ആളുകളേക്കാള്‍ ആടുകളുള്ള രാജ്യത്തിലൂടെ ഞങ്ങളുടെ പ്രയാണം തുടരുന്നു. യാത്രയുടെ ഉല്ലാസത്തിലായിരുന്നപ്പോഴും എന്റെ മനസ്സ് വല്ലാതെ തേങ്ങി. ജീവിതത്തിലാദ്യമായാണ് ദു:ഖവെള്ളിയാഴ്ച പള്ളിയില്‍ പോകാതിരിക്കുന്നത്.
യാത്രാവേളയിലെ വിടെയെങ്കിലും ഒരു പള്ളി കാണിച്ചു തരണേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചതിനാലാവാം ദൂരെ ഒരു ചെറിയ കുരിശു കണ്ടു. മുന്നോട്ടുകണ്ണകള്‍ പായിച്ചപ്പോള്‍ ഒരു പള്ളിയു കണ്ടു. പ്രാര്‍ത്ഥനക്കു മറുപടി നല്‍കുന്ന ദൈവം!
പ്രര്‍ത്ഥനയുടെ ശക്തി ജീവിതത്തിലുടനീളം രുചിച്ചറിഞ്ഞവളാണെങ്കിലും ആ പ്രത്യേക നിമിഷത്തില്‍ ക്രൂശിതനെ ഞാന്‍ നേരില്‍ക്കണ്ടു.
ഞാന്‍ പറഞ്ഞതനുസരിച്ച് മകന്‍ വണ്ടി സൈഡില്‍ നിര്‍ത്തി. തണുപ്പിനെ വകവക്കാതെ ഞങ്ങള്‍ കുരിശിനടുത്തേക്കു നടന്നു.
നമ്മുടെ നാട്ടിലേതുപോലെ പ്രൗഢിയും പ്രതാപവും വിളിച്ചോതുന്ന പള്ളിയായിരുന്നില്ല. ഒരു ചെറിയ പള്ളി.
ധാരാളം സന്ദര്‍ശകര്‍ എത്തിയിട്ടുണ്ട്.
എല്ലാവരും പള്ളിയുടെ യും കുരിശിന്റെയു ഫോട്ടോസും വീഡിയോസും എടുക്കുന്നുണ്ട്.
ഞങ്ങള്‍ പള്ളിയില്‍ എത്തി ഒരു നിമിഷം പ്രാര്‍ത്ഥിച്ചു.
ഞാന്‍ വീഡിയോ എടുത്തപ്പോള്‍ ഒരു സന്ദര്‍ശക എന്റെ മുന്നില്‍ വന്നുപെട്ടപ്പോള്‍ പറഞ്ഞതാണ് ‘സോറി, സോറി’ എന്ന്. എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായി എന്നു കരുതി പറഞ്ഞതാവാം.
മറ്റുള്ളവരെ കരുതുന്ന മനുഷ്യര്‍.അഹങ്കാരവും അഹന്തയു തൊട്ടു തീണ്ടാത്തവര്‍.
സൗത്ത് ഐലന്റിലെ
ലേക്ക് ടെകാ പോ യിലാണ് ഈ ചെറിയ വലിയ പള്ളി സ്തിതി ചെയുന്നത്.
കേവലം800 ആളുകള്‍ വസിക്കുന്ന ഒരു ചെറിയ
township ആണ് ലേക്ക് ടെ കാപോ. ഒരു തടാകത്തിന്റെ
തീരത്തായിരിക്കുന്നതിനാലാവാം ലേക്ക് ടെ കാപോ എന്ന് പേര് ലഭിച്ചിരിക്കുന്നത്.
തടാകത്തിന്റെ മറുവശത്ത്
പസിഫിക് മഹാസമുദ്രം.
വേനല്‍ക്കാലത്ത് ധാരാളം സന്ദര്‍ശകര്‍ swimming നും boating നുമായി ഇവിടെ എത്തുന്നു.
ചെറുകാറ്റിന്റെ വിരലുകള്‍ ഞങ്ങളെ തഴുകി തലോടി.
കാതിനോട് കഥ പറയുന്ന തണുപ്പ്.













