LIMA WORLD LIBRARY

മരണം-ദീപ ബിബീഷ് നായര്‍

മരണമൊരിരുണ്ട പുഴ മരണമൊരിരുണ്ട സൂര്യന്‍ മരണമൊരു പടിയിറക്കം മരണമാണവസാന ചിത്രവും. മരണമൊരു സത്യം മരണമപ്രതീക്ഷിതം മരണമാം വേര്‍പാടിലടരും മലരുപോല്‍ ബന്ധങ്ങളും! മരണമൊരുമതിലിനപ്പുറം മരണമൊരന്ത്യമഹന്തതന്‍ മരണമവസാനനന്മതന്‍ മരണമേ, നീയിന്നരികിലായ്. മരണമൊരു ശൂന്യത മരണമോ സുനിശ്ചിതം മരണമൊരു പ്രഹേളിക മരണം ചിതയിലവസാനവും. മരണമൊരു ചിത്രമായ് മനസ്സിലോ രണ്ടുനാള്‍ മനസ്സടുത്തറിഞ്ഞവര്‍ മാറുന്നിവിടന്യരായ്. മരണമാം നിദ്രയില്‍ മറുവാക്കില്ലാതനുഗമിക്കാം മതിവരുവോളമിന്നോമനിക്കാന്‍ മധുരമല്ലോര്‍മ്മകള്‍ ചിലതെങ്കിലും.

ന്യൂ ജെന്‍-ജോസുകുട്ടി

ഇടവ പാതി എത്തിയില്ല, ഇടമഴ മുന്നേ തിമിര്‍ത്തു നൃത്തമാടി. കൂട്ടിന് പടിഞ്ഞാറന്‍ കാറ്റിന്റെ താണ്ഡവം, മേളത്തിനിടിപടഹവും. പള്ളിക്കൂടം തുറക്കാന്‍ കാലമായി ‘ വേനലവധിയുടെ നിര്‍ഗുണ പരിഹാര പാഠശാലക്ക് പുറത്ത് വന്നില്ലുണ്ണികള്‍ തന്‍ കളിചിരികള്‍, ട്യൂഷന്‍ , നൃത്തം, കളരി കരോട്ട, കുച്ചിപ്പുടിയും ‘കഥകളി വര്‍ണ്ണങ്ങള്‍, കൃഷ്ണനാട്ടവും പിന്നെ രാമനാട്ടവും പഠിപ്പിത് പിടിപ്പത്പണിയായ് മാറി. ബാല്യങ്ങളങ്ങനെ യിങ്ങളെ . പച്ചമാങ്ങാ പുളിപ്പില്‍ , ചൂണ്ടലില്‍ കോര്‍ത്ത മിനില്‍, അരക്കൊട്ടിച്ച് പിടിച്ച കൊറ്റിയില്‍, മുട്ടുടഞ്ഞ ഗോട്ടിയുടെ സംഗീതത്തില്‍,ആഘോഷിച്ചവധികള്‍ , മനം […]

”അ… ആ കിളി.. പോയീ…” – സാക്കി നിലമ്പൂര്‍

പരമകാരുണികനും കരുണാനിധിയുമായ സര്‍വ്വലോക രക്ഷിതാവിനോട് ആദ്യമായി ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. അവന് തന്നെ സര്‍വ്വസ്തുതിയും. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകള്‍ നമുക്ക് എന്നും കാവലായി കൂടെയുണ്ട് എന്നത് ഉറപ്പാണ്. ഈ കുറിപ്പിന്റെ തലക്കെട്ട് കാണുമ്പോള്‍ നിങ്ങള്‍ക്ക് ചെറിയ ചിരിയൊക്കെ വരുമെങ്കിലും ഞാന്‍ പറയാന്‍ പോവുന്ന സംഭവം ഇച്ചിരി ഗൗരവമുള്ളതാണ് കേട്ടോ. എന്റെ മോള്‍ക്ക് ഒരു കല്യാണാലോചന വന്നു. ചുങ്കത്തറ എന്ന സ്ഥലത്ത് നിന്നായിരുന്നു അത് . അതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഞാന്‍ ഇന്നലെ ചുങ്കത്തറക്ക് എന്റെ സുഹൃത്തിനെയൊന്ന് […]

ഒറ്റ മുറി ബാര്‍ബര്‍ ഷാപ്പ്-ശ്രീകല മോഹന്‍ദാസ്

പണ്ടു നാട്ടിന്‍ പുറങ്ങളില്‍ കണ്ടിരുന്ന ഒരു പഴയ ഒറ്റ മുറി ബാര്‍ബര്‍ ഷാപ്പാണിതു… ചെത്തിത്തേക്കാത്ത ചെങ്കല്ലു ഭിത്തിയും ഓടു മേഞ്ഞുള്ള മേല്‍ക്കൂരയും മഴയത്തു വെള്ളമടിച്ചു കയറാതിരി ക്കുവാന്‍ തകിടു കൊണ്ടുള്ള ഇറച്ചാട്ടവും മുന്നില്‍ നിരപ്പലകയുമായി ഒരു കൊച്ചു മുറി.. കട തുറന്നു വരുന്നതേയുള്ളു. രാവിലെ നേരത്തു ഇങ്ങനെയാണു.. ഒറ്റയും തെറ്റയുമായി ആരെങ്കിലു മൊക്കെ വന്നാലായി… വൈകുന്നേരങ്ങളില്‍ ആണു ഇവിടം സജീവമാകുക.. നാട്ടു വര്‍ത്താനങ്ങളും കൊച്ചു വര്‍ത്താ നങ്ങളും മെമ്പൊടിക്കിത്തിരി പരദൂഷണങ്ങളും ഏല്ലാം കൂടി അവിടെ വിളമ്പും…. പിന്നെ […]

