ഉല്‍സവത്തിന്റെ നോട്ടീസ് വായിച്ചപ്പോഴാണ് കണ്ടത് :
‘ തലയെടുപ്പിന്റെ രാജാധിരാജന്‍ മച്ചിക്കാവ് രാമകൃഷ്ണനെ തിടമ്പേറ്റി എഴുന്നെള്ളിക്കുന്നു ‘
ഞാന്‍ ചേട്ടനോട് പറഞ്ഞു:
‘ഈ ആനയുടെ വലത് കണ്ണിന് കാഴ്ചയില്ലല്ലോ ‘
ചേട്ടന്‍ : ‘ പക്ഷേ തലയെടുപ്പുണ്ടല്ലോ ‘
ഞാന്‍ : ‘ഇടതുകണ്ണിനും കാഴ്ചക്കുറവ് ‘
ചേട്ടന്‍ : ‘ എന്നാലെന്താ നല്ല തലയെടുപ്പല്ലേ ‘ .
ഞാന്‍ : ‘ ഇവന്‍ പത്ത് പന്ത്രണ്ട് പേരെ കൊന്ന ചരിത്രമുണ്ടല്ലോ ‘
ചേട്ടന്‍ : ‘എങ്കിലെന്ത്, തലയെടുപ്പില്‍ ഇവനെ വെല്ലാന്‍ ആരുമില്ല. ‘
ഉല്‍സവ പിറ്റേന്ന് പത്രം നോക്കിയപ്പോള്‍ കണ്ട വാര്‍ത്ത:
‘ മച്ചിക്കാവ് രാമകൃഷ്ണന്‍ വിരണ്ടോടി. 4 പേര്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചു. ‘
തലയെടുപ്പുള്ള ആന നല്ലൊരു തലയെടുക്കല്‍ നടത്തി. സ്വാഭാവികം. ഞാന്‍ സമാധാനിച്ചു.













