LIMA WORLD LIBRARY

പുലിമുട്ട് തടങ്കലില്‍ കടലമ്മ – രാജാംബിക

കടലിന്നടിയില്‍ മിന്നും കൊട്ടാരം മനതാരില്‍ പവിഴത്തിളക്കമായിരുന്നു. മുത്തശ്ശിക്കഥയില്‍ നാഗകന്യകമാര്‍ ശിരസ്സില്‍ നാഗമണി ചൂടിനിന്നു. പൂനിലാവിന്റെ മടിയില്‍ മത്സ്യകന്യകള്‍ രാഗനിര്‍ത്സരി പൊഴിച്ചിരുന്നു ഇന്നുമെന്‍ മിഴികളാ കാഴ്ച തേടി അനന്തമായി വഞ്ചി തുഴഞ്ഞിടുന്നു. തിരകളെത്തൊട്ടു തീരത്തേയ്‌ക്കോടി ‘കടലമ്മ കള്ളി’ യെന്നെഴുതി വച്ചു. അലകള്‍ വന്നതു മായ്ക്കുന്നതു കാണാന്‍ കുട്ടിക്കൗതുകം നിറഞ്ഞു നിന്നു. നനവുളള തീരത്ത് മണല്‍ മാളികയുണ്ടാക്കി വാതായങ്ങള്‍ തുറന്നു വച്ചു. കണ്ടുവോ… കണ്ടുവോ നിങ്ങളെന്‍ നീലക്കടലിനെ കേട്ടുവോ തീരത്തെ ചാകരപ്പാട്ടും. നീലസമ്പദ് വ്യവസ്ഥതന്‍ മറവില്‍ പ്രകൃതിയെ തരികിട കോലമാക്കുന്നുവോ […]

ഉച്ചഭാഷിണിയും ആരോഗ്യപ്രശ്‌നങ്ങളും-ഡോ.വേണു തോന്നയ്ക്കല്‍

ശബ്ദ മലിനീകരണം ഒരു ആഗോള പ്രശ്‌നമാണ്. മോട്ടോര്‍ വാഹനങ്ങള്‍, തീവണ്ടി, വിമാനം, ടെലിവിഷന്‍, മ്യൂസിക്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഉച്ചഭാഷിണി തുടങ്ങി അനേകം സ്രോതസ്സുകളില്‍ നിന്ന് ശബ്ദ മലിനീകരണമുണ്ടാവുന്നു. ആധുനിക ഭൗതിക ജീവിത സാഹചര്യങ്ങള്‍ മിക്കതും ശബ്ദ മലിനീകരണത്തിന് കാരണമാവുന്നു. നമ്മുടെ നഗരങ്ങള്‍ ഭീകരമായ ശബ്ദമലിനീകരണത്തിന്റെ ദുരിതമനുഭവിക്കുന്ന ഇടങ്ങളാണ്. ഗ്രാമങ്ങള്‍ നഗരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെക്കുറെ ശാന്തമാണ്. എന്നാല്‍ ശബ്ദ മലിനീകരണം ഗ്രാമങ്ങളെയും കാര്‍ന്നു തുടങ്ങി. ശബ്ദ തീവ്രത അളക്കുന്ന യൂണിറ്റ് ഡെസബെല്‍ (dB) ആണ്. നിങ്ങള്‍ ഒരാളുമായി […]

സരസ്വതി പ്രണാമം-ജയകുമാര്‍ കോന്നി

സുവര്‍ണ്ണാക്ഷരങ്ങള്‍ നരനേകിയ സുരലോകവന്ദ്യേ സരസ്വതീ’ സാരസ്വതങ്ങളാം നവകുസുമങ്ങള്‍നിന്‍ സരസിജ പദങ്ങളിലര്‍പ്പിച്ചു കൂപ്പുന്നു സാമോദമേകിയാലും മേധയാം പ്രതിഭ’ സ്വരരാഗ താളലയംജീവിത വല്ലകിയില്‍ സഞ്ചിതമാക്കി ശ്രുതിമധുരഗാനമാക്കും സപ്തസ്വരത്തിന്‍നാഥേ പ്രണാമം സാദരം നിന്നടിമലരില്‍ പൂജവച്ചേന്‍, സകലത്തിന്നുമാധാരമാം കര്‍മ്മങ്ങളെ. സമ്മോഹനമാം മഹാ നവമിനാളിതില്‍, . സാഞ്ജലിയായിനില്പൂനിന്‍ തിരുനടയില്‍ , സാമജ്ഞാനരൂപിണി ജഗദംബികേ, സാഷ്ടാംഗം പ്രണതോസ്മ്യഹം . സമസ്തവേദപ്രദായിനി മൂകാംബികേ, സുഖദായിനീ സുസ്മിതേ വരമരുളീടുക . സമൃദ്ധിനി ചാമുണ്ഡേശ്വരി പുസ്തകപാണിനീ, സര്‍വ്വാര്‍ഥമംഗളാത്മികേ ദേവീ , സകലകലാവിനോദിനി കാവ്യാംഗനേ , സരസംകമലപ്പൂവില്‍ വാഴും സംഗീതനാദരൂപിണി വീണാവാദിനി, […]

