്ത! മനോഹരി! തേങ്ങുന്നതീ മനം. ‘ദൂരെ ദൂരെയൊരഗ്‌നി സ്ഫുലിംഗമായ് നേരിതാ നേരെ മുന്നില്‍ത്തെളിയുന്നു താരിളംപൂവ് കാട്ടുതീയേറ്റപോല്‍ വാടിവീഴും യുവത്വം ലഹരിയാല്‍…’

താരാട്ടിന്റെ മാതൃത്വം-ശ്രീകല മോഹന്‍ദാസ്‌

അമ്മ താരാട്ടു പാടി തൊട്ടിലാട്ടി കഷ്ടപ്പെട്ടു കിടത്തി ഉറക്കി എങ്ങാനും വീണാല്‍ കുഞ്ഞിനു വേദനിക്കാതെയിരിക്കുവാന്‍ താഴെ പഞ്ഞിക്കിടക്ക നിവര്‍ത്തിയിട്ടു മറ്റു പണികള്‍ തീര്‍ക്കുവാനായ് അപ്പുറത്തേക്കു മാറിയിട്ടു വെറുതെ തിരിഞ്ഞൊന്നു നോക്കിയപ്പോള്‍ കുഞ്ഞിപ്പെണ്ണുണ്ടു കള്ളച്ചിരിയുമായ് ”അമ്മയെ പറ്റിച്ചേ ‘ എന്ന ഭാവത്തോടെ കുഞ്ഞിക്കണ്ണു മിഴിച്ചു നോക്കി ”എന്നെ ഇട്ടേച്ചമ്മ പോകയാണോ ”എന്നു ചോദിക്കും മട്ടില്‍ അമ്മയെ കണ്ണു ചിമ്മാതെ നോക്കുക യാണു.. അമ്മ പാവം പാട്ടു പാടിക്കുഴഞ്ഞതു വെറുതെയായി …?? എത്ര പാട്ടു പാടിയിട്ടും എത്ര തൊട്ടിലാട്ടിയിട്ടും എന്തു […]

ഉന്നത പഠനം; കുട്ടിയുടെ അഭിരുചിക്ക് ആകണം മുന്‍ഗണന-അഡ്വ. ചാര്‍ളി പോള്‍ (ട്രെയ്‌നര്‍, മെന്റര്‍)

കുട്ടികളുടെ അഭിരുചി നോക്കാതെ പ്രൊഫഷണല്‍ കോഴ്‌സിന് ചേര്‍ത്തിട്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു പോകുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ വളരെയേറെ വര്‍ദ്ധിക്കുകയാണ്. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പലരും പ്രൊഫഷണല്‍ കോഴ്‌സിന് ചേരുന്നത്.കുട്ടിയുടെ ജന്മവാസനയെ കുറിച്ച് അച്ഛനമ്മമാര്‍ക്ക് ഏകദേശം രൂപമു ണ്ടായിരിക്കാം. പക്ഷെ കുട്ടിക്ക് ഏറ്റവും യോജിച്ച പഠന മാര്‍ഗം ഏതെന്ന് കണ്ടെത്താന്‍ ആ അറിവ് മാത്രം പോരാ. അഭിരുചി കൃത്യതയോടെ നിര്‍ണയിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുത്താല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയുള്ളൂ. പഠന മാര്‍ഗ്ഗങ്ങളും അവസരങ്ങളും പെരുകിയതോടെ കുട്ടികളെ ഏതു […]