LIMA WORLD LIBRARY

മൗലിക നന്മകള്‍-ഡോ. പി.എന്‍. ഗംഗാധരന്‍ നായര്‍

കരുണയാണ് ഈ പ്രപഞ്ചത്തിലെ കാതലായ സത്യം. കരുണകൊണ്ട് ശാന്തമാക്കാന്‍ കഴിയാത്തതുമായി ഒന്നുമില്ല.അപാരമായ കാരുണ്യമാണ് ഇന്നത്തെ ലോകത്തിന് ഏറ്റവും ആവശ്യമായിരിക്കുന്ന വജ്രായുധം.ചില ദുരന്തങ്ങള്‍ കഴിയുമ്പോള്‍ നാം കാണുന്ന ഒരു കാര്യമുണ്ട്.മനുഷ്യര്‍ ദുരിതകാലത്ത് പരസ്പരം സഹായിച്ചു ജീവിക്കുന്നതും അപരിചിതര്‍ പോലും സഹായഹസ്തവുമായി കടന്നുവരുന്നതും. എല്ലാവരുടെയും ഉള്ളിലും നന്മയുടെ ഇത്തരം ഭാവങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. 2019 ലെ വയനാട് കവളപ്പാറ പ്രളയദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ 30 പേരുടെ, ചെളിയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ കഴുകി പോസ്റ്റുമോര്‍ട്ടത്തിനായി സൗകര്യം ഒരുക്കി കൊടുത്തത് പോത്തുകല്ലിലെ മസ്ജിദ് ആയിരുന്നു. […]

തലയെടുപ്പ്-വൃന്ദ പാലാട്ട്‌

ഉല്‍സവത്തിന്റെ നോട്ടീസ് വായിച്ചപ്പോഴാണ് കണ്ടത് : ‘ തലയെടുപ്പിന്റെ രാജാധിരാജന്‍ മച്ചിക്കാവ് രാമകൃഷ്ണനെ തിടമ്പേറ്റി എഴുന്നെള്ളിക്കുന്നു ‘ ഞാന്‍ ചേട്ടനോട് പറഞ്ഞു: ‘ഈ ആനയുടെ വലത് കണ്ണിന് കാഴ്ചയില്ലല്ലോ ‘ ചേട്ടന്‍ : ‘ പക്ഷേ തലയെടുപ്പുണ്ടല്ലോ ‘ ഞാന്‍ : ‘ഇടതുകണ്ണിനും കാഴ്ചക്കുറവ് ‘ ചേട്ടന്‍ : ‘ എന്നാലെന്താ നല്ല തലയെടുപ്പല്ലേ ‘ . ഞാന്‍ : ‘ ഇവന്‍ പത്ത് പന്ത്രണ്ട് പേരെ കൊന്ന ചരിത്രമുണ്ടല്ലോ ‘ ചേട്ടന്‍ : ‘എങ്കിലെന്ത്, തലയെടുപ്പില്‍ […]

പെണ്ണുടല്‍ – ജിഷ കെ റാം

ഞാന്‍ കണ്ടത് നിന്റെ പെണ്ണുടല്‍ മാത്രമാണ്…… നിന്റെ തിളങ്ങുന്ന മിഴികളില്‍ ഞാന്‍ പ്രണയം മാത്രം കണ്ടു അതിനുള്ളില്‍ നിറഞ്ഞു തുളുമ്പിയ വേദനയുടെ ആഴം കണ്ടില്ല… ചുവന്ന ചുണ്ടുകളില്‍ ചുംബനം കൊതിച്ചപ്പോള്‍ നിന്റെ മൗനത്തിനുള്ളില്‍ അടക്കം ചെയ്തതെന്താണെന്ന് തിരഞ്ഞില്ല…. നിന്റെ നെഞ്ചിലെ ചൂടിലലിഞ്ഞപ്പോള്‍ ഉള്ളിലെ ഹൃദയത്തിന്റെ വേപഥു- പൂണ്ട തേങ്ങല്‍ കേട്ടില്ല…. നിന്റെ വിരലുകളില്‍ വിരല്‍ കോര്‍ത്തിരുന്നപ്പോഴും പൊട്ടിത്തകര്‍ന്ന നിന്റെ ആത്മ ക്ഷതങ്ങളുടെ മുറിപ്പാടുകള്‍ തടഞ്ഞില്ല…. നിന്റെ കാല്‍പ്പാദങ്ങളില്‍ തഴുകി തലോടുമ്പോഴും അവയിലെ ചങ്ങലക്കെട്ടിന്റെ തഴമ്പുകള്‍ ശ്രദ്ധിച്ചില്ല… എത്ര […]