ഞാന്‍ മാവേലിയെ കണ്ടാല്‍ ആദ്യം എന്ത് ചോദിക്കും-ഷിലാജയന്‍ കടയ്ക്കല്‍

മാവേലി എന്റെ മുന്നില്‍ വന്നാല്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍പറയാനുണ്ട്! മഹത്തായ കാര്യങ്ങള്‍ എന്തൊക്കെയോ ചെയ്തു പ്രശസ്തിയാര്‍ജിച്ച മഹാബലി തമ്പുരാന്‍ ഭൂമിക്കടിയില്‍ സുഖിച്ചിരുന്നിട്ട് എന്ത് കാണാനാ ഈ കിറുങ്ങി നടക്കുന്ന ഒന്നിനും കൊള്ളാത്ത മണ്ണിലോട്ട് വിരളി പിടിച്ച മനുഷ്യന്‍ന്മാരെ കാണാന്‍ ഊന്നികേറി വരുന്നതെന്ന്…. ഉലയില്‍ വെന്തുരുകുന്ന ലോഹം പോലെ മനുഷ്യന്‍ പൊളളിപ്പഴുത്തു നില്‍ക്കുകയാണ് ആരെലും പിടിച്ചിരുത്തി ഊണ് തന്ന് ഉച്ചിമുതലുള്ളം കാല്‍വരെയൊന്ന് തഴുകും തണുത്തത് വല്ലതും തമ്പുരാന്‍ കൊണ്ട് വന്നിട്ടുണ്ടെങ്കില്‍ എടുത്ത് കൊടുത്ത് തടിതപ്പാന്‍ നോക്കുന്നത് നന്ന് നടക്കുമ്പോള്‍ […]

ചൂല്‍-ഡോ. അനില്‍ കുമാര്‍ എസ്.ടി

അഴുക്കിനെത്തഴുകി വഴുക്കുന്നതറയില്‍ മെഴുകി കുപ്പയില്‍ നൃത്തംചവിട്ടി പൊടികളെ കോരിയെടുത്ത് മുറ്റത്ത് കുത്തിനടന്ന് കൂനുന്ന തള്ളക്കൊപ്പം മുടന്തിയും ചേലുള്ള പെണ്ണിന്റെ കൈയില്‍ തൂങ്ങിക്കിടന്നു തിരിഞ്ഞും ചെളികോരി, പൊടിവാരി തേഞ്ഞുപോകുന്നൊരു ചൂലുഞാന്‍. ചൂലെങ്കിലുമൊരുചൂലിന്‍ ഹൃദയമെനിക്കില്ലേ ചൂളാത്ത മനസ്സുമെനിക്കില്ലേ ചെളിവാരിത്തളരുന്നയെന്നെ പരിഹാസകണ്ണാല്‍ നോക്കാമോ പൊടികോരി തുമ്മിക്കരയുന്ന ചൂലിനെവെറുപ്പാലെ ഓര്‍ത്തു തൊഴിക്കാമോ. ചൂലടിക്കുന്ന കൈകളും ചൂലുചുമക്കുന്ന കാലുകളും ചൂലായ് ഉറച്ച മനസ്സും ചൂലായി മിടിക്കുന്ന ഹൃദയവും ചൂലുകള്‍ കാലം വലിച്ചെറിയുന്ന പേക്കോലങ്ങള്‍ കുറ്റിച്ചൂലായ് മാറാലമൂടി ചിതലുതിന്നുന്ന സത്യങ്ങള്‍, സ്മാരകങ്ങള്‍. നിന്റെ വിഴുപ്പറിയുന്നവന്‍ കറുപ്പറിയുന്നവന്‍ […]

അഭിഭാഷകവൃത്തിയില്‍ വനിതാ അഭിഭാഷകര്‍ നേരിടുന്ന വെല്ലുവിളികള്‍-അഡ്വ. പാവുമ്പ സഹദേവന്‍

വനിതാഅഭിഭാഷകര്‍ കോടതികളില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവെയ്ക്കുകയും കേസുകള്‍ നന്നായി വാദിക്കുകയും ചെയ്യുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ കക്ഷികളില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും പുരുഷന്മാരായ അഭഭാഷകരെയാണ് കേസിനായി കൂടുതലും സമീപിക്കുന്നത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. (അടുത്ത കാലത്തായി കൂടുതല്‍ വനിതാ ജൂനിയര്‍ വക്കീലന്മാര്‍ എന്റോള്‍ ചെയ്ത് കോടതിയിലേക്ക് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്). പതിറ്റാണ്ടുകളായി തുടരുന്ന അഭിഭാഷകവൃത്തിയിലെ പുരുഷ മേധാവിത്വം ഇപ്പോഴും വല്യ മാറ്റങ്ങളില്ലാതെ തുടരുകയാണ്. ഇത് മാറേണ്ടതുണ്ട്. എല്ലാ തൊഴില്‍ മേഖലകളും ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍, […]

മാജിക് ക്യാമറ (പുസ്തകാസ്വാദനം)-സില്‍ജി ജെ ടോം

മിനി സുരേഷിന്റെ മാജിക് ക്യാമറ എന്ന ബാലകഥാസമാഹാരം, ഒരു കൂട്ടം പ്രിയമോലുന്ന കഥാപാത്രങ്ങളെ തുന്നിച്ചേര്‍ത്തു നിറച്ച കൗതുകങ്ങളുടെ കഥപ്പെട്ടിയാണ്. കുട്ടികള്‍ക്ക് മുന്നില്‍ തുറന്ന് വയ്ക്കുന്നത്. നവ സാങ്കേതിക വിദ്യകളുടെ കാലത്ത് വളരുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം വായിച്ചും അറിഞ്ഞും മനസ്സിലാക്കിയും വളരാന്‍ അപ്‌ഡേറ്റഡ് ആയി നില്‍ക്കുന്ന വിധം കഥ പറഞ്ഞിരിക്കുന്നു എന്നത് തന്നെയാണ് ഈ മാജിക് ക്യാമറയുടെ പ്രത്യേകത. കഥകളുടെ ലോകം എന്നും കുട്ടികള്‍ക്ക് പ്രിയങ്കരമാണ്. ഈസോപ്പു കഥകളുടെ കാലം മുതലേ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും കഥകളെയും വായനയെയും ഇഷ്ടപ്പെട്ടു […]

ശ്രീകൃഷ്ണജയന്തി-ഗിരിജാ വാര്യര്‍

|

ഇന്ന് തോന്ന്യാക്ഷരങ്ങളില്‍ രാധാകൃഷ്ണപ്രണയമാവട്ടെ വിഷയം! ഭക്തി, ആത്മീയത, ഉദാത്തമായ സ്‌നേഹം, അര്‍പ്പണബോധം ഇവയുടെ പ്രതീകമാണ് രാധാകൃഷ്ണസങ്കല്പം! രാധയെന്ന പ്രതീകം , പ്രതിസന്ധികളില്‍ ക്ഷമയോടെ കാത്തിരിക്കാനും സ്‌നേഹത്തിനു വേണ്ടി സ്വയം അര്‍പ്പിക്കാനും ഉള്ള ഉദ്‌ബോധനമാണ്! ശരീരങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ആ പ്രണയത്തെ ബാധിക്കുന്നേയില്ല! വീശുന്ന കാറ്റുപോലെ അവരുടെ കാമനകള്‍ ഒഴുകിക്കൊണ്ടേയിരിക്കും! ഭൗതികതയ്ക്കും അപ്പുറത്തുള്ള ആത്മീയപരിവേഷമാണ് രാധാകൃഷ്ണ പ്രണയത്തിനുള്ളത്. അവര്‍ വിവാഹിതരല്ല എന്നതാണ് ഇതിലെ ഹൈലൈറ്റ്. വേദങ്ങള്‍ അനുസരിച്ച് പ്രണയത്തിന് വിവാഹം ആവശ്യമേയില്ല. അത് കാമുകി കാമുകന്മാര്‍ പങ്കിടുന്ന നിസ്വാര്‍ത്ഥവും […]

മൊഴിമാറ്റം-സന്ധ്യ

|

എന്നെ എനിക്ക് മൊഴിമാറ്റം ചെയ്യണം. മൃണ്മയമായ ഈ ഉടല്‍ വിഗ്രഹം ഉടഞ്ഞു പോകും മുമ്പേ… കൊടുങ്കാറ്റിന്‍ പിശറില്‍ വിറ കൊള്ളുന്ന മെഴുതിരി പോലെ, എന്നില്‍ നിന്നും അനുനിമിഷം, ഉരുകി വീഴുന്ന എന്നെ മുഴുബിംബമായി കൊത്തിവെക്കണം. എന്നെ ഒറ്റ് കൊടുക്കുന്ന എന്റെ വാക്കുകളെ, എന്റെ വാസനകളെ, ഞാനറിയാതെ ഇറ്റ് വീഴുന്ന എന്റെ കണ്ണീരിനെ, കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിക്കണം. എന്റെ ഹൃദ്‌സ്പന്ദനങ്ങളെ എന്റെ സ്വന്തങ്ങളെ, എന്റെ സ്വപ്നങ്ങളെ, പരാവര്‍ത്തനം ചെയ്ത്, എന്റെ പരമാര്‍ത്ഥങ്ങളെ എനിക്ക് പരിചയപ്പെടണം. എന്നെ തന്നെ എനിക്ക് […]