ധര്‍മ്മച്ചുതിയില്‍പ്പെട്ട യു എസ്സ് പാരമ്പര്യം – ഡോ. പി.എന്‍. ഗംഗാധരന്‍ നായര്‍

അമേരിക്കയിലെ ‘റെഡ് ഇന്ത്യന്‍സ്’ എന്ന് പൊതുവേ വിളിക്കപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ‘നേറ്റീവ് അമേരിക്കന്‍സ്’ അഥവാ ‘ഫസ്റ്റ് നേഷന്‍സ്’ ആയിരുന്നു. യൂറോപ്യന്‍ അധിനിവേശത്തിന് മുന്‍പ് ആയിരക്കണക്കിന് വര്‍ഷങ്ങളായി അവര്‍ അമേരിക്കയില്‍ വിവിധ ഗോത്രങ്ങളായി ജീവിച്ചിരുന്നു. കൃഷി, വേട്ടയാടന്‍, മത്സ്യബന്ധനം, വ്യാപാരം എന്നിവയില്‍ അധിഷ്ഠിതമായ സമ്പന്നമായ സംസ്‌കാരവും ജീവിതശൈലികളും അവര്‍ നിലനിര്‍ത്തിയിരുന്നു. ഇറ്റാലിയന്‍ പര്യവേക്ഷകനായ ക്രിസ്റ്റഫര്‍ കൊളംബസ് 1492 ല്‍ തന്റെകപ്പല്‍പടയോടൊപ്പം എത്തിച്ചേര്‍ന്നത് പുതിയ ലോകം എന്നറിയപ്പെടുന്ന സാന്‍ സാല്‍വഡോര്‍ ദ്വീപിലായിരുന്നു. പുതിയ കണ്ടെത്തല്‍ എന്ന കാലഘട്ടത്തിന് ഇത് തുടക്കം കുറിച്ചു. […]

നവരാത്രി നാളുകള്‍-ശ്രീകല മോഹന്‍ദാസ്

നവരാത്രി നാളുകളില്‍ ഓരോ ദിനവും ദേവീഭാവങ്ങള്‍ക്കനുസൃതമായി വിവിധ പുഷ്പങ്ങളാല്‍ അര്‍ച്ചന നടത്തുന്നു.. ഒന്നാം നാളില്‍ ശൈലപുത്രിക്കു പ്രിയങ്ക രമായ ചെമ്പരത്തിപ്പൂ അര്‍പ്പിക്കുമ്പോള്‍ രണ്ടാം നാളില്‍ ബ്രഹ്‌മചാരിണി ദേവിക്കു പ്രിയമേറും ജമന്തിപ്പൂക്കള്‍ കാഴ്ച വെ ക്കുന്നു… മൂന്നാം നാളില്‍ ചന്ദ്രഘണ്ഡാ ദേവിക്കു നല്‍കുന്നതു താമരപ്പൂവെങ്കില്‍ നാലാം നാളില്‍ കൂഷ്മാണ്ഡാ ദേവിക്കു മുല്ലപ്പൂ ചാര്‍ത്തും… അഞ്ചാം നാളില്‍ സ്‌കന്ദമാതാ ദേവിക്കു മഞ്ഞ പനിനീര്‍ പൂക്കളും ആറാം നാളില്‍ കാത്യായനീ ദേവിക്കു ചെണ്ടുമല്ലിപ്പൂക്കളും ഏഴാം നാളില്‍ കാളരാത്രീ ദേവിക്കു ശംഖുപുഷ്പവും സമര്‍പ്പിക്കവെ […]

ഞാന്‍ തന്നെയാണ് ഗാന്ധി – സാക്കി നിലമ്പൂര്‍

ഞാനാണ് ഗാന്ധി. ഞാന്‍ കൂടി വാങ്ങിത്തന്ന സ്വാതന്ത്ര്യമുപയോഗിച്ച് നിങ്ങളാല്‍ നിറയൊഴിക്കപ്പെട്ട ഗാന്ധി. ഞാനഴിച്ച് വെച്ച കറുത്ത കോട്ട് എന്റെ ഘാതകന് കാവലാകുന്നത് കണ്ട് ഹൃദയം പൊട്ടിയ ഗാന്ധി. ഞാനെന്തിന് വേണ്ടി ഉപ്പ് കുറുക്കിയോ അത് ആയിരമിരട്ടിയായി എന്റെ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചത് കണ്ട് ഹതാശനായ ഗാന്ധി. സഹകരണമെന്ന പേരില്‍ ബാങ്ക് തുടങ്ങി എന്റെ പൗരന്‍മാരെ പിഴിയുന്നത് കണ്ട് കണ്ണ് തുറിച്ച ഗാന്ധി. ഹിംസ മാത്രം കൈമുതലാക്കിയ ഭരണാധികാരികളെക്കണ്ട് പൊട്ടിക്കരഞ്ഞ ഗാന്ധി. ഒരുപാട് വട്ടം നിങ്ങള്‍ കൊന്ന് തീര്‍ത്തിട്ടും ജനമനസ്സുകളില്‍ […]

അക്ഷരകിരണങ്ങള്‍-മാലൂര്‍ മുരളി

പ്രപഞ്ച കാഴ്ചകളേറെ ക്കാണ്മാന്‍ ബാഹ്യക്കണ്ണിനു കഴിയുമ്പോള്‍ അവയുടെ കാമ്പുകള റിയുന്നതിനാ – യകമിഴി വിടരേണം അകമിഴി വിടരണമെങ്കില്‍ അക്ഷരദീപം തെളിയേണം ആ , പ്രഭയുള്‍ക്കൊണ്ടകതാര്‍, ചിന്താ ലോകത്തേക്കുഗമിക്കേണം. തിന്മവിതയ്ക്കാന്‍ വിളനിലമായി – ട്ടവനിയെ ഉഴുതു മറിയ്ക്കുമ്പോള്‍ ! സഹജരെയുള്‍പ്പെടെ കൊയ്തുമെതി – ച്ചുര്‍ജ്ജത്തെ യശിപ്പൂ ധനമോഹാല്‍…. കഷ്ടം ..മര്‍ത്യാ….ദുഷ്ഠാ നിന്നുടെ ഹൃദയം ശിലയോ ലോഹമതോ? മാനവനെന്നുള്ളര്‍ത്ഥം നിന്നുടെ ചാരേ പോയിട്ടുണ്ടോ? സാമൂഹികമാം ശരി – തെറ്റുകളെ നേരായ് ചിന്തിക്കാര്‍ അക്ഷരദീപക്കിരണത്താ- ലുള്‍ക്കണ്ണു തുറക്കേണം കൊടിച്ചിനായുടെ ജീവിത മ […]

Capias-Leelamma Thomas, Botswana

A writ of capture, a call to bind, A legal summons, justice to find. With words of power, it takes its stand, A formal notice, to appear in hand. In the courtroom, it holds its sway, A tool of law, to bring to bay. A symbol of authority, it commands, A response, from those who […]

സ്‌നേഹം പൊള്ളവാക്കാവരുത്‌ – ജോസ് ക്ലെമന്റ്

സ്‌നേഹിക്കുന്നു വെന്നു വാക്കുകള്‍ കൊണ്ട് കസര്‍ത്തു നടത്തുകയും പ്രവൃത്തിയില്‍ സ്‌നേഹം പ്രകടിപ്പിക്കാത്തവരുമാണ് പലരും.My Fair Lady എന്നചിത്രത്തില്‍ നായകന്‍ നായികയോടുള്ള അഗാധ സ്‌നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ പെടാപാടുപെടുമ്പോള്‍ആ പൂക്കാരി പെണ്ണിന്റെഡയലോഗുണ്ട് :’words ,words! i am tired of words.If you love me,show me.’ പൊള്ളയായ വാക്കുകള്‍ ഞാന്‍ വെറുക്കുന്നു.നീ എന്നെ സ്‌നേഹിക്കുന്നെങ്കില്‍ പ്രവൃത്തിയിലൂടെ പ്രകടമാക്കുക. മറ്റുള്ളവരോട് സ്‌നേഹമുണ്ടെങ്കില്‍ അത് പറഞ്ഞു നടന്നിട്ടു കാര്യമില്ല. വാക്കിലും പ്രവൃത്തിയിലും അത് അനുഭവവേദ്യമാക്കണം. നമ്മുടെ സ്‌നേഹത്തിന്റെ മൂര്‍ധന്യാവസ്ഥ കാണുന്നത് […]

നഷ്ടപ്പെട്ട ഹൃദയം-ലാലിമ

|

എവിടെയാണ് എനിക്കെന്റെ ഹൃദയം നഷ്ടമായത്? അയാള്‍ ഓര്‍ത്തു നോക്കി. ‘ മറുവാക്ക് പറയാതെ നടന്നു നീങ്ങിയ കാമുകിലോ?.. ഹേയ് അല്ല.. വച്ച് നീട്ടിയിട്ടും അവളത് നിരസിച്ചതാണല്ലോ..? പിന്നെ എവിടെയാണ്? ബാല്യത്തില്‍ത്തന്നെ,തനിച്ചാക്കി മണ്‍മറഞ്ഞ അച്ഛനമ്മമാരിലോ? അതുമല്ല.. തനിച്ചാക്കി പോയതിന്റെ ദേഷ്യത്തില്‍ ഒരിക്കലും ഞാനവര്‍ക്കത് കൊടുത്തു കാണില്ല. പിന്നെ..?? ഓര്‍മ്മയില്‍ ഒരു വൃദ്ധസദനം തെളിഞ്ഞു വരുന്നു. പ്രതീക്ഷയുടെ ഒരു തരിവട്ടം തെളിയാനായി കാത്തിരിക്കുന്ന ഒരുപറ്റം മനുഷ്യക്കോലങ്ങളെ കണ്ടിറങ്ങിയപ്പോഴാണ് എനിക്കെന്റെ ഹൃദയം നഷ്ടമായത്… അതെ.. അവിടെ തന്നെയാണ്.. ഉറപ്പ്’. അയാള്‍ക്ക് എല്ലാം […]

ജല യോദ്ധാക്കള്‍-മിനി സുരേഷ്

കര്‍ക്കടകം നാട്ടിലെങ്ങും തകര്‍ത്തു പെയ്യുന്നു. കനത്ത മഴ മൂലം ജില്ലാ കളക്ടര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി ദിവസം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ചിമ്പുവും , ചിങ്കുവും . ‘ ഇന്ന് ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ പോകാം ‘ചിസു പറഞ്ഞു. നഗരാതിര്‍ത്തിയിലുള്ള ഒരു തോടിന്റെ കരയില്‍ ഇരുവരുംചൂണ്ടയുമായി ഇരുന്നു. ‘തോട്ടിലെ വെള്ളം വല്ലാതെ കറുത്തിരിക്കുന്നു. ദുര്‍ഗന്ധവുമുണ്ട്. ഒരു മീന്‍ പോലും കിട്ടുന്നുമില്ല ‘ ‘ അവര്‍ സങ്കടപ്പെട്ടു. കയ്യില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും ചിമ്പു വെള്ളം കുടിച്ചു. […]

വീണു കിട്ടിയ ഒരു വിനോദയാത്ര: 5 – മേരി അലക്‌സ് ( മണിയ)

മുന്നിലും പുറകിലുമായി വണ്ടികള്‍ രണ്ടും യാത്ര തുടര്‍ന്നു. പോത്തുണ്ടി ഡാം കാഴ്ചയില്‍ നിന്നു മറഞ്ഞു .ഇനി ഒരു ഇരുപത്തഞ്ചു കിലോമീറ്ററോളം കുന്നു കയറണം പാഡിഗിരിയിലെ അവരുടെ റിസോര്‍ട്ടിലെത്താന്‍ . വളഞ്ഞു പുളഞ്ഞുള്ള വഴികള്‍. വഴിക്കിരുപുറവും ഇടതൂര്‍ന്ന വൃക്ഷങ്ങള്‍ അവയില്‍ നേരത്തെ കണ്ടതുപോലെ കുരങ്ങന്മാരും മലയണ്ണാന്മാരും കിളികളും ചാഞ്ചാടി പറന്നു ചിലച്ചു നടക്കുന്നു .ഇടയ്‌ക്കൊന്നും ഒരു വീടു പോലും കാണാനായില്ല. കുറെ അകലെയെത്തിയപ്പോള്‍ ഒരു വ്യൂ പോയിന്റ് കണ്ടു. ഇറങ്ങി നിന്ന് ഫോട്ടോ എടുക്കാനും ബൈനോക്കുലറിലൊ അല്ലാതെയൊ ദൂരക്കാഴ്ചക്കുമായി […]

ഹൃദയം-ദീപ ബിബീഷ് നായര്‍

ഹൃദയം……. ഹൃദയം മധുരവും കയ്പുമിന്നേറെ നുകര്‍ന്നൊരാ മധുര മനോഹര തീരം… അതില്‍ കല്ലുപതിച്ചൊരാ അറകളേറെ വാടിയ പൂക്കളും കനവുമേറെ (ഹൃദയം…..) കൗമാരമേകിയ കല്പനയും യൗവനം നെയ്‌തൊരാ വാസന്തവും കാലങ്ങളേകിയ കണ്ണുനീരും പിന്നെ ജീവിതമാകുന്ന നിലവറയും (ഹൃദയം…..) നന്മകള്‍ വിതറുന്ന സൗഹൃദവും സ്മരണകളുറങ്ങുന്ന മണിയറയും എരിയും ചിരാതാകും മോഹങ്ങളും ഒടുവിലൊക്കെ വെടിഞ്ഞൊരാ പദയാത്രയും (ഹൃദയം…..)

ഇനിയെന്നു പോകും നിങ്ങള്‍ – നൈന മണ്ണഞ്ചേരി

നാട്ടില്‍ നില്‍ക്കാന്‍ ഒരു നിവൃത്തിയുമില്ലെന്ന് വന്നപ്പോഴാണ് ഒരു ദുര്‍ബല നിമിഷത്തില്‍ ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ചത്.എങ്ങനെയെങ്കിലും അവിടെ എത്തിപ്പെട്ടാല്‍ മതി പിന്നെ പരമ സുഖം എന്ന ധാരണയോടെയാണ് കടല്‍ കടന്നത്.പോയി വന്നവരുടെ പകിട്ടും പത്രാസുമൊക്കെ കണ്ടാല്‍ അങ്ങനയല്ലേ തോന്നൂ.അവിടെ തെണ്ടിത്തിരിഞ്ഞാണ് വന്നതെങ്കിലും ഇവിടെ വന്ന് അഴകിയ രാവണനായി നടക്കുകയാണല്ലോ നാട്ടുനടപ്പ്.ജോലി പുറത്തു പറയാന്‍ കൊള്ളില്ലെങ്കിലും ആരെങ്കിലും അബദ്ധത്തില്‍ ചോദിച്ചു പോയാല്‍ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി ആണെന്ന് വരെ പറഞ്ഞു കളയും. ആറു മാസത്തില്‍ കുറഞ്ഞ ലീവ് ആര്‍ക്കും കാണില്ല […]

യാത്രാപഥം-ജയന്‍ വര്‍ഗീസ്‌

അത്രമേല്‍ കരുതുന്നൊരാദി ചിന്ത എന്റെ ചിത്തത്തിലുണരുന്ന ജീവ സത്ത. മുത്തായി മാറ്റുന്ന ചിപ്പിയായ് ഭൂമിയാം സത്യ പ്രപഞ്ച മഹാ സാഗരം. ! ഒറ്റയ്ക്ക് നിന്ന കണികാ ദ്വയങ്ങളില്‍- അദ്വൈത സത്തയാ മേക . ചിന്ത വര്‍ത്തമാനത്തെ ചലിപ്പിച്ച യത്ഭുത സത്യ സമര്‍പ്പണം ജീവ ലോകം ! പൊട്ടിത്തെറിച്ചുരുവായിയെങ്കില്‍ അതില്‍ കൃത്യമായുള്‍ച്ചേര്‍ന്ന പൂര്‍വാശ്രമം എത്രയോ കോടി കഷണങ്ങളില്‍ ജീവ ത്വത്തായി വാഴും ചൈതന്യ ധാര ! പൊട്ടിവിരിഞ്ഞ പ്രകാശം തമസിന്റെ ഭിത്തിയില്‍ ചിത്രങ്ങള്‍ കോറിടുമ്പോള്‍ എത്ര നിസാര കണികയിലും […]