പോലീസ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമോ?-ജയരാജ് പുതുമഠം

മര്‍ദ്ദകനും മര്‍ദ്ദിതനും തമ്മിലുള്ള ഇരിപ്പിടങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതൊഴിച്ചാല്‍ മര്‍ദ്ദനമുറകള്‍ പ്രാകൃതമായിതന്നെ തുടരുകയാണ് ഈരേഴുലകില്‍ ഇപ്പോഴും.ഇപ്പോള്‍ മലയാളക്കരയില്‍ നിറയെ പോലീസ് സ്റ്റേഷനുകളിലെ അകാരണവും, അനാവശ്യവുമായ മര്‍ദ്ദനമുറകളെക്കുറിച്ചുള്ള ത്രസിപ്പിക്കുന്ന കഥകളുടെ അന്ത്യമില്ലാത്ത ഓളങ്ങളാണ്. മര്‍ദ്ദനസുഖം മറ്റേത് സുഖത്തേക്കാള്‍ ഉന്നതസുഖമാണെന്ന് കരുതുന്ന ചിലരെങ്കിലും പോലീസ് സേനയിലുണ്ടെന്നാണ് സ്വാതന്ത്ര്യലബ്ദിക്ക് മുന്‍പേതന്നെ വിലയിരുത്തി പോന്നിട്ടുള്ളത്. പോലീസ് സേനയില്‍ സാങ്കേതികതയിലും മറ്റ് പരിശീലനമുറയിലും ഉണ്ടായ പരിഷ്‌ക്കാരങ്ങള്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ ഏറെ പര്യാപ്തമാണെങ്കിലും ഒരു അനുഷ്ഠാനംപോലെ ഇന്നും തുടര്‍ന്നുവരുന്ന വന്യഭാവമയമായ നടപടിക്രമമാണ് മര്‍ദ്ദനം. പോലീസിലെ മികച്ച ക്രിമിനലുകള്‍ക്ക് […]

വീണു കിട്ടിയ വിനോദയാത്ര 3-മേരി അലക്‌സ് (മണിയ)

വണ്ടി കുറേക്കൂടി മുന്നോട്ടോടി. വഴി സൈഡില്‍ കുതിരാന്‍ തുരങ്കത്തിന്റ സൈന്‍ ബോര്‍ഡ് കണ്ടു. വിദേശവാസാനുഭവത്തില്‍ ഭൂമിക്കടിയില്‍ക്കൂടെയും കടലില്‍ വെള്ളത്തിനടിയില്‍ക്കൂടെയുമുള്ള പാതയിലൂടെയും പാളത്തിലൂടെയും യാത്ര ചെയ്ത് പരിചയമുണ്ടായിരുന്നു. എങ്കിലും നമ്മുടെ സംസ്ഥാനത്തെ ആദ്യ തുരങ്ക പാത അതും ഞാന്‍ കുറെ നാള്‍ ജോലി ചെയ്ത മണ്ണൂത്തിക്കടുത്ത്. എന്റെ റിട്ടയര്‍മെന്റിനു ശേഷം ഉണ്ടായ സംഭവം.ആകാംക്ഷക്ക് അറുതി വരുത്തി തുരങ്കപാതയുടെ വെല്‍ക്കം സൈനുള്ള ആര്‍ച്ച് കണ്ടു. ഞങ്ങള്‍ തുരങ്കത്തിലേക്ക് പ്രവേശിച്ച് യാത്ര ആരംഭിച്ചു. ഇരുട്ടിലൂടെ ഉള്ള യാത്ര ട്രെയിനിന് പോകുവാനുള്ള കോട്ടയത്തുണ്ടായിരുന്ന […]

മഹാബലിക്കാലം: ചരിത്ര സാദ്ധ്യതകള്‍-ജയന്‍ വര്‍ഗീസ്‌

മകരക്കുളിര്‍ വീണ നാട്ടില്‍ ഇളം മഞ്ഞില്‍ മാമ്പൂ മണക്കുന്ന വീട്ടില്‍ മാവേലിയെന്ന മനുഷ്യ സ്‌നേഹിക്കൊരു മണ്‍ സ്വര്‍ഗ്ഗമുണ്ടായിരുന്നു. മലയാളപ്പെരുമയില്‍ മനുഷ്യാഭിലാഷങ്ങള്‍ ഇതളിതളായി വിരിഞ്ഞു അപരന്റെ വേദനയ്ക്കൊരു നുള്ള് സാന്ത്വന- മവിടെ നിറം ചൂടി നിന്നു ! അടിമകളില്ലാത്ത- യവിടുത്തെ രാജാവ് യജമാനനായിരുന്നില്ല, പ്രജകളില്‍ ഒരുവനായ് സ്വയമറിഞ്ഞവരുടെ പ്രിയ സഖാവായി നിന്നു ! ജന മനസ്സാനന്ദ നടന ത്തില്‍ ആ നാട് പറുദീസ പോലായിരുന്നു. മതമില്ല വെറിയില്ല മനുഷ്യനും മനുഷ്യനും ഒരുപോലെ തോള്‍ ചേര്‍ന്ന് നിന്നു ! ചതിയില്ല […]

മാക്ബത്: നാടകവും സിനിമയും-രാജാംബിക

കാലമെന്നും ചമയ്ക്കുന്ന ചിത്രത്തില്‍ കാണ്‍മൂ മാക്ബത്തുമാരനേകം സൂര്യന്‍ തിളങ്ങുന്നു എന്നും മനോജ്ഞമായി ഒരുനാളേയ്‌ക്കെങ്കിലും ഗ്രഹണം ബാധിച്ചു ക്ഷയിക്കുന്നു. സുമനസ്സുകളിലേക്കന്ധകാരത്തില്‍ കരിന്തേളുകള്‍ എന്നും വിഷം പകരുന്നു രക്തസിംഹാസനത്തിന്‍ അധികാര പറുദീസ മാടിവിളിക്കയായി എന്നും ലഹരിയായി. മനോവ്യാധിമന്ത്രവാദജല്പനങ്ങള്‍ ഓതിക്കൊടുക്കുന്ന പൊട്ടു വിദ്യകളില്‍ ജിജ്ഞാസയേറിത്തുടികൊട്ടും മനസ്സിലൊരു രക്തസിംഹാസനത്തിന്‍ വര്‍ണ്ണ ചിത്രം. ഏതു കാലത്തുമവര്‍ വരും പ്രലോഭനവുമായി ഏറ്റവുമുളളില്‍ മയങ്ങിക്കിടക്കുന്നയത്യാഗ്രഹത്തിന്‍ രക്തക്കളകളെക്കുത്തിയുണര്‍ത്തി രക്തസിംഹാസനങ്ങള്‍ക്കു മേല്‍ പതിക്കാന്‍. മാക്ബത്തിന്‍ മനസ്സൊന്നിടറിയോ, ആക്ഷേപസ്വരങ്ങളാല്‍ അപമാനമേറ്റ നേരം, തൊണ്ടിമുതല്‍ സേവകര്‍ക്കു കൈമാറി ഹീനതയ്ക്ക് പ്രേയസി ചുക്കാന്‍ പിടിച്ചനേരം… […]

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 13)

എല്ലാവരും നിസ്സഹായരായി നോക്കിനില്‍ക്കേ ഏലീ വിളിച്ചു, ‘മോളെ സിന്ധൂ’. മുകളിലേക്കുയര്‍ന്ന കമ്പിവടി പെട്ടെന്ന് നിശ്ചലമായി. പിന്നെ മെല്ലെ താഴ്ന്നു. അപ്പോഴും ഏലിയുടെ ഭയം അകന്നിരുന്നില്ല. ഇവള്‍ക്ക് എന്താണ് സംഭവിച്ചത്? ഇന്നുവരെ യാതൊരു നാശനഷ്ടങ്ങളും വീട്ടില്‍ ഉണ്ടാക്കിയിട്ടില്ല. വെള്ളയുടുപ്പിട്ട ആരെയെങ്കിലും കണ്ടാല്‍ വലിച്ചു കീറുന്ന രീതിക്കും മാറ്റമുണ്ടായിരുന്നതാണ്. ഇപ്പോള്‍ ഈ കമ്പി ഇവള്‍ക്കെവിടന്നു കിട്ടി. ഏലിയുടെ മനസ് നിറയെ ആശങ്കയുടെ വിത്തുകള്‍ മുളപൊട്ടി. സിന്ധുവിന്റെ ദൃഷ്ടിയില്‍പ്പെടാതെ ഒരുഭാഗത്തുകൂടി തമ്പി ഏലിയുടെ അടുക്കലെത്തി കാര്യങ്ങള്‍ വിവരിച്ചു. ഈ പ്രശ്‌നത്തിനൊക്കെ കാരണം […]

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 19)

ഞാന്‍ താങ്ങിയെടുത്ത് എന്റെ കസേരയില്‍ ഇരുത്തി. ഹോസ്പിറ്റലില്‍ പോകുന്ന കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് മാഡം വന്നിട്ട് പോയാല്‍ മതി എന്നാണ്. അതുകൊണ്ടാണു ഞാന്‍ മാഡത്തെ ഉടന്‍ തന്നെ വിളിച്ചത്… അത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ മതി എന്ന് കൈ കൊണ്ടു വിലക്കി. ബാക്കി എല്ലാം ഞാന്‍ നേരിട്ടു കണ്ടതാണല്ലോ. ”മതി രാമേട്ടാ… ബാക്കി എല്ലാം എനിക്കറിവുള്ളതാണല്ലോ…’ അങ്ങിനെ പറഞ്ഞ് ഞാന്‍ അവിടെ നിന്നും നടന്നു നീങ്ങി. സുബോധം നഷ്ടപ്പെട്ടവളെപ്പോലെയായിരുന്നു പിന്നീടുള്ള എന്റെ ഓരോ ചലനങ്ങളും. അതുകണ്ട് […]

Symphonies over hills and dales – Dr. Aniamma Joseph (memories-13)

Dear Relations: Part I Relations are dearly missed with on-going time. The more distanced we are from them, the heavier the sense of loss is. This chapter is on such losses that happened in the family. Appachen had one brother and two sisters. The brother was the youngest. I was not fortunate enough to see